For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവന്റെ കല്യാണത്തിനും പോകാത്തത് അതുകൊണ്ടാണ്; വിവാഹമോചനത്തെ കുറിച്ച് നടി ഐശ്വര്യ

  |

  തെന്നിന്ത്യന്‍ നടി ലക്ഷ്മിയുടെ മകളും പ്രശസ്ത നടിയുമാണ് ഐശ്വര്യ ഭാസ്‌കരന്‍. നരസിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടും മറ്റ് നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ഐശ്വര്യ സിനിമയിലും സീരിയലിലുമൊക്കെ സജീവമാണ്. ഏറ്റവും പുതിയതായി തന്റെ കുടുംബത്തെ കുറിച്ചും ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെ പറ്റിയുമൊക്കെ വെളിപ്പെടുത്തലുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

  ബന്ധം വേര്‍പ്പെടുത്തിയെങ്കിലും മുന്‍ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയോടും ഇപ്പോഴും സൗഹൃദമുണ്ടെന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

  വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവുമായി സൗഹൃദത്തിലാണോ പോവുന്നതെന്ന ചോദ്യത്തിനുള്ള ഐശ്വര്യയുടെ മറുപടിയിങ്ങനെ..

  ഞങ്ങള്‍ക്കിടയില്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെയോ അദ്ദേഹം എന്റെയോ മുഖത്ത് നോക്കില്ലായിരുന്നു. എന്റെ മകളുടെ അച്ഛന്‍ അദ്ദേഹമാണ്. അവള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം വേണം. അമ്മ എത്രത്തോളം പ്രധാന്യമുണ്ടോ അത്രയും തന്നെ അച്ഛനോടും ഉണ്ട്. ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. അവരുമായും എനിക്ക് സൗഹൃദമുണ്ട്.

  Also Read: റോബിനും ബ്ലെസ്ലിക്കും ഭ്രാന്താണെന്ന് വരെ പറഞ്ഞു; സ്വന്തം വൈകല്യങ്ങള്‍ റിയാസ് മുതലെടുക്കുകയാണെന്ന് ആരാധകര്‍

  എന്റെ മകളുടെ നല്ലൊരു സ്‌റ്റെപ്പ് മദറാണ്. അവരുടെ മക്കളും എന്റെ മോളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ടായിരുന്നു. മോളുടെ കല്യാണം ഞങ്ങളെല്ലാം ചേര്‍ന്നാണ് നടത്തിയത്. അവളുടെ മകളുടെ മുടി ഞാന്‍ ചീകി കൊടുത്തപ്പോള്‍ എന്റെ മകളെ സാരി ഉടുപ്പിച്ചത് അവരാണ്. അത്രത്തോളം സൗഹൃദമുണ്ട്.

  പക്ഷേ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്റെ അമ്മ വന്നിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം അധികമാരുടെയും വിവാഹത്തിന് പോവാത്തതിനെ പറ്റിയും നടി സംസാരിച്ചിരുന്നു.

  Also Read: റിയാസും ലക്ഷ്മിയും പകപോക്കുകയായിരുന്നു; അവർക്കുള്ളിലൊരു യുദ്ധം നടക്കുന്നുവെന്ന് അശ്വതി

  തന്റെ അമ്മയുടെ കുടുംബം കുറച്ച് ഓര്‍ത്തോഡോക്‌സ് ആണ്. അവര്‍ക്ക് വിവാഹമോചിത ആണെങ്കിലും വിധവയെ പോലെയാണ്. ചടങ്ങിനൊന്നും പങ്കെടുപ്പിക്കില്ല. പിന്നെ വിവാഹങ്ങള്‍ക്കൊന്നും വിളിക്കാതെയുമായി. ഇതോടെയാണ് ആരുടെയും വിവാഹത്തിന് പോവുന്നില്ലെന്ന് തീരുമാനിച്ചത്. ഇതിനിടെ കാവ്യ മാധവന്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് നടി മറുപടി പറഞ്ഞിരുന്നു.

  Also Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  ക്ഷണക്കത്ത് തന്ന് കാവ്യ വിവാഹത്തിന് ക്ഷണിച്ചിരുന്നു. തമിഴില്‍ കാശി എന്ന ചിത്രത്തില്‍ ഐശ്വര്യയും കാവ്യ മാധവനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴാണ് കാശി. അന്ന് മുതലുള്ള പരിചയമാണ് കാവ്യയുമായിട്ട്. വിവാഹം പരാജയപ്പട്ട് നില്‍ക്കുന്ന ഒരാള്‍ പോയി ആ വധുവരന്മാരെ അനുഗ്രഹിച്ചാല്‍ അവരുടെ ബന്ധത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചിന്തിച്ചത് കൊണ്ടാണ് പോവാത്തതെന്ന് ഐശ്വര്യ പറയുന്നു.

  തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ഐശ്വര്യ പറഞ്ഞിരുന്നു. അദ്ദേഹം മുസ്ലീം ആയതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവാഹശേഷം പൊരുത്തക്കേടുകള്‍ പതിവായതോടെയാണ് വിവാഹ മോചനത്തെ കുറിച്ച് ആലോചിച്ചതെന്നാണ് നടി പറയുന്നത്.

  Also Read: റോബിന്‍ എന്നെയും ചതിച്ചു; അവന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല, ട്വിസ്റ്റുമായി നടന്‍ മനോജ് നായര്‍

  Read more about: aishwarya
  English summary
  Viral: Aishwarya Bhaskaran Opens Up Why She Didn't Attend Kavya Madhavan And Dileep's Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X