കാമുകൻ പെട്ടെന്ന് ഉറങ്ങും,ബ്രേക്കപ്പിന് ശേഷം ഇഷ്ടം പറഞ്ഞത് താരപുത്രി, പ്രണയവിശേഷവുമായി ശ്രുതി

സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരമാണ് ശ്രുതി ഹാസൻ. ഉലക മന്നൻ കമൽ ഹാസന്റെ മകളായി സിനിമയിൽ എത്തിയ ശ്രുതി വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. പിന്നണി ഗായികയായിട്ടാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ നടി സജീവമാണ്. അഭിനയവും പാട്ടുമായി മുന്നോട്ട് പോവുകയാണ് താരം.

ശ്രുതിയുടെ സിനിമകളെക്കാളും സ്വകാര്യ ജിവിതമാണ് സിനിമ കോളങ്ങളിൽ ഇടം പിടിക്കുന്നത്. നടിയുടെ പ്രണയവും ശേഷമുള്ള ബ്രേക്കപ്പുമൊക്കെ സിനിമ കോളങ്ങളിൽ വലിയ വാർത്തയായിരുന്നു. പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പ്രണയമായിരുന്നു ശ്രുതിയുടേയും ലണ്ടൻ സ്വദേശി മൈക്കിൾ കൊർ സലെയുടേയും. നാല് വർഷത്തെ ഡേറ്റിംഗിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. മൈക്കിളാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

 പ്രണയം

മൈക്കിളുമായിട്ടുള്ള ബ്രേക്കപ്പിന് ശേഷം ഡൽഹി സ്വദേശിയായ ശാന്തനു ഹസാരിക എന്ന ആളുമായി പ്രണയത്തിലാണ് നടി ഇപ്പോൾ. താരം തന്നെ പ്രണയം തുറന്ന് സമ്മതിച്ചിട്ടുണ്ട്. നടിയുടെ 35ാം പിറന്നാൾ ദിനത്തിൽ ഇരുവരും ഒന്നിച്ചിള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് ശേഷമാണ് പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചത്. കൂടാതെ ഇയാൾക്കൊപ്പം പാർട്ടികളിൽ താരപുത്രി പങ്കെടുത്തിട്ടുണ്ട്.
ഡൂഡിള്‍ ആര്‍ട്ടിസ്റ്റാണ് ശാന്തനു.

പ്രണയം പറഞ്ഞത്

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശ്രുതി ഹാസന്റേയും ശാന്തനുവിന്‌റേയും ഒരു രസകരമായ വീഡിയോയാണ്. ഇൻസ്റ്റഗ്രാമിലെ കപ്പിൾ ചലഞ്ചിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഇഷ്ടം തോന്നിയത് ശാന്തനുവിനാണെന്നും എന്നാൽ പ്രണയം തുറന്ന് പറഞ്ഞത് ശ്രുതിയാണെന്നമാണ് വീഡിയോയിൽ പറയുന്നത്. കൂടാതെ കപ്പിൾ ചലഞ്ചിന്റെ ഭാഗമായിട്ടുള്ള രസകരമായ ചോദ്യങ്ങൾക്കും ഇരുവരും ഉത്തരം നൽകുന്നുണ്ട്. ഇരുവരും പരസ്പരം കെയർ ചെയ്യുന്നവരാണെന്നും പറയുന്നുണ്ട്. ഏറ്റവും കൂടുതൽ ഭക്ഷണ കഴിക്കുന്നത് ശാന്തനു ആണെന്നും എന്നാൽ വൃത്തിയാക്കുന്നത് നടിയാണെന്നും പറയുന്നു

സഹോദരിയുടെ കമന്റ്

ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ശ്രുതിയാണെന്ന് ഇരുവരും ഒരുമിച്ച് പറഞ്ഞു. ഏറ്റവും ആദ്യം ഉറങ്ങുന്നത് ശാന്തനു ആണെന്നാണ് തുറന്ന് സമ്മതിച്ചിട്ടുണ്ട്. നടി പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിട്ടുണ്ട്. സഹോദരി അക്ഷര ഹാസൻ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. താരങ്ങൾ ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രൂതി. തന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ജീവിതത്തിൽ ഒരു കാര്യവും മറച്ചു വയ്ക്കാൻ ആഗ്രഹമില്ലെന്ന് മുൻപ് ഒരിക്കൽ താരം വെളിപ്പെടിത്തിയിരുന്നു.

മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നില്ല

തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണാണ ശ്രുത് പറഞ്ഞത് . ജനിച്ചത് മുതല്‍ തന്റെ കാര്യങ്ങള്‍ പൊതുസമൂഹത്തിനും അറിയാവുന്നതാണ്. തനിക്കൊരു നല്ല വ്യക്തി ജീവിതം കിട്ടിയതില്‍ സന്തോഷമാണ് ഉള്ളതെന്നും അതിലൂടെ താനിങ്ങനെ ജീവിച്ച് പോവുകയാണെന്നുമാണ് നടി മുന്‍പ് പറഞ്ഞിട്ടുള്ളത്. എന്തായാലും ശ്രുതി വീണ്ടും പ്രണയത്തിലായെങ്കില്‍ അതിന്റെ സന്തോഷം തങ്ങള്‍ക്കും ഉണ്ടെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നു,

Recommended Video

എയർ ക്രാഷിൽ കൊല്ലപ്പെടും എന്ന പ്രവചനം,എന്നെ പലരും കൊന്നിട്ടുണ്ട്..
സോഷ്യൽ മീഡിയ കമന്റ്

സോഷ്യൽ മീഡിയയിൽ സജീവമായ നടി തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്. ‌ നേരത്തെ പ്രണയത്തിന്റെ പേരിൽ പരിഹസിച്ച ഒരു വ്യക്തിയ്ക്ക് അതേ നാണയത്തിൽ തന്നെ നടി മറുപടി കൊടുത്തിരുന്നു. നിങ്ങള്‍ക്ക് എത്ര കാമുകന്‍ ഉണ്ട് എന്നായിരുന്നു' ഇയാളുടെ ചോദ്യം. ഉത്തരമായി 'നിങ്ങള്‍ക്ക് എത്ര കാമുകിമാർ ഉണ്ടെന്ന് നടി തിരിച്ച് ചോദിച്ചു.. എനിക്ക് തോന്നുന്നു പൂജ്യം ആയിരിക്കും. അല്ലെങ്കില്‍ പകുതിയെ ഉണ്ടാവുകയുള്ളു എന്നായിരുന്നു മറുപടി. ആരാധകന്റെ ചോദ്യവും ശ്രുതിയുടെ ഉത്തരവും അന്ന് വൈറൽ ആയിരുന്നു.

More from Filmibeat

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X