അമ്മയ്ക്ക് രണ്ടാമതൊരു വിവാഹം വേണം; കൂടെയൊരു പങ്കാളിയുള്ളതിന്റെ വ്യത്യാസം വേറെയാണെന്ന് സൗഭാഗ്യയും അര്‍ജുനും

നടി താരകല്യാണിനെ പോലെ മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജുന്‍ സോമശേഖറുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ടെലിവിഷന്‍ പരമ്പരകളിലാണ് അര്‍ജുനും സൗഭാഗ്യയും സജീവമായിരിക്കുന്നത്. അതേ സമയം യൂട്യൂബ് ചാനലിലൂടെ കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതും പതിവാണ്. അടുത്തിടെ അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കുന്നതിനെ പറ്റി സൗഭാഗ്യ വെളിപ്പെടുത്തിയിരുന്നു.

അമ്മയുടെ ജീവിതത്തില്‍ അത്യാവശ്യമായി വേണ്ടത് ഒരു പങ്കാളിയാണെന്നും അതിന് വേണ്ടി താനൊത്തിരി ആഗ്രഹിക്കുന്നതായിട്ടുമാണ് സൗഭാഗ്യ പറഞ്ഞത്. വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെ പറ്റി അമ്മയോട് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം തനിക്കില്ലെന്നാണ് മരുമകനായ അര്‍ജുനും പറയുന്നത്. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസരിക്കുകയായിരുന്നു താരദമ്പതിമാര്‍.

 അമ്മയുടെ രണ്ടാം വിവാഹം ആഗ്രഹിക്കുന്നുണ്ട്

അമ്മയുടെ രണ്ടാം വിവാഹം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായിട്ടും ഉണ്ടെന്നാണ് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും പറയുന്നത്. ആരാണ് ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെടുന്നത്. നമുക്ക് ഇഷ്ടമുള്ളവര്‍ ഒറ്റയ്ക്കാണെന്ന് അറിയുമ്പോള്‍ വേദനയാണ്. അവരും ഹാപ്പിയായി ഇരിക്കണമെന്നെ ആഗ്രഹിക്കുകയുള്ളു.

അമ്മയുടെ അടുത്ത് പോയിട്ട് സമയം ചിലവഴിക്കാനൊന്നും ഞങ്ങള്‍ക്ക് പറ്റാറില്ല

അമ്മയുടെ അടുത്ത് പോയിട്ട് സമയം ചിലവഴിക്കാനൊന്നും ഞങ്ങള്‍ക്ക് പറ്റാറില്ല. ഞങ്ങളിനി അങ്ങോട്ട് പോയാല്‍ തന്നെ അത് വെറുതേ ഒന്ന് പോയി എന്നേയുള്ളു. അവിടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചെന്ന് വരില്ല. നമ്മുടെ സമയം ആവുമ്പോള്‍ തിരികെ വരും. അതിനെക്കാളും ഏറ്റവും നല്ലത് അവര്‍ ഒരു പാര്‍ട്‌നറുടെ കൂടെ ഇരിക്കുന്നതല്ലേ? അതാണ് നല്ലതെന്ന് കൂടെ നല്ലൊരു പാര്‍ട്‌നര്‍ ഉള്ള എനിക്ക് വ്യക്തമായിട്ട് അറിയാമെന്ന് അര്‍ജുന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അമ്മയോട് വിവാഹക്കാര്യം സംസാരിച്ചിരുന്നു

അമ്മയോട് വിവാഹക്കാര്യം സംസാരിച്ചിരുന്നു. ഓക്കെ ആണോന്ന് ചോദിച്ചാല്‍ അതിനോട് വെറുപ്പൊന്നും കാണിച്ചിട്ടില്ല. അത് കാണിക്കുന്നത് എന്റെ സഹോദരനാണെന്നാണ് അര്‍ജുന്‍ പറയുന്നത്.

കൊവിഡ് കാലത്താണ് അര്‍ജുന്റെ പിതാവും ചേട്ടന്റെ ഭാര്യയും അടുത്തടുത്ത ദിവസങ്ങളിലായി മരിക്കുന്നത്. കൊവിഡ് ബാധിച്ചതായിരുന്നു മരണകാരണം. കുടുംബത്തെ വല്ലാതെ തകര്‍ത്ത് കളഞ്ഞൊരു ആഘാതമായി ഇത് മാറുകയും ചെയ്തു.

സഹോദരന്റെ രണ്ട് മക്കളെയും അര്‍ജുനും സൗഭാഗ്യയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. അതേ സമയം അമ്മയെ പോലെ സഹോദരനെയും രണ്ടാമതും വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നാണ് താരം പറയുന്നത്.

 സൗഭാഗ്യയുടെ കുടുംബവുമായി ചെറുപ്പം മുതലുള്ള അടുപ്പത്തെ കുറിച്ചും അര്‍ജുന്‍ വ്യക്തമാക്കി

സൗഭാഗ്യയുടെ കുടുംബവുമായി ചെറുപ്പം മുതലുള്ള അടുപ്പത്തെ കുറിച്ചും അഭിമുഖത്തില്‍ അര്‍ജുന്‍ വ്യക്തമാക്കി. 'വളരെ ചെറിയ പ്രായം മുതല്‍ ഇവരെയെല്ലാം അറിയാവുന്നതാണ്. അതേ കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ച് അവരില്‍ ഒരാളായതിനെ പറ്റി സാഹിത്യപരമായി ഒന്നും പറയാന്‍ തോന്നുന്നില്ല. സന്തോഷമേയുള്ളു. ഞാന്‍ സ്ഥിരം കാണുന്ന ആള്‍ക്കാരാണ്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ലെന്നും', അര്‍ജുന്‍ പറഞ്ഞു.

എന്റെ കല്യാണവും എന്റെ മകളെയുമൊക്കെ അമ്മൂമ്മ കാണണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു

എന്റെ കല്യാണവും എന്റെ മകളെയുമൊക്കെ അമ്മൂമ്മ കാണണമെന്ന് പണ്ട് മുതലേ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതുവരെയുള്ള ആയൂസ് അമ്മൂമ്മയ്ക്ക് കൊടുക്കണമേ എന്ന് ദൈവത്തോട് ഞാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു. ഇതൊക്കെ സന്തോഷം തരുന്ന കാര്യമാണെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X