സജിന് ആരാധികമാരു‌ടെ മെസേജ്, മറുപടി കൊടുത്തത് ഞാൻ; ആ​ഗ്രഹിച്ചത് പോലുള്ള ഭർത്താവെന്നും ആലീസ്

ടെലിവിഷൻ രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറാൻ കഴിഞ്ഞ നടിയാണ് ആലീസ് ക്രിസ്റ്റി. സീരിയലുകൾക്ക് പുറമെ സ്റ്റാർ മാജിക്ക് ഉൾപ്പെടെയുള്ള ഷോകളിലൂടെ ജനപ്രീതി നേടിയ ആലീസ് ക്രിസ്റ്റി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ആലീസിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. കരിയറിനൊപ്പം വിവാഹ ജീവിതവും മുന്നോട്ട് കൊണ്ട് പോകുകയാണ് ആലീസ് ക്രിസ്റ്റി. ഭർത്താവ് സജിനൊപ്പം യൂട്യൂബ് ചാനലിൽ ആലീസ് സംസാരിക്കാറുണ്ട്.

2021 ലാണ് ആലീസ് ക്രിസ്റ്റിയും സജിൻ സജിയും വിവാഹിതരായത്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ആലീസും സജിനുമിപ്പോൾ. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. വിവാഹ കഴിഞ്ഞ് രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കെ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ആലീസ് പറയുന്നു. കല്യാണം കഴി‍ഞ്ഞ് റിയാലിറ്റിയിലേക്ക് വന്ന് കഴിഞ്ഞു. കല്യാണം കഴിഞ്ഞ് എനിക്ക് ഷൂട്ടും ഇച്ചായൻ ജോലിക്കും പോയതിനാൽ ആ സമയത്ത് ഒരുമിച്ച് ആസ്വദിക്കാനായില്ല.

Alice Christy

അതിനാൽ തുടക്കത്തിലുള്ള ആവേശം പിന്നെ തണുത്തു എന്ന് പറയാനുള്ള സ്പേസ് കിട്ടിയിട്ടില്ലെന്നും നടി വ്യക്തമാക്കി. ആവശ്യത്തിൽ കൂടുതൽ വഴക്കുണ്ടാക്കുന്നവരാണ് ഞങ്ങൾ. വഴക്കുണ്ടാക്കുന്നത് കേട്ടാൽ ഇപ്പോൾ ഡിവോഴ്സാകുമെന്ന് തോന്നും. രണ്ട് പേരും ദേഷ്യവും വാശിയും ഉള്ളവരാണെന്ന് ആലീസ് ക്രിസ്റ്റി പറഞ്ഞു. ഇതേക്കുറിച്ച് സജിനും സംസാരിച്ചു. ഇവരുടെ കാര്യത്തിൽ ഇടപെടാൻ പോകരുത്, അവസാനം ഇടപെടുന്നവർ പുറത്താകുമെന്ന് എന്റെ പെങ്ങൾ എപ്പോഴും പറയുമെന്ന് സജിൻ വ്യക്തമാക്കി.

യൂട്യൂബിൽ കുറേ പേർ ഞങ്ങൾക്കും ഇത് പോലെ ജീവിതം വേണമെന്നൊക്കെ കമന്റ് ചെയ്യാറുണ്ട്. ഞങ്ങൾ പുറമേക്ക് കാണിക്കുന്നത് ഏറ്റവും നല്ല നിമിഷങ്ങൾ ആയിരിക്കും. അതല്ലാതെ സാധാരണ ജീവിതമാണ് ഞങ്ങളുടേതും. ചില ആൾക്കാർ വിചാരിക്കുന്നത് ഇവർ മുഴുവൻ സമയവും ഇങ്ങനെയാണെന്നാണ്. എന്നാൽ ശരിക്കും അങ്ങനെയല്ലെന്നും ദമ്പതികൾ വ്യക്തമാക്കി. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഓപ്ഷൻ തന്നെയാണ്.

Alice Christy

ചിലപ്പോൾ ഇതിലും നല്ല ആളെ കിട്ടിയെന്ന് വരാം. ഇതിലും ഭം​ഗിയും കാശുമുള്ള ആളായിരിക്കും. പക്ഷെ എന്റെ കൂടെ എല്ലാ കാര്യങ്ങൾക്കും നിൽക്കില്ലായിരുന്നു. ജോലിയെ സപ്പോർട്ട് ചെയ്തേക്കില്ല. ഇപ്പോൾ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറുന്നുണ്ട്. എന്റെ ജോലിയെ പിന്തുണയ്ക്കുന്നു, ആവശ്യത്തിനുള്ള സൗന്ദര്യമുണ്ട്. എല്ലാ കാര്യങ്ങളും എനിക്ക് ഓക്കെയാണെന്ന് ആലീസ് വ്യക്തമാക്കി. ആലീസിലൂ‌ടെയാണ് തന്നെ ഇന്ന് ജനം തിരിച്ചറിയുന്നതെന്ന് സജിനും പറഞ്ഞു.

സജിന് ആരാധികമാർ മെസേജ് അയക്കാറുണ്ടെന്ന് ആലീസ് പറയുന്നു. ഞാൻ കെട്ടിയതോടെ എനിക്ക് ചെക്കൻമാർ ആരും മെസേജ് അയക്കാറില്ല. ചേച്ചീ സുഖമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. സ്നേഹത്തോടെ ആരും എനിക്കത് മെസേജ് അയക്കാറില്ല. പക്ഷെ ഇച്ചയാന് ഇപ്പോഴും മെസേജ് വരാറുണ്ട്. ചില ആൾക്കാർ മാത്രമേ എന്നെക്കുറിച്ച് അന്വേഷിക്കാറുള്ളൂ. അതെനിക്ക് തീരെ ഇഷ്ടമല്ല.

ചിലർ സുഖമല്ലേ എന്ന് മെസേജ് അയക്കുമ്പോൾ ചേട്ടന് തീരെ സുഖമില്ല എന്ന് ഞാൻ മെസേജ് അയക്കാറുണ്ടെന്നും ആലീസ് ക്രിസ്റ്റി പറഞ്ഞു. കുട്ടികൾ വേണ്ടേയെന്ന ചോദ്യങ്ങളെക്കുറിച്ചും ആലീസ് സംസാരിച്ചു. ഇച്ചായന്റെ വീട്ടിൽ നിന്ന് ആരും ചോദിക്കാറില്ല. എന്റെ അമ്മ ഇടയ്ക്ക് ഇങ്ങനെയൊക്കെ നടന്നാൽ മതിയോ എന്ന് ചോദിക്കും. ഒരു പട്ടിക്കുട്ടിയെ വാങ്ങിയപ്പോൾ ഇനിയൊരു മനുഷ്യക്കുഞ്ഞിനെ വേണമെന്ന് ചിലർ കമന്റ് ചെയ്തിരുന്നെന്ന് ആലീസ് പറഞ്ഞു.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X