മഞ്ജുവിന്റെ മുഖത്ത് ചെയ്തതിലെ പിഴവതാണ്; ഇനി കാണുമ്പോൾ പറയണം; നടിയെക്കുറിച്ച് അംബിക പിള്ള

ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങിയ വലിയ താരങ്ങളെ മേക്കപ്പ് ചെയ്ത വ്യക്തിയാണ് അംബിക പിള്ള. ഇവരുടെ ലുക്കിൽ പിഴവ് വന്നാൽ വിമർശിക്കാനും അംബിക മടിക്കാറില്ല.

മലയാളികൾക്ക് മേക്കപ്പിൽ ആദ്യമായി പുതിയ രീതികൾ പരിചയപ്പെടുത്തിയ താരമാണ് അംബിക പിള്ള. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വലിയൊരു നിര തന്നെ ഇന്നുണ്ടെങ്കിലും ഇവരൊന്നും അധികം ശ്രദ്ധിക്കപ്പെടാത്ത കാലത്താണ് അംബിക പിള്ളയുടെ ഉദയം. മിടുക്കി എന്ന ഷോയിലൂടെയാണ് അംബിക പിള്ള ആദ്യം ശ്രദ്ധ പിടിച്ചു പറ്റുന്നത്.

മലയാളി പെൺകുട്ടികൾക്ക് എങ്ങനെയൊക്കെ സ്റ്റെെൽ ചെയ്യാമെന്ന് അംബിക ഈ ഷോയിലൂടെ പ്രേക്ഷകരെ കാണിച്ചു. ബോളിവുഡിൽ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങിയ വലിയ താരങ്ങളെ മേക്കപ്പ് ചെയ്തയാളാണ് അംബിക. അംബിക പിള്ള ഇവർക്കൊക്കെ സുപരിചിതയാണ്.

മേക്കപ്പിനോടുള്ള പാഷൻ കൊണ്ട് തന്നെ താരങ്ങൾ ഇതിൽ വരുത്തുന്ന വീഴ്ചകൾ അംബിക പിള്ള തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ അംബിക പിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശോഭന, മഞ്ജു വാര്യർ ഉൾപ്പെടെയുള്ള താരങ്ങളെക്കുറിച്ചാണ് അംബിക പിള്ള സംസാരിച്ചത്.

Manju Warrier,  Ambika Pillai

'ശോഭനയുടെ മുഖത്ത് മേക്കപ്പ് ചെയ്യാൻ എനിക്കിഷ്ടമാണ്. അവരുടെ കണ്ണുകളും ഭാവങ്ങളും മനോഹരമാണ്. റിമയ്ക്കും പാർവതിക്കും മേക്കപ്പ് ചെയ്യാനിഷ്ടമാണ്. മഞ്ജു വാര്യരുടെ മുഖം മനോഹരമാണ്. അവരുടെ എല്ലാം ലുക്കുകൾ എനിക്കിഷ്ടമാണ്'

'നമ്മുടെ നാട്ടിൽ താരങ്ങൾ നോ മേക്കപ്പ് ലുക്ക് നന്നായി ചെയ്യും. പക്ഷെ ചുമ്മാ ഉറങ്ങി എണീറ്റിട്ട് പോവുന്നതല്ല. അതിന് മേക്കപ്പ് ചെയ്യണം. കാണുമ്പോൾ മേക്കപ്പ് ഇട്ടതായി തോന്നില്ല. സത്യത്തിൽ കുറേ ഇട്ടിട്ടാണ് അങ്ങനെയാക്കുന്നത്'

'താരങ്ങളുടെ മേക്കപ്പ് കണ്ട് ഇതെന്തായിങ്ങനെ ഇരിക്കുന്നതെന്ന് ഞാൻ പറയും. ഞാൻ എല്ലാം നോട്ടീസ് ചെയ്യും. മുഖത്ത് കട്ടിം​ഗൊക്കെ ചെയ്യില്ലേ, അതെന്താ ബ്ലെന്റ് ചെയ്യാത്തത്'

'ചില സിനിമകളിൽ മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലെന്റ് ചെയ്തിരുന്നില്ല. ഇനി മഞ്ജുവിനെ കാണുമ്പോൾ പറയണം. ബ്ലെൻഡിം​ഗ് വളരെ പ്രധാനമാണ്. മേക്കപ്പ് ആർട്ടിസ്റ്റും താരങ്ങളും അതറിഞ്ഞിരിക്കണം. അവർ അവരുടെ മുഖമല്ലേ എപ്പോഴും കണ്ണാടിയിൽ കാണുന്നത്'

'ബോളിവുഡിൽ ആരെങ്കിലും മോശം മേക്കപ്പ് ചെയ്താൽ ഞാനുടനെ വിളിക്കും. ഇതെന്താ ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ച്,' അംബിക പിള്ള പറഞ്ഞു. അഭിമുഖത്തിൽ ബോളിവുഡ് താരങ്ങൾ നടത്തിയ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും അംബിക സംസാരിച്ചു.

പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ്മ തുടങ്ങിയവരുടെ സർജറികൾ തുടക്കത്തിൽ ശരിയായിരുന്നില്ലെന്നാണ് അംബിക പിള്ള പറയുന്നത്. പ്രിയങ്ക ചോപ്രയുടെ മൂക്ക് ഒന്നിലധികം തവണ ശരിയാക്കേണ്ടി വന്നു. അനുഷ്ക ശർമ്മ ചുണ്ടിൽ വരുത്തിയ മാറ്റം മോശമായിരുന്നു.

Ambika Pillai

അപ്പോൾ തന്നെ നടിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തെന്ന് അംബിക പിള്ള പറഞ്ഞു. ഐശ്വര്യ റായുടെ കണ്ണുകൾ മനോഹരമാണ്. ഇപ്പോഴും നടി തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു,. ഇടയ്ക്കൊന്ന് വണ്ണം വെച്ചെങ്കിലും ഇപ്പോഴും അവർ സുന്ദരിയാണെന്നും അംബിക പിള്ള അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺവീർ സിം​ഗ് തുടങ്ങിയവരെയൊന്നും തനിക്കിഷ്ടമല്ല.

നടൻമാരിൽ മോ​ഹൻലാലിനെയാണിഷ്ടം. ദീപിക പദുകോണിന്റെ മുഖം വളരെ മനോഹരമാണെന്നും അംബിക പിള്ള അഭിപ്രായപ്പെട്ടു. ബോളിവുഡ് താരങ്ങളെ പോലെ തന്നെ ഇന്ന് മലയാളത്തിലെ താരങ്ങളും ലുക്കിൽ വ്യത്യസ്ത കൊണ്ടു വരുന്നവരാണ്. താരങ്ങളുടെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X