'മകൻ നാലാം ക്ലാസിലാണ്'; അവനെ ചൂണ്ടിക്കാട്ടി മകൾ വഴക്ക് പറയുന്നതിന് കാരണം; തുറന്ന് പറഞ്ഞ് ഉർവശി

സിനിമാ രം​ഗത്ത് ഇന്നും സജീവ സാന്നിധ്യമാണ് നടി ഉർവശി. ഉർവശിയുടെ ഒന്നിലേറെ സിനിമകളാണ് അടുത്തിടെ റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴകത്തും സജീവ സാന്നിധ്യമാണ് ഉർവശി. മലയാളത്തിലെ പോലെ തന്നെ തമിഴകത്തും ബഹുമാന്യ സ്ഥാനമാണ് ഉർവശിക്കുള്ളത്. നടി സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത് മുന്താണി മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ്. മലയാളത്തിൽ തിരക്കേറിയപ്പോഴും ഇടവേള വന്നപ്പോഴുമെല്ലാം തമിഴകത്ത് ഉർവശിക്ക് സാന്നിധ്യം അറിയിക്കാനായി.

കമൽ ഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ ഉർവശിയുടെ അഭിനയ മികവിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജെ ബേബിയാണ് ഉർവശിയുടെ പുതിയ സിനിമ. പാ രഞ്ജിത്ത് നിർമ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് മാരിയാണ്. അട്ടക്കത്തി ദിനേശ്, കവിത ഭാരതി, മാരൻ എന്നിവരും ജെ ബേബിയിൽ പ്രധാന വേഷം ചെയ്യുന്നു. സിനിമയുടെ പ്രസ് മീറ്റിൽ ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ സിനിമ ചെയ്യാൻ താനാദ്യം മടിച്ചിരുന്നെന്ന് ഉർവശി പറയുന്നു. ഇതിന്റെ കാരണവും നടി വ്യക്തമാക്കി.

Urvashi Family

എല്ലാ ജനറേഷനൊപ്പവും ഞാൻ യാത്ര ചെയ്തി‌ട്ടുണ്ട്. ജെ ബേബി എന്ന സിനിമ ചെയ്യാൻ തീരുമാനിക്കാൻ ഒരുപാട് സമയം എടുത്തു. സംവിധായകൻ സുരേഷ് ഇവിടെ പാവം പോലെ ഇരിക്കുന്നുണ്ട്. പക്ഷെ തനിക്ക് എന്താണോ ആവശ്യം, പാവം പിടിച്ച ഈ മുഖം കൊണ്ട് അദ്ദേഹം സാധിച്ചെ‌‌ടുക്കും. അമ്മൂമ്മയായി അഭിനയിക്കാനുള്ള പക്വത ഇപ്പോഴില്ല, ഞാൻ വേ​ഗത്തിൽ നടക്കുകയും സംസാരിക്കുകയും ചെയ്യും. പക്വതയുള്ള കഥാപാത്രമാണെങ്കിൽ പതിയെ നടക്കുകയും സംസാരിക്കുകയും വേണം. അത് വളരെ ആർട്ടിഫിഷ്യലാവുമെന്ന് പറഞ്ഞു.

എന്റെ പ്രായത്തേക്കാൾ ഒരു പരിധി വരെ പ്രായം കൂടിയ കഥാപാത്രമായാൽ പ്രശ്നമില്ല, എന്റെ മകൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്. മകൾ എന്നെ വഴക്ക് പറയും. അവന്റെ കൂടെയുള്ള കുട്ടികൾ നിങ്ങളെ പാട്ടീ എന്ന് വിളിക്കുന്ന തരത്തിലേക്ക് കഥാപാത്രങ്ങൾ ചെയ്യരുത്, ആന്റിയോടെ നിർത്തിക്കോയെന്ന് പറയും. അവളും കോളേജിലാണ് പഠിക്കുന്നത്. എല്ലാം പറഞ്ഞ ശേഷവും സുരേഷിന്റെ മുഖത്തേത്ത് നോക്കിയപ്പോൾ ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്നു.

Urvashi Family

ഇദ്ദേഹത്തോ‌ടല്ലേ ഞാനിത്രയും നേരം സംസാരിച്ചതെന്ന് തനിക്ക് സംശയം തോന്നിപ്പോയെന്നും ഉർവശി തമാശയോടെ പറഞ്ഞു. ഇഷാൻ പ്രജാപതി, തേജാലക്ഷ്മി എന്നിവരാണ് ഉർവശിയുടെ മക്കൾ. ആദ്യ ഭർത്താവ് നടൻ മനോജ് കെ ജയനിൽ പിറന്ന മകളാണ് തേജാലക്ഷ്മി. രണ്ടാം ഭർത്താവ് ശിവപ്രസാദിൽ പിറന്ന മകനാണ് ഇഷാൻ പ്രജാപതി. അമ്മയെയും അനുജനെയും കാണാൻ ഇടയ്ക്കിടെ മകൾ തേജാലക്ഷ്മി എത്താറുണ്ട്.

അമ്മയെ പോലെ സിനിമാ രം​ഗത്തേക്ക് കടന്ന് വരാനാണ് തേജാലക്ഷ്മി താൽപര്യപ്പെടുന്നത്. അമ്മയെ പോലും പ്ര​ഗൽഭയായ നടിയായി തേജാലക്ഷ്മിയും മാറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഇറങ്ങാനിരിക്കുന്ന ഉർവശിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X