താരമായിരിക്കെ പ്രായം തോന്നിത്തുടങ്ങി; കിഴവിയെന്ന് വിളിയും; അംബികയെക്കുറിച്ച് കാന്തരാജ്
എൺപതുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നടിയാണ് അംബിക. 200 ലേറെ തെന്നിന്ത്യൻ സിനിമകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ നായികയായ അംബിക അക്കാലത്തെ തിരക്ക് പിടിച്ച താരമായിരുന്നു. സീത എന്ന മലയാള സിനിമയിലാണ് അംബിക ആദ്യമായി അഭിനയിച്ചത്. എന്നാൽ ഈ സിനിമ റിലീസ് ചെയ്യാൻ വൈകി. നീലത്താമര, രാജാവിന്റെ മകൻ തുടങ്ങിയവയാണ് അംബികയുടെ ശ്രദ്ധേയ മലയാള സിനിമകൾ.
അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ സമ്മാനിക്കാൻ അംബികയ്ക്ക് കഴിഞ്ഞു. കരിയറിന്റെ ഒരു ഘട്ടത്തിൽ നടി അമ്മ വേഷങ്ങളിലേക്ക് മാറി. അംബികയുടെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴകത്ത പ്രമുഖ വ്യക്തിത്വമായ ഡോ. കാന്തരാജ്. അംബികയുടെ താരത്തിളക്കം അധികനാൾ നീണ്ടു നിന്നിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. ആഗായം തമിഴ് ചാനലിനോടാണ് പ്രതികരണം.

വാഴ്കൈ എന്ന സിനിമയിൽ ഒരു ചെറുപ്പക്കാരിയായും അമ്മയായും ഡബിൾ റോളിൽ ശിവാജിയുടെയൊപ്പം അഭിനയിച്ചു. മികച്ച അഭിനയം നടി കാഴ്ച വെച്ചു. കാതൽ പരിസ് (1987) എന്ന സിനിമയിലെത്തിയപ്പോഴേക്കാം അംബികയുടെ മുഖം മാറി. പ്രായമായ ലുക്ക് വരാൻ തുടങ്ങി. സിനിമകളിൽ അവരുടെ ഭംഗി കുറഞ്ഞു. പിന്നെ കരിയറിലെ താരത്തിളക്കം പോയെന്നും ഡോ കാന്തരാജ് പറഞ്ഞു.
അതേസമയം അംബികയ്ക്ക് പ്രാധാന്യമില്ലാത്തത് കാരണം ഒരു പടം ഓടാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഒരു സിനിമയിൽ മൂന്നാമത്തെ സീനിൽ അംബികയുടെ കഥാപാത്രം മരിച്ചു. അതോടെ പ്രേക്ഷകർക്ക് നിരാശയായി. ആ സിനിമ നന്നായി പോയില്ല. അംബികയുടെ താരമൂല്യം കാരണമാണ് അങ്ങനെ സംഭവിച്ചതെന്നും ഡോ. കാന്തരാജ് വ്യക്തമാക്കി.

അംബികയുൾപ്പെടെയുള്ള അന്നത്തെ നടിമാരിൽ പലരും വിജയ്കാന്തിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു. ആ അപമാനം സഹിച്ചാണ് വിജയ്കാന്ത് കരിയറിൽ വളർന്നതെന്നും ഇദ്ദേഹം പറയുന്നു. സിനിമാ നടിമാർ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് കാരണം ഉണ്ട്. സിനിമയിലൂടെ ലഭിച്ച പ്രശസ്തി മാർക്കറ്റ് പോയാലും നിലനിൽക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ട്. ഗ്ലാമർ പോകുമ്പോൾ ഇവർക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ചിലർ സ്വന്തം സിനിമകൾ നിർമ്മിക്കും. അതാണ് സാവിത്രിക്കുൾപ്പെടെ സംഭവിച്ചത്.
സിനിമാ ലോകത്തെ പ്രശസ്തി അധികകാലം നിലനിൽക്കില്ലെന്ന് മനസ്സിലാക്കി പോയവരുണ്ട്. നടി പത്മിനി ഇതിന് ഉദാഹരണമാണ്. ടോപ് സ്റ്റാറായി നിൽക്കുന്ന സമയത്താണ് പത്മിനി വിവാഹം ചെയ്തത്. തിരിച്ച് വന്നത് വേറെ കാര്യം. പക്ഷെ ഗ്രേസ് ഫുൾ എക്സിറ്റായിരുന്നു. അംബികയുടെ കരിയർ ഗ്രാഫ് താഴാൻ കാരണം വിവാഹം അല്ല. അവരുടെ മുഖത്തിന് പ്രായം തോന്നിത്തുടങ്ങി. തിയറ്ററിൽ കിഴവിയെന്ന വിളി കേൾക്കേണ്ടി വന്നെന്നും കാന്തരാജ് പറയുന്നു.
ഇന്ന് ടെലിവിഷൻ ഷോകളിലും സീരിയലുകളിലും അംബിക സാന്നിധ്യം അറിയിക്കാറുണ്ട്. അംബികയുടെ പഴയതാരമൂല്യത്തെക്കുറിച്ച് മുമ്പൊരിക്കൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് സംസാരിച്ചിട്ടുണ്ട്. രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ അംബിക നായിക ആയതിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്.
പത്തോ പതിനഞ്ചോ ദിവസമാണ് അംബികയ്ക്ക് ചിത്രത്തിൽ അഭിനയിക്കാനുള്ളത്. പ്രതിഫലം ഒന്നേകാൽ ലക്ഷം രൂപ. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ അൻപതിനായിരം രൂപ വാങ്ങുന്ന സമയമായിരുന്നു അതെന്നും ഡെന്നിസ് ജോസഫ് ചൂണ്ടിക്കാട്ടി. അക്കാലത്ത് തമിഴിലെ സൂപ്പർ നായികയാണ് അംബിക. രജിനികാന്തിന്റെയും കമൽ ഹാസന്റെയും നായിക. ലോഡി സൂപ്പർ താരമെന്ന് വിളിക്കാവുന്ന നടിയായിരുന്നു അംബികയെന്നും ഡെന്നിസ് ജോസഫ് അന്ന് പറഞ്ഞു.


Click it and Unblock the Notifications