ഞങ്ങൾക്ക് രണ്ട് പേർക്കും കുഴപ്പമില്ലായിരുന്നു, ഒരുപാട് തവണ ഗർഭിണിയായതാണ്; അബോർഷനായപ്പോൾ; ശ്രീജ
തമിഴ് സീരിയലിലൂടെ വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് മലയാളിയായ ശ്രീജ. മലയാള സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും തമിഴകത്താണ് ശ്രീജയ്ക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാനായത്. തമിഴ് സീരിയൽ നടൻ സെന്തിലിനെയാണ് ശ്രീജ വിവാഹം ചെയ്തത്. 2014 ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് 9 വർഷത്തിന് ശേഷം കഴിഞ്ഞ വർഷമാണ് താര ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. കാത്തിരിപ്പിനൊടുവിൽ മകൻ പിറന്ന സന്തോഷത്തിലാണ് സെന്തിലും ശ്രീജയും.
കുഞ്ഞില്ലാതിരുന്ന കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീജയിപ്പോൾ. നിരവധി തവണ തനിക്ക് ഗർഭഛിദ്രം സംഭവിച്ചിട്ടുണ്ടെന്ന് ശ്രീജ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. നിരവധി തവണ എന്ന് ഗർഭം അലസിയിട്ടുണ്ട്. കുഞ്ഞില്ലെന്ന തോന്നൽ എനിക്ക് വന്നിട്ടില്ല. സമയമാകുമ്പോൾ വരും എന്ന് ചിന്തിച്ചു. പോസിറ്റീവായി ഇരിക്കണമെന്നാണ് കുട്ടികളില്ലാത്തവരോട് താൻ പറയുക. നടക്കേണ്ട സമയത്ത് നടക്കും എന്നും ശ്രീജ വ്യക്തമാക്കി.

കുഞ്ഞില്ലാത്തതിന്റെ പേരിൽ തോന്നിയ സമ്മർദ്ദത്തെക്കുറിച്ചും ശ്രീജ സംസാരിച്ചു. കല്യാണം കഴിഞ്ഞത് മുതൽ എല്ലാവരും കാത്തിരിക്കുന്ന വിഷയമാണിത്. മാപ്പിള സീരിയൽ കഴിഞ്ഞ സമയത്താണ് ആദ്യം ഗർഭിണിയാകുന്നതും അബോർഷനായതും. ഞാൻ വല്ലാതെ തകർന്നു. പിന്നീട് വീണ്ടും വീണ്ടും ഇത് സംഭവിച്ചു. മെഡിക്കലി രണ്ട് പേർക്കും ഇത് പോലുള്ള പ്രശ്നമില്ല.
എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് പറയാൻ കാരണമില്ല. എന്തുകൊണ്ടിങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ പേരിൽ വിഷമിപ്പിച്ചിട്ടില്ല. ചിലർക്ക് കുട്ടികളുണ്ടെങ്കിലും സാമ്പത്തിക പ്രശ്നങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകും. ഞാൻ ആരോഗ്യവതിയാണ്. വേറെ കുഴപ്പമാെന്നുമില്ല. അതിനാൽ ഭർത്താവിനൊപ്പമുള്ള ജീവിതം ആസ്വദിച്ചു. പുറത്ത് പോകുന്നത് ആസ്വദിച്ചു. എന്റെ സഹോദരിക്ക് വിവാഹം നടക്കുകയും കുഞ്ഞ് പിറക്കുകയും ചെയ്തപ്പോൾ ഞാൻ സന്തോഷിച്ചെന്നും ശ്രീജ ഓർത്തു.

സോഷ്യൽ മീഡിയ തനിക്ക് താൽപര്യമില്ലാത്ത കാര്യമാണെന്നും ശ്രീജ വ്യക്തമാക്കി. ഇപ്പോഴാണ് യൂട്യൂബ് വീഡിയോകൾ പോലും കാണാൻ തുടങ്ങിയത്. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടോ പബ്ലിസിറ്റിയോടോ അന്നും ഇന്നും തനിക്ക് താൽപര്യമില്ലെന്നും ശ്രീജ വ്യക്തമാക്കി. കുഞ്ഞില്ലാത്ത സമയത്തെക്കുറിച്ച് സെന്തിലും അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. നേരത്തെ അബോർഷനുകൾ വേണ്ടി വന്നതിനാൽ ഇത്തവണ ഗർഭിണിയാണെന്ന് ശ്രീജ പറഞ്ഞപ്പോൾ താൻ അമിത പ്രതീക്ഷ വെച്ചില്ലെന്നും ഉറപ്പായിട്ട് വീട്ടുകാരെ അറിയിക്കാമെന്ന് പറഞ്ഞെന്നും സെന്തിൽ വ്യക്തമാക്കി.
വിവാഹ ജീവിതത്തിൽ ആദ്യ വർഷങ്ങളിൽ പരസ്പരം മനസിലാക്കാൻ സമയം എടുത്തെന്നും സെന്തിൽ തുറന്ന് പറഞ്ഞു. രണ്ട് അഭിനേതാക്കൾ ഒരു വീട്ടിലുണ്ടാകുമ്പോഴുണ്ടാകുന്ന അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് ഇമോഷനുകളിലൂടെ പോകുന്നതിനാൽ മൂഡ് സ്വിംഗ്സ് ഉണ്ടാകുമെന്ന് സെന്തിൽ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











