ഇപ്പോഴും എണ്ണത്തോണിയിലാണോ, അതേ ഭംഗി; കാവ്യയെ പോലും നിഷ്പ്രഭമാക്കിയ സുഭദ്ര എങ്ങോട്ട് പോയി

മലയാള സിനിമയിലെ ഹൊറർ, ഫാന്റസി സിനിമകളിൽ മുൻ‌നിരയിലുള്ള ചിത്രമാണ് അനനന്തഭദ്രം. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ഇന്നും പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന ദൃശ്യാനുഭവമാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം ഇതേ പേരിൽ പുറത്തിറങ്ങിയ നോവലിന്റെ ദൃശ്യാവിഷ്കാരമാണ്. സുനിൽ പരമേശ്വരനാണ് നോവൽ എഴുതിയത്. അനന്തൻ, ദിം​ഗബരൻ, ഭദ്ര, ചെമ്പൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ മായാതെ കിടക്കുന്നു. അനന്തഭദ്രത്തിൽ കുറച്ച് സീനുകളിൽ കണ്ട കഥാപാത്രങ്ങൾ പോലും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.

ശിവപുരമെന്ന ​ഗ്രാമമാണ് അനന്തഭദ്രത്തിന്റെ കഥാപശ്ചാത്തലം. കാവ്യ മാധവന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് അനന്തഭദ്രം. കാവ്യയെ മറ്റൊരു സിനിമയിലും ഇത്രയേറെ ഭം​ഗിയിൽ കണ്ടിട്ടില്ലെന്ന് ആരാധകർ പറയാറുണ്ട്. തന്റെ കണ്ണുകളുടെ ഭം​ഗി പകർത്തിയ സിനിമയാണ് അനന്തഭദ്രമെന്ന് കാവ്യയും ഒരിക്കൽ പറയുകയുണ്ടായി. മീര ജാസ്മിനെ നായികയാക്കിയാണ് ആദ്യം അനന്തഭദ്രം സിനിമയാക്കുന്നത് ആലോചിച്ചിരുന്നത്.

Anandabhadram

എന്നാൽ പിന്നീട് പ്രൊജക്ട് അടിമുടി മാറി. കാവ്യയിലേക്ക് നായികാ വേഷമെത്തി. തനിക്ക് ലഭിച്ച റോൾ കാവ്യ അവിസ്മരണീയമാക്കുകയും ചെയ്തു. വർഷങ്ങൾക്കുപ്പുറം അനന്തഭദ്രത്തിലെ മറ്റൊരു സ്ത്രീ കഥാപാത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ‌ ചർച്ചയാകുന്നത്. സുഭദ്രയാണ് ഈ കഥാപാത്രം. കുറച്ച് സീനുകളിലെ സുഭദ്രയെ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. എന്നാൽ നിർണായക റോളാണിത്.

ദി​ഗംബരന്റെ കെെകളിൽ വെച്ച് അബദ്ധത്തിൽ കൊല്ലപ്പെടുന്ന സുഭദ്രയുടെ മൃതശരീരം എണ്ണത്തോണിയിൽ സൂക്ഷിക്കുന്നതും സുഭദ്രയെ പുനർജനിപ്പിക്കാൻ ദി​ഗംബരൻ ശ്രമിക്കുന്നതുമാണ് അനന്തഭദ്രത്തിന്റെ കഥാപശ്ചാത്തലം. നീതു എസ് നായർ എന്നാണ് സുഭദ്രയെ അവതരിപ്പിച്ച നടിയുടെ പേര്. ഈ സിനിമയിൽ മാത്രമേ നീതുവിനെ പ്രേക്ഷകർ കണ്ടിട്ടുള്ളൂ.

Anandabhadram Actress neethu s nair

കാവ്യയേക്കാൾ സുന്ദരിയാണ് അനന്തഭദ്രത്തിൽ സുഭദ്രയെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. നീതുവിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ട് രസകരമായ കമന്റുകളും വരുന്നുണ്ട്. ആൾ ഇപ്പോഴും എണ്ണത്തോണിയിലാണോ, അന്ന് കണ്ട അതേ ഭം​ഗിയെന്നാണ് കമന്റ്. അനന്തഭദ്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം ഭാമയാണ്. കലാഭവൻ മണി അവതരിപ്പിച്ച ചെമ്പൻ എന്ന കഥാപാത്രത്തിന്റെ സഹോദരി. ദിം​ഗബരന്റെ ദുർമന്ത്രവാദത്തിന് ഇരയായവൾ. നടി റിയ സെൻ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കാവ്യ, നീതു, റിയ സെൻ എന്നീ മൂന്ന് നടിമാരും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ അവിസ്മരണീയമാക്കി.

ഭദ്രയും ഭാമയും ചർച്ചയായത് പോലെ അനന്തഭദ്രം റിലീസ് ചെയ്ത സമയത്ത് സുഭദ്ര ചർച്ചയായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇന്ന് സുഭദ്രയെന്ന നീതുവിനെ സൗന്ദര്യത്തെ പ്രശംസിക്കുന്നവർ ഏറെയാണ്. നീതുവിനെക്കുറിച്ച് കൂടുതലറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. നീതുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രെെവറ്റാണ്.

യൂട്യൂബ് ചാനലുണ്ടെങ്കിലും ആക്ടീവല്ല. ഓൺസ്ക്രീനിലെ സുഭദ്രയെ പോലെ തന്നെ ഓഫ് സ്ക്രീനിൽ നീതുവും ഒരു കൗതുകമായി ആരാധകരുടെ മനസിലുണ്ട്. അതേസമയം റിയ സെൻ സിനിമാവ ലോകത്ത് ഏറെ ചർച്ചയായ നടിയാണ്. ബോളിവുഡിൽ നടി ശ്രദ്ധേയ സിനിമകൾ ചെയ്തിട്ടുണ്ട്. ഇന്ന് അഭിനയ രം​ഗത്ത് പഴയത് പോലെ റിയ സെൻ സജീവമല്ല. അനന്തഭദ്രത്തിന് രണ്ടാം ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്നവർ ഏറെയാണ്. മനോജ് കെ ജയന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ വേഷങ്ങളിലൊന്നാണ് ദി​ഗംബരൻ. ജി​ഗംബരനെ വെല്ലുന്ന ഒരു കഥാപാത്രം പിന്നീട് മനോജ് കെ ജയന് ലഭിച്ചിട്ടില്ലെന്നും അഭിപ്രായമുണ്ട്.

More from Filmibeat

Read more about: anandabhadram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X