കല്യാണത്തിന് ശേഷം ഗോവയില്‍ ഹണിമൂണ്‍; രണ്ട് വര്‍ഷത്തിന് ശേഷമാണ് ഗര്‍ഭിണിയാവുന്നത്, വിവാഹക്കഥ പറഞ്ഞ് താര കല്യാൺ
നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ എല്ലാവര്‍ക്കും സുപരിചിതയാണ്. സിനിമയിലും സീരിയലിലുമൊക്കെ ഒരുപോലെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടി യൂട്യൂബ് ചാനലും ഒരുമിച്ച് കൊണ്ട് പോകുന്നുണ്ട്. പ്രണയദിനത്തില്‍ അന്തരിച്ച ഭര്‍ത്താവ് വെങ്കിടേഷിനെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു നടി ചാനലിലൂടെ പങ്കുവെച്ചത്.
ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് താരയുടെ മകളും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്. പലപ്പോഴും ഇത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചും ഹണിമൂണിന് പോയതിനെ പറ്റിയുമൊക്കെ തുറന്ന് പറഞ്ഞ താരയുടെ വീഡിയോ വൈറലാവുകയാണ്. ഇതിന് ആരാധകര്‍ നല്‍കിയ കമന്റുകളും ശ്രദ്ധേയമാവുകയാണ്.

ചാനല്‍ അവതാരകനും കൊറിയോഗ്രാഫറും അഭിനേതാവുമൊക്കെയായിരുന്നു താര കല്യാണിന്റെ ഭര്‍ത്താവ് രാജാറാം. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായിരുന്ന രാജാറാം 2017 ജൂലൈയിലാണ് അന്തരിച്ചത്. ശേഷം മകള്‍ സൗഭാഗ്യയുടെ കൂടെ ജീവിക്കുകയായിരുന്നു താര. മകളുടെ വിവാഹം കഴിഞ്ഞതോടെ തൊട്ടടുത്ത് തന്നെ ഒറ്റയ്ക്ക് താമസിച്ച് വരികയാണ്. ഇതിനിടയിലാണ് പ്രണയദിനത്തില്‍ വീഡിയോയുമായി നടി എത്തിയത്.

'രാജേട്ടനുമായിട്ടുള്ള തന്റെ വിവാഹം മൂകാംബികയില്‍ നിന്നുമാണ് നടത്തിയതെന്നാണ് താര പറയുന്നത്. മംഗലാപുരം വരെ ട്രയിനില്‍ വന്ന്് പിന്നീട് ടെമ്പോ വാനിലാണ് മൂകാംബികയിലേക്ക് വന്നത്. രാജേട്ടന്‍ ഒരുങ്ങി വന്നപ്പോള്‍ മമ്മൂട്ടി, കമല്‍ഹാസന്‍ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. രാജേട്ടന്റെ ഭാഗത്ത് നിന്നേ ഫോട്ടോയും വീഡിയോയും എടുത്തിരുന്നുള്ളൂ. അച്ഛനും അമ്മയും മൂകാംബികയില്‍ പോയി എല്ലാ കാര്യങ്ങളും ഒരു കുറവും വരാതെ സെറ്റാക്കി.

1991 ജനുവരി 21 നായിരുന്നു ഞങ്ങളുടെ വിവാഹം. ശേഷം ഗോവയ്ക്കാണ് ഹണിമൂണിനായി ഞങ്ങള്‍ പോയത്. സാഗരസംഗമം പോസില്‍ ഫോട്ടോ എടുക്കണമെന്നാണ് അന്ന് പറഞ്ഞത്. അങ്ങനെ ഹണിമൂണിനെടുത്ത ചിത്രങ്ങളും വീഡിയോയില്‍ താര കാണിച്ചിരിക്കുകയാണ്. 2 വര്‍ഷം കഴിഞ്ഞതിന് ശേഷം ഞാന്‍ ഗര്‍ഭിണിയായി. അന്നും വളൈക്കാപ്പ് ചടങ്ങുകള്‍ നടത്തിയിരുന്നു. കല്യാണത്തിന് മൈലാഞ്ചി ഇടാന്‍ പറ്റാത്തതിന്റെ വിഷമം വളൈക്കാപ്പിലാണ് തീര്‍ത്തതെന്ന് നടി കൂട്ടിച്ചേര്‍ത്തു.

സൗഭാഗ്യ അവളുടെ വളൈക്കാപ്പിന് കറുത്ത സാരി ഉടുത്തതെന്തിനാണെന്ന് എല്ലാവരും ചോദിച്ചിരുന്നു. വളൈക്കാപ്പിന് ഞാനും കറുത്ത സാരിയാണ് ഉടുത്തത്. അത് ഞങ്ങളുടെ ചടങ്ങാണെന്നാണ് താര പറയുന്നത്. വാശിക്കാരിയായൊരു മകളായിരുന്നു സൗഭാഗ്യ. അതുപോലെ ഇപ്പോള്‍ അവളുടെ മകളും അതേ സ്വഭാവമാണ്. സത്യത്തില്‍ ഈ വീഡിയോ മുഴുവന്‍ ഷൂട്ട് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്യുമ്പോള്‍ കണ്ണുകള്‍ നിറയുകയായിരുന്നുവെന്നും താര കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.

നടിയുടെ വീഡിയോയുടെ താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താര ഭര്‍ത്താവിനെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്ന് ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഇന്നും ആ ഓര്‍മ്മകളില്‍ നീറി കഴിയാതെ മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചൂടേ എന്നാണ് ആരാധകരും ചോദിക്കുന്നത്. സാധാരണ അമ്മയുടെ രണ്ടാം വിവാഹത്തിന് മക്കളായിരിക്കും എതിര്‍പ്പ് പറയുക. എന്നാല്‍ ഇക്കാര്യത്തില്‍ താര ഭാഗവതിയാണെന്നാണ് കമന്റുകള്‍.

മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജുന്‍ സോമശേഖറും അമ്മയുടെ രണ്ടാം വിവാഹം നടത്താന്‍ തയ്യാറാണ്. പല അഭിമുഖങ്ങളിലും അവരത് വെളിപ്പെടുത്തി കഴിഞ്ഞു. ഇത്രയും സോഷ്യലായി ചിന്തിക്കുന്ന മക്കളെ കിട്ടിയതാണ് താരയുടെ ഭാഗ്യം. ശരിക്കും താരയുടെ വീഡിയോ കണ്ടത് ഒരു സിനിമ കാണുന്നത് പോലെയാണ്. കണ്ടിരുന്നവര്‍ക്കും സങ്കടമായി പോയി... എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.


Click it and Unblock the Notifications











