For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതെന്നെ ഇമോഷണലാക്കും, എനിക്ക് കരച്ചില്‍ വരുന്നു; വേദിയില്‍ വിങ്ങിപ്പൊട്ടി ഐശ്വര്യ, ആശ്വസിപ്പിച്ച് സായി പല്ലവി

  |

  പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടി സായി പല്ലവി നായികയാവുന്ന ഏറ്റവും പുതിയ സിനിമയാണ് ഗാര്‍ഗി. സ്ത്രീ പ്രധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി ഗൗതം രാമചന്ദ്രന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ പതിനഞ്ചിന് റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രചരണത്തിന് വേണ്ടി താരങ്ങളെത്തിയ ചടങ്ങില്‍ നടി ഐശ്വര്യ ലക്ഷ്മി വിതുമ്പി കരയുന്ന വീഡിയോയാണ് വൈറലാവുന്നത്.

  വാര്‍ത്ത സമ്മേളനം നടക്കുന്നതിനിടെ സംസാരിക്കുന്നതിന് വേണ്ടി വേദിയിലേക്ക് എത്തിയതായിരുന്നു ഐശ്വര്യ. മൈക്കിന് മുന്നിലേക്ക് എത്തി സംസാരിക്കുന്നതിന് മുന്‍പേ ഐശ്വര്യ കരഞ്ഞ് തുടങ്ങി. ഇത് കണ്ട് സായി പല്ലവി ഓടി വരികയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്യുകയാണ്. ഇതേ പറ്റി സായി പറഞ്ഞ വാക്കുകളിങ്ങനെയാണ്..

  ഗാര്‍ഗി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം നിര്‍മാണം കൂടി നടത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. 'ഇന്നെനിക്ക് ഇമോഷണല്‍ ദിവസമാണ്. മൂന്ന് വര്‍ഷത്തോളം നീണ്ട യാത്രയാണ് ഗാര്‍ഗി എന്ന സിനിമ. ഇത് പറഞ്ഞാല്‍ ഞാനിപ്പോ കരയുമെന്നാണ് തോന്നുന്നത്' എന്ന് പറഞ്ഞതും ഐശ്വര്യ വിങ്ങിപ്പൊട്ടി. മൈക്കിന് മുന്നില്‍ നിന്നും മാറി നിന്ന് കരയുന്ന ഐശ്വര്യയെ ആശ്വസിപ്പിക്കാനായി സായി പല്ലവി ഓടി എത്തി. ശേഷം ഐശ്വര്യയെ കുറിച്ച് സായി സംസരിച്ചു.

  പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

  'ഇത് സന്തോഷം കൊണ്ടുള്ള കണ്ണുനീരാണ്. ഇതിന്റെ സ്‌ക്രീപ്റ്റ് എഴുതിയ കാലം മുതല്‍ ഈ സിനിമയുടെ പിന്നാലെ വന്ന് കൊണ്ടിരിക്കുകയാണ് ഐശ്വര്യ. ഗൗതം രാമചന്ദ്രനൊപ്പം എല്ലാ കാര്യങ്ങളും നോക്കി കണ്ട് ചെയ്തും ഇമോഷണല്‍ സപ്പോര്‍ട്ട് ആയിട്ടും ഐഷു ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ക്കിത് ശരിക്കും ഇമോഷണല്‍ ദിവസമാണെന്ന് തോന്നുന്നു' എന്നാണ് സായി പല്ലവി പറഞ്ഞത്.

  നിശ്ചയം കഴിഞ്ഞിട്ടും മുടങ്ങിയ നടന്‍ വിശാലിന്റെ വിവാഹം; താന്‍ വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി വിശാല്‍

  പിന്നാലെ സംവിധായകനായ ഗൗതം രാമചന്ദ്രനും എഴുന്നേറ്റ് വന്നു. നിര്‍മാണത്തിന് വേണ്ടി പുറത്തൊക്കെ പോയി, അത് നടക്കാതെ വന്നതോടെ കുറച്ച് ടെന്‍ഷനില്‍ ആയിരുന്നു. അതിന് മുന്‍പ് പ്രീപ്രൊഡക്ഷന്‍ ചെയ്തു. മുപ്പതാമത്തെ ദിവസം എന്ത് ചിലവ് വേണം, എവിടെ ഷൂട്ട് ചെയ്യണം, എന്നൊക്കെ കണ്‍ഫ്യൂഷനായി.

  ചില സുഹൃത്തുക്കളാണ് എന്നെ സപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നത്. അതില്‍ ഒന്നാമത്തെ ആള്‍ ഐശ്വര്യ ലക്ഷ്മിയാണ്. അവള്‍ ഇല്ലെങ്കില്‍ ഈ സിനിമ ഇത്രയും ധൈര്യത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ലായിരുന്നു. ഇനി കരയരുത് എന്നുമാണ് ഗൗതം പറഞ്ഞത്. ശേഷം ഐശ്വര്യ സംസാരിക്കാനെത്തി.

  ഇദ്ദേഹത്തെ തന്നെ ഭര്‍ത്താവായി തന്നതിന് നന്ദി; 365 ദിവസത്തെ ദാമ്പത്യത്തിന് നന്ദി പറഞ്ഞ് മൃദുലയും യുവകൃഷ്ണയും


  'ഗാര്‍ഗി എനിക്ക് ഒരു ഇമോഷണല്‍ സിനിമയാണ്. അതിന്റെ ആശയം കൊണ്ടല്ല. അതില്‍ ജോലി ചെയ്ത ളുകള്‍ കാരണമാണ്. മിടുക്കരായ നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തിലുണ്ട്. അവരതിന് സഹായിച്ചിട്ടുണ്ട്. സായി പല്ലവി ഇല്ലായിരുന്നെങ്കില്‍ ഗാര്‍ഗി ഉണ്ടാവുമായിരുന്നില്ല. നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും ഇത്ര മനോഹരമായി ഗാര്‍ഗിയെ അവതരിപ്പിക്കാനാവില്ല എന്നാണ് ഐശ്വര്യ പറഞ്ഞത്.

  Recommended Video

  Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview

  വൈറൽ വീഡിയോ കാണാം

  English summary
  Viral: Aishwarya Lekshmi Burst Into Tears For This Reasons, Sai Pallavi Comforts Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X