പ്രതീക്ഷിക്കാതെയാണ് ഞങ്ങൾ പിരിയുന്നത്; ആദ്യ വിവാഹബന്ധത്തിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് ഉഷ

ശ്രദ്ധേയമായ ഒരുപിടി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് ഉഷ. ഉഷയുടെ വ്യക്തി ജീവിതം ഒരു കാലത്ത് വലിയ ചർച്ചയായതാണ്. സംവിധായകൻ സുരേഷ് ബാബുവായിരുന്നു ഉഷയുടെ ഭർത്താവ്. ഇദ്ദേഹം സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ഛൻ എന്ന സിനിമയിൽ ഉഷ അഭിനയിച്ചി‌ട്ടുണ്ട്. രണ്ട് മതസ്ഥരായ ഇരുവരും തമ്മിലുള്ള വിവാഹം അന്ന് വിവാദമായി. കുടുംബത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീടിവർ വേർപിരിഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഉഷ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

പ്രണയമൊന്നുമല്ല. അങ്ങനെ സംഭവിച്ചു. വളരെ പാവമായിരുന്നു. കോട്ടയം കുഞ്ഞച്ചന് മുമ്പേ അദ്ദേഹം അറിയാം. കഷണ്ടിക്ക് മറു മരുന്ന് എന്ന ഇറങ്ങാത്ത സിനിമയിലെ പാട്ട് ഷൂട്ട് ചെയ്യാൻ വന്നത് സുരേഷേട്ടനായിരുന്നു. അവിടെ വെച്ചാണ് ആദ്യം കണ്ടത്. കോട്ടയം കുഞ്ഞച്ഛൻ എന്ന സിനിമ ചെയ്യുന്നുണ്ടെന്ന് പുള്ളി പറഞ്ഞു. താനും സുരേഷും പ്രണയിച്ച് വിവാഹം ചെയ്തതിൽ മാതാപിതാക്കൾക്ക് ഭയങ്കര സങ്കടം തോന്നിയിരുന്നെന്നും ഉഷ പറയുന്നു. അഭിനയിപ്പിക്കേണ്ട, ‍ഡാൻസ് പഠിപ്പിക്കേണ്ട എന്ന് ബന്ധുക്കൾ പറഞ്ഞിട്ടും അത് കേൾക്കാതെ ചെയ്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞ് ഒരുപാട് കുറ്റപ്പെടുത്തലുകൾ അവർ കേട്ടിട്ടുണ്ട്.

Actress Usha

ബാപ്പയും ഉമ്മച്ചിയും വല്ലാതെ വിഷമിച്ചെന്നും ഉഷ ചൂണ്ടിക്കാട്ടി. പ്രതീക്ഷിക്കാതെയാണ് ഞങ്ങൾ പിരിയുന്നത്. കുറേ കാര്യങ്ങളുണ്ട്. അതങ്ങനെ സംഭവിക്കേണ്ടതയായിരുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല. അടുത്ത സുഹൃത്തുക്കളാണ്. പക്ഷെ വിവാഹത്തിന് ശേഷമുണ്ടായ വിവാദങ്ങൾ തന്റെ കരിയറിനെ ബാധിച്ചെന്നും ഉഷ വ്യക്തമാക്കി. മമ്മൂട്ടിയുമായുണ്ടായ അകൽച്ചയെക്കുറിച്ചും ഉഷ സംസാരിച്ചു.

ബാപ്പ മമ്മൂക്കയെ പോയി കണ്ടിരുന്നു. സുരേഷ് ബാബുവിനെ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞു. പുള്ളിയുടെ മാതാപിതാക്കളും ചെന്ന് സംസാരിച്ചു. എന്നോട് പറഞ്ഞില്ല. പക്ഷെ സുരേഷേട്ടനോട് സംസാരിച്ചു. വിവാഹം കഴിഞ്ഞ ശേഷം മമ്മൂക്ക മിണ്ടാറില്ലായിരുന്നു. ഞാൻ അങ്ങോ‌‌ട്ട് പോയി ​ഗുഡ് മോണിങ് പറഞ്ഞാൽ ​ഗുഡ് മോണിങ് പറയും. പക്ഷെ അടുപ്പമില്ല. കുറേ പ്രാവശ്യം മൈൻഡ് ചെയ്യാതായപ്പോൾ ഞാനും മൈൻഡ് ചെയ്യാതായി.

Actress Usha

എന്റെ രണ്ടാം വിവാഹം നടന്നതിന് ശേഷം ഒരിക്കൽ ഞാൻ നടന്ന് പോകവെ എന്റെ കൈയിൽ പിടിച്ചു. കല്യാണമൊക്കെ കഴിഞ്ഞല്ലോ അല്ലേ. ഞാൻ അറിയുന്നുണ്ടെല്ലാം. നന്നായിരിക്കട്ടെ എന്ന് പറഞ്ഞു. നാസർ എന്നാണ് ഉഷയുടെ രണ്ടാം ഭർത്താവിന്റെ പേര്. ഇതേക്കുറിച്ചും ഉഷ സംസാരിച്ചു. സുരേഷ് ബാബുവിന്റെ ഇഷ്യൂ കഴിഞ്ഞ് പതിനെട്ട് വർഷം കഴിഞ്ഞാണ് പിന്നീട് കല്യാണം കഴിച്ചത്. ബാപ്പ ഏഴ് വർഷം മുമ്പേ കല്യാണം തീരുമാനിച്ച് വെച്ചതാണ്.

ബാപ്പയ്ക്ക് നാസറിനെ ഭയങ്കര ഇഷ്ടമാണ്. പക്ഷെ ഞാൻ കല്യാണം വേണ്ടെന്ന തീരുമാനത്തിലായിരുന്നു. ബാപ്പ മരിച്ച ശേഷമാണ് കല്യാണം നടന്നതെന്നും ഉഷ പറയുന്നു. ബാപ്പയുടെ മരണ ശേഷം എന്നെ സപ്പോർട്ട് ചെയ്യാൻ ഒരാളുടെ ആവശ്യമുണ്ടെന്ന് തനിക്കന്ന് മനസിലായെന്നും ഉഷ വ്യക്തമാക്കി. സുരേഷ് ബാബുവുമായുണ്ടായ വിവാഹ ജീവിതത്തിൽ സംഭവിച്ചത് എന്തെന്നും ഉഷ വ്യക്തമാക്കി. പുള്ളി അമ്മയുമായി ഭയങ്കര അറ്റാച്ച്ഡ് ആയിരുന്നു.

അമ്മയ്ക്ക് വലിയ താൽപര്യമില്ലായിരുന്നെന്നും ഉഷ വ്യക്തമാക്കി. പിരിഞ്ഞ ശേഷം ‍ഞങ്ങൾ തമ്മിൽ സംസാരിച്ച് ബാപ്പ മരിച്ച ദിവസമാണ്. രണ്ട് മിനുട്ടേ സംസാരിച്ചുള്ളൂ. പിന്നീട് രണ്ട് മൂന്ന് തവണ വിളിച്ചപ്പോൾ കല്യാണം കഴിക്കണം, സെറ്റിൽ ആകണം എന്ന് പറഞ്ഞെന്നും ഉഷ വ്യക്തമാക്കി. നാസറും അദ്ദേഹവും മദ്രാസിൽ വെച്ചുള്ള പരിചയമുണ്ട്. അവർ നല്ല കൂട്ടാണെന്നും ഉഷ വ്യക്തമാക്കി.

More from Filmibeat

Read more about: suresh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X