അതുവരെ ഞങ്ങൾ തമ്മിൽ വഴക്കില്ലായിരുന്നു; കൊറോണക്കാലത്ത് ഒരുമിച്ച് നിന്നപ്പോഴുണ്ടായ പ്രശ്നം; ശ്രുതി
ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്ക് ശ്രുതി ലക്ഷ്മി പങ്കുവെക്കാറുണ്ട്. ഭർത്താവിനോട് വഴക്കിട്ട ഒരു സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. ബാലതരമായി സിനിമകളിലേക്കെത്തി പിന്നീട് സീരിയലുകളിലും ഒരുപിടി വേഷങ്ങൾ ചെയ്ത നടി.
മുതിർന്നപ്പോൾ സിനിമകളിൽ നിന്ന് കാര്യമായ അവസരങ്ങൾ ശ്രുതിക്ക് വന്നിരുന്നില്ല. പോക്കുവെയിൽ എന്ന സീരിയലിലാണ് അഭിനേത്രിയെന്ന നിലയിൽ ശ്രുതി ലക്ഷ്മിയെ അടയാളപ്പെടുത്തിയത്.
സീരിയയിലെ പ്രകടനം ശ്രുതിക്ക് ഏറെ പ്രശംസ പിടിച്ചു പറ്റി. ശ്രുതിയുടെ സഹോദരി ശ്രീലയയും സീരിയൽ രംഗത്തേക്ക് കടന്ന് വന്നു. മൂന്ന് മണി എന്ന സീരിയലിലൂടെ ശ്രീലയ ശ്രദ്ധ നേടി.
ശ്രുതിയുടെ കരിയറിന് വലിയ പിന്തുണ നൽകുന്ന വ്യക്തിയാണ് ഭർത്താവ് എവിൻ. ശ്രുതിയും ഭർത്താവുമാെരുമിച്ചുള്ള റീൽ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഡോക്ടറാണ് എവിൻ.
തന്റെ ഡാൻസ് കണ്ടാണ് എവിന് ഇഷ്ടപ്പെട്ടതെന്ന് മുമ്പ് ശ്രുതി പറഞ്ഞിരുന്നു. പരിചയപ്പെടുന്ന സമയത്ത് എവിൻ പാവമായിരുന്നു. എവിനിലെ ആ സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്നും ശ്രുതി അന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ സീ കേരളത്തിലെ ഷോയിൽ തന്റെ ഭർത്താവിനെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭർത്താവുമായി വഴക്കിട്ട സംഭവത്തെക്കുറിച്ചാണ് ശ്രുതി സംസാരിച്ചത്.
ഞങ്ങൾ കുറേ അധികം ഒരുമിച്ച് നിന്നത് കൊറോണയുടെ സമയത്താണ്. അത് വരെ നമ്മൾ തമ്മിൽ അടിയൊന്നും ഇല്ലല്ലോ എന്താ സ്നേഹം എന്ന് നമ്മൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറയും.
കൊറോണയായി പത്ത് ദിവസം നിന്നപ്പോൾ തന്നെ പ്രശ്നങ്ങളായി. ഞാൻ ഭയങ്കര വഴക്ക്. ദേഷ്യം വന്ന് ഞാൻ സംസാരിച്ചു. അടി കിട്ടുമെന്ന് വിചാരിച്ചു. പക്ഷെ ഞാൻ നോക്കുമ്പോൾ ഫോണിലിങ്ങനെ നോക്കി കഴിഞ്ഞോ എന്ന് ചോദിച്ചു.
ഞാൻ ശശിയായി. അതിന് ശേഷം ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ലെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. ഭർത്താവും ശ്രുതിയുടെ സഹോദരി ശ്രീലയയും കുടുംബവുമെല്ലാം ഷോയിൽ പങ്കെടുത്തിട്ടുണ്ട്.

ശ്രുതി ജോസ് എന്നായിരുന്നു നടിയുടെ ആദ്യ പേര്. നിഴലുകൾ എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്തേക്കുള്ള തുടക്കം. പിന്നീട് നിരവധി
സീരിയലുകളുടെ ഭാഗമായി. ഒരു കഥാപാത്രത്തിന്റെ പേരായ ലക്ഷ്മി പിന്നീട് നടി പേരിനൊപ്പം ചേർക്കുകയായിരുന്നു. സിനിമകളിൽ ബാലതാരമായി ശ്രുതി ശ്രദ്ധ നേടി.
2000 ൽ ഇറങ്ങിയ വർണക്കാഴ്ചകളായിരുന്നു ആദ്യ ചിത്രം. ദിലീപ് ചിത്രം റോമിയോയിലാണ് ശ്രുതി ലക്ഷ്മി ആദ്യം നായികയാവുന്നത്. പിന്നീട് മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു.
ഭാര്യ സ്വന്തം സുഹൃത്ത്, ലവ് ഇൻ സിംഗപ്പൂർ, സ്വന്തം ഭാര്യ സിന്ദാബാദ്, വീരപുത്രൻ, പാച്ചുവും കോവാലനും, പത്തേമാരി തുടങ്ങിയ സിനിമകളിൽ ശ്രുതി ലക്ഷ്മി അഭിനയിച്ചു.
പോക്കുവെയിൽ എന്ന സീരിയലിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുരസ്കാരവും ശ്രുതിക്ക് ലഭിച്ചു.
ശ്രുതിയുടെ സഹോദരി ശ്രീലയയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായിരുന്നു. നാളുകളായി അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ശ്രീലയ.
മൂന്നുമണി എന്ന സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമാണ് ശ്രീലയെ പ്രശസ്തയാക്കിയത്. ഇന്നും ഈ സീരിയലിലൂടെ ശ്രീലയയെ ഓർക്കുന്നവരുണ്ട്.
കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷമാണ് ശ്രീലയ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. ഭാഗ്യദേവത എന്ന സീരിയലിലും ശ്രദ്ധേയ വേഷം ശ്രീലയ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











