'അങ്ങനെ പ്രതികരിക്കാൻ ധൈര്യമില്ല; ഉറപ്പില്ലാതെ പ്രതികരിച്ചാൽ ഒരാളുടെ ജീവിതമാണ് നശിക്കുകയെന്ന് ആലോചിക്കും'

ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് അനാർക്കലി. വിമാനം ഉൾപ്പെടെയുള്ള ഒരുപിടി സിനിമകളിൽ തുടർന്നും അഭിനയിച്ചെങ്കിലും നടിക്ക് കരിയറിൽ തിരക്കുകൾ വന്നിരിക്കുന്നത് ഇപ്പോഴാണ്. സുലൈഖ മൻസിൽ, ബി 32 മുതൽ 44 വരെ എന്നിവയാണ് നടിയുടെ പുതിയ സിനിമകൾ. രണ്ടിലും ശ്രദ്ധേയ കഥാപാത്രത്തെ അനാർക്കലി അവതരിപ്പിക്കുന്നു. ട്രാൻസ് ജെൻഡർ കഥാപാത്രത്തെയാണ് ബി 32 മുതൽ 44 വരെ എന്ന സിനിമയിൽ അനാർക്കലി അവതരിപ്പിക്കുന്നത്.

മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മോശം സ്പർശനവും മറ്റുമുണ്ടാവുമ്പോൾ സ്തംഭിച്ച് പോവാറുണ്ടെന്ന് അനാർക്കലി വ്യക്തമാക്കി. മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും പൊതു സ്ഥലങ്ങളിൽ പ്രതികരിച്ചിരുന്നില്ലെന്ന് അനാർക്കലി പറയുന്നു. 'സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷൻ സമയത്ത് അവർ പ്രതികരിച്ച പോലെ എനിക്ക് റിയാക്ട് ചെയ്യാൻ പറ്റില്ല'

 Anarkali Marikar

'വളരെ കുറച്ച് പേർക്ക് കിട്ടുന്ന കഴിവാണെന്നാണ് എനിക്ക് തോന്നുന്നത്. പൊതുസ്ഥലങ്ങളിൽ വെച്ച് അങ്ങനെ ഉണ്ടാവുമ്പോൾ അറിയാതെ പറ്റിയതാണോ എന്ന് തോന്നും. ബസിലൊക്കെ ഇങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിലും പെട്ടെന്ന് പ്രതികരിക്കാനും അടി കൊടുക്കാനുമുള്ള ധൈര്യം ഉണ്ടായിട്ടില്ല. അത്ര ബോൾഡ് അല്ല. അവരറിയാതെ ആണെങ്കിലോ. ആ മനുഷ്യനെ നമ്മൾ എല്ലാവരുടെയും മുമ്പിൽ വെച്ച് നാണം കെടുത്തുകയല്ലേ'

'അത്ര ഉറപ്പാണെങ്കിൽ മാത്രമേ പ്രതികരിക്കൂ. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പിടിച്ചെന്നൊക്കെ പറ‍ഞ്ഞാൽ നമുക്ക് ഉറപ്പില്ല. ഇയാൾ എങ്ങനെയായിരിക്കും ചെയ്തതെന്ന്. അറിയാതെ തട്ടിയതാണെങ്കിലോ എന്ന്. ചെയ്തിട്ടില്ലെങ്കിൽ നമ്മൾ പ്രതികരിക്കുമ്പോൾ നാട്ടുകാർ എന്തായാലും ഇയാളെ പഞ്ഞിക്കിടും. പിന്നെ അയാളുടെ ജീവിതം തീർന്നില്ലേ. അയാൾ ചെയ്തില്ലെങ്കിലോ'

 Anarkali Marikar, Saniya

'ഞാൻ മൂവ് ഓൺ ചെയ്യും. അങ്ങനെ ചെയ്യരുത്. അപ്പോൾ തന്നെ റിയാക്ട് ചെയ്യുകയെന്നത് ബോൾഡായ കാര്യമാണ്. അതെല്ലാവർക്കും ഇല്ല. അയാൾ ചെയ്തതിൽ ഉറപ്പുണ്ടെങ്കിൽ ഞാൻ പ്രതികരിക്കും,' അനാർക്കലി പറഞ്ഞു.

പണ്ട് സ്കൂളിൽ വെച്ച് ഒറ്റപ്പെടുത്തിയവർ ഉണ്ടെന്നും അവരെ കണ്ടാൽ ഇപ്പോൾ മൈൻഡ് ചെയ്യാറില്ലെന്നും അനാർക്കലി വ്യക്തമാക്കി. 'സ്കൂൾ എനിക്ക് ഒരിക്കലും ഓർത്തെടുക്കാൻ പറ്റാത്ത അനുഭവങ്ങളാണ്. നമ്മളൊന്നും അല്ല എന്ന് തോന്നിപ്പോവുന്ന സമയമായിരുന്നു അത്. ഇപ്പോഴും അത് ബാധിക്കാറൊക്കെയുണ്ട്. നമ്മൾ ഒരു സ്ഥലത്ത് ക്ഷണിക്കപ്പെട്ടവരല്ല എന്ന് തോന്നുന്ന വളരെ വേദനാജനകമാണ്. ഒരു പാർട്ടിക്കൊക്കെ പോവേണ്ടി വന്നാൽ നമ്മളെയാെന്നും ആരും മൈൻഡ് പോലും ചെയ്യില്ല'

'ഒരിക്കൽ എന്റെ വളരെ അടുത്ത ഫ്രണ്ടിന്റെ വീട്ടിൽ പോയി നിൽക്കേണ്ടി വന്നു. അവിടെ പോയി നിന്നല്ലോ എന്നായിപ്പോയി. ഫാമിലി ഫ്രണ്ടായത് കൊണ്ട് എനിക്ക് അവിടെ പോയി നിൽക്കേണ്ടി വന്നതാണ്. ഇപ്പോൾ ആലോചിക്കുമ്പോഴും സങ്കടം വരും. അവർക്കെന്നോട് തീരെ താൽപര്യമില്ല. നമ്മളെ എന്തുകൊണ്ട് ആൾക്കാർക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോൾ കുഴപ്പമൊന്നുമില്ല,' അനാർ‌ക്കലി പറഞ്ഞു.

അഷറ്ഫ് ഹംസ സംവിധാനം ചെയ്ത സിനിമയാണ് സുലൈഖ മൻസിൽ. ലുക്മാൻ അവറാനാണ് സിനിമയിലെ നായകൻ. ചെമ്പൻ വിനോദ്, ശബരീഷ്, മാമുക്കോയ തുടങ്ങിയവരും മറ്റ് വേഷങ്ങൾ ചെയ്യുന്നു.

കോഴിക്കോട് മാളിൽ വെച്ച് മോശമായി സ്പർശിച്ചയാളെ നടി സാനിയ ഇയപ്പൻ അടിച്ചത് വാർത്തയായിരുന്നു. മോശമായി തൊട്ടത് താൻ കണ്ടതാണെന്നും അത് കൊണ്ടാണ് പ്രതികരിച്ചതെന്നും സാനിയ പിന്നീട് വ്യക്തമാക്കിയിരുന്നു. നടിക്ക് പിന്തുണയുമായി നിരവധി പേർ എത്തുകയും ചെയ്തു.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X