'നായകനും സംവിധായകനും മടി; ലവ് ആക്ഷൻ ഡ്രാമയ്ക്ക് സംഭവിച്ചത്; ധ്യാനിൽ എതിർപ്പുള്ള കാര്യം'

സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളാണ് ധ്യാൻ ശ്രീനിവാസും
അജു വർ​ഗീസും. അജു വർ​ഗീസിനെക്കുറിച്ചുള്ള രസകരമായ പല കഥകളും ധ്യാൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ശ്രദ്ധേയ വേഷവും അജുവിന് ലഭിച്ചു. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളിയും നയൻതാരയുമായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.

സിനിമയെക്കുറിച്ചും ധ്യാനുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് അജു വർ​ഗീസ്. തനിക്കും ധ്യാനിനും നിവിൻ പോളിക്കുമുൾപ്പെടെ സിനിമ ചെയ്യുമ്പോൾ മടി ആയിരുന്നെന്ന് അജു വർ​ഗീസ് തുറന്ന് പറഞ്ഞു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

 Aju Varghese

'സംവിധായകൻ മടിയനാണ്. പ്രൊഡ്യൂസർ മടിയനാണ്, നായകൻ മടിയനാണ്. ആകെ മടിയില്ലാത്ത രണ്ട് പേർ വിശാഖ് സുബ്രമണ്യവും നായികയായി വന്ന നയൻതാരയുമായിരുന്നു. മൂന്ന് വർഷം കഴിഞ്ഞപ്പോൾ സംവിധായകൻ തന്നെ പറഞ്ഞല്ലോ തല്ലിപ്പൊളി പടം ആണെന്ന്, സംവിധായകനും പ്രൊഡ്യൂസറും അവനാണ്. പക്ഷെ ആ തിരിച്ചറിവിനെ ഞാൻ ബഹുമാനിക്കുന്നു. നല്ല സിനിമ ഭാവിയിൽ ഉണ്ടാക്കാൻ കഴിയട്ടെ,' അജു വർ​ഗീസ് പറയുന്നു.

ഞങ്ങൾ രണ്ട് പേരുടെയും കോമണമായ കാര്യം കാശിലൂടെ സ്വാധീനിക്കാൻ പറ്റില്ല എന്നതാണ്. ഭക്ഷണത്തിലൂടെ പിന്നെയും പറ്റും. ധ്യാൻ ഒരു സാധാരണക്കാരനാണ്. ഒരു സെലിബ്രിറ്റി കിഡ് അല്ല. അതിന്റെ ഒരു പ്രിവിലേജും അവന് കിട്ടിയിട്ടില്ല. വീട്ടിൽ നിന്ന് പണ്ട് ഇറക്കി വിട്ടതാണ്. കേരളം മുഴുവൻ അറിയാമല്ലോ അവന്റെ ജീവിത കഥ.

അംബാനിയെ കണ്ടാലും തീരെ പണിയില്ലാത്ത ഒരാളോടും അദ്ദേഹത്തിന് സൗഹൃദം ഒരുപോലെ ആയിരിക്കും.അതാണ് ഏറ്റവും വലിയ ക്വാളിറ്റി. പിന്നെ എല്ലാം വിളിച്ച് പറയുന്നതിനോട് എനിക്ക് വലിയ താൽപര്യമില്ല. പക്ഷെ ആദ്യമാെക്കെ എതിർത്തെങ്കിലും ഒരു തരത്തിൽ പുള്ളിയുടെ രീതിയോട് താൽപര്യം വന്ന് തുടങ്ങിയെന്നും അജു വർ​ഗീസ് പറയുന്നു.

വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദത്തെക്കുറിച്ചും അജു വർ​ഗീസ് മനസ് തുറന്നു. 'സുഹൃത്താണെങ്കിലും ആദ്യത്തെ സിനിമ മുതൽ വിനീത് ശ്രീനിവാസനുമായുള്ള ഇക്വേഷൻ മാറി. സുഹൃത്തായിരുന്ന ആൾ നമ്മളെ പഠിപ്പിക്കുന്ന ആളായി. അതുകൊണ്ട് തന്നെ പിന്നീട് ഞാൻ വിനീതുമായി ഫോർമലായി. അതാണ് മലർവാടി ആർട്സ് ക്ലബ് സിനിമ സംഭവിച്ചപ്പോൾ എനിക്ക് പറ്റിയ പ്രശ്നം. ധ്യാനിനെ എനിക്ക് പരിചയം ഇല്ലായിരുന്നു. കുഞ്ഞിരാമായണത്തിന് ഒരു വർഷം മുന്നേയാണ് ഞാൻ ധ്യാനിനെ പരിചയപ്പെടുന്നത്,' അജു വർ​ഗീസ് പറഞ്ഞു.

Dhyan Sreenivasan

ലവ് ആക്ഷൻ ഡ്രാമ പരാജയപ്പെടുമെന്ന് ചിത്രീകരണം കഴിഞ്ഞപ്പോൾ തോന്നിയിട്ടുണ്ടെന്ന് ധ്യാൻ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഉള്ളടക്കത്തിന്റെ കാര്യത്തിലാണ് സിനിമ താഴോട്ട് പോയത്. ഞാൻ വളരെ ​ഗൗരവത്തോടെയാണ് സിനിമയെ സമീപിച്ചത്. എന്നാൽ മുൻകൂട്ടിയ നി​ഗമനത്തിൽ എത്തിയില്ല. റിലീസിന് മുമ്പേ സിനിമ കണ്ടപ്പോൾ പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയെന്നും അന്ന് ധ്യാൻ തുറന്ന് പറഞ്ഞു.

റിലീസിന് മുമ്പ് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ സിനിമയായിരുന്നു ലവ് ആക്ഷൻ ഡ്രാമ. സിനിമയ്ക്കിടെ നയൻതാരയുമായി സൗഹൃദത്തിലായെന്നും ഒരു അവസരം കൂടി തരുമെന്ന് നടി പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിലാണ് ധ്യാൻ ഇന്ന് മുഴുവൻ ശ്രദ്ധയും നൽകുന്നത്. അതേസമയം കരിയർ ​ഗ്രാഫ് പരിശോധിക്കുമ്പോൾ നടന് അടുത്ത കാലത്തായി തുടരെ പരാജയങ്ങളാണ്. ധ്യാനിന്റെ മികച്ച തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് ധ്യാൻ അഭിനയരം​ഗത്തേക്ക് വരുന്നത്.

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X