ജോത്സ്യൻ പറഞ്ഞത് പോലെ സംഭവിച്ചു, ഗർഭിണിയായിരുന്നു, അപ്പോൾ വിവാഹം ചെയ്യണമല്ലോ: അമല പോൾ
ഭർത്താവ് ജഗത് ദേശായിക്കൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി അമല പോൾ. തന്റെ 32ാം വയസിലാണ് അമല പോൾ വിവാഹം ചെയ്യുന്നത്. പ്രണയത്തിലായി വളരെ പെട്ടെന്ന് വിവാഹം ചെയ്ത അമല ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയുമായി. ആത്മീയതയിലും ജ്യോതിഷത്തിലുമെല്ലാം വലിയ വിശ്വാസമുള്ളയാളാണ് അമല പോൾ. ആസ്ട്രോ ടോക് തമിഴ് എന്ന പേജിൽ അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ജീവിതം കുറച്ച് ഇരുണ്ട ഘട്ടത്തിലൂടെ പോകുകയായിരുന്നു. ഒരു ജോത്സ്യനെ കണ്ടപ്പോൾ 32 വയസിൽ നിങ്ങൾക്ക് കല്യാണം നടക്കുമെന്ന് പറഞ്ഞു. എന്താണീ പറയുന്നത്, എനിക്ക് ബോയ്ഫ്രണ്ടില്ല ആരെ കല്യാണം കഴിക്കാനാണെന്ന് ഞാൻ ചോദിച്ചു. അതൊന്നും എനിക്കറിയില്ല, അതൊന്നും എനിക്കറിയില്ല, ജാതകത്തിൽ ഇങ്ങനെ കാണിക്കുന്നുണ്ടെന്ന് അദ്ദേഹം. നടക്കാത്ത കാര്യമാണെന്ന് ഞാൻ കരുതി. 6-7 മാസത്തിൽ പങ്കാളിയെ എങ്ങനെ കിട്ടാനാണെന്ന് ഞാൻ കരുതി. മറ്റൊരു മതത്തിൽ നിന്നുള്ള ആളായിരിക്കുമെന്നും പറഞ്ഞിരുന്നു.

മൂന്ന് മാസങ്ങൾക്ക് ശേഷം ഗോവയിൽ വെച്ച് ജഗത്തിനെ കണ്ടു. കല്യാണം കഴിക്കാനുള്ള പ്ലാൻ ഒന്നും ഇല്ലായിരുന്നു. ഡേറ്റിംഗ് ചെയ്തു. റിലേഷൻഷിപ്പ് തുടങ്ങി. ഗർഭിണിയായി. അപ്പോൾ കല്യാണം കഴിച്ചല്ലേ പറ്റൂ. അങ്ങനെ വിവാഹം ചെയ്തു. തനിക്ക് ജോത്സ്യത്തിൽ 100 ശതമാനം വിശ്വാസമുണ്ടെന്നും അമല പോൾ പറയുന്നു.തന്നെ പൂർണമായും മനസിലാക്കുന്നയാളാണ് ജഗത്തെന്നും ഇപ്പോഴാണ് യഥാർത്ഥ പ്രണയമെന്താണെന്ന് താൻ മനസിലാക്കുന്നതെന്നും അമല പോൾ നേരത്തെ പറഞ്ഞിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ അമലയ്ക്ക് പിന്നീട് പ്രണയത്തകർച്ചകളും ഉണ്ടായിട്ടുണ്ട്. സംവിധായകൻ എഎൽ വിജയ് ആയിരുന്നു അമല പോളിന്റെ മുൻ ഭർത്താവ്. ഈ ബന്ധം പിരിഞ്ഞ അമല പിന്നീട് കരിയറിൽ വീണ്ടും സജീവമായി. മുമ്പൊരിക്കൽ ഒരു അവാർഡ് വേദിയിൽ വെച്ചും അമല പോൾ ജഗത്തിനെക്കുറിച്ച് സംസാരിച്ചിരുന്നു.
ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെെവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ഗർഭിണിയായി. വെെകാതെ വിവാഹം ചെയ്തു. പ്രെഗ്നെന്റായി വീട്ടിലിരിക്കുമ്പോഴാണ് പുള്ളി എന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. അവാർഡ് ഷോകൾ ഒത്തിരി കാണും. എനിക്ക് അവാർഡ് ലഭിക്കുന്നതും റെഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അത്ഭുതമായി. എട്ട് മാസം ഗർഭിണിയായി വീട്ടിലിരിക്കുമ്പോൾ അവാർഡ് ലഭിക്കുന്നത് ലെെവ് ആയി എപ്പോഴാണ് കാണാൻ പറ്റുകയെന്ന് ഒരു ദിവസം ജഗത്ത് ചോദിച്ചു. എപ്പോഴാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ഉടനെയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ആ നിമിഷം സംഭവിച്ചെന്നും അമല പോൾ വേദിയിൽ പറഞ്ഞു. കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് അമല പോൾ. മലയാളത്തിലാണ് നടിയിപ്പോൾ കൂടുതലും സിനിമകൾ ചെയ്യുന്നത്.


Click it and Unblock the Notifications











