അന്ന് ഉമ്മ ചെയ്തതാണ് ശരി; ഇന്ന് എന്നെയത് ബാധിക്കുന്നില്ല; കാമുകന്റെ പേര് പറയാത്തതിന് കാരണം; അനാർക്കലി

ആനന്ദം എന്ന സിനിമയിലൂടെ ഒരുപിടി യുവ താരങ്ങളാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. എന്നാൽ ഇവരിൽ ചുരുക്കം പേർക്കേ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞുള്ളൂ. ഇവരിലൊരാളാണ് നടി അനാർക്കലി മരിക്കാർ. ചെയ്ത സിനിമകൾ കുറവാണെങ്കിലും ലൈം ലൈറ്റിൽ അനാർക്കലി സാന്നിധ്യമറിയിച്ചു. നടിയുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ടായിരുന്നു. ഇടയ്ക്ക് ട്രോളുകളിലും അനാർക്കലി വന്നു. സുലൈഖ മൻസിലാണ് അനാർക്കലിയുടെ പുതിയ സിനിമ. അനാർക്കലിയും ലുക്മാൻ അവറാനുമായിരുന്നു സുലെെഖ മൻസിലിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

സിനിമ ശ്രദ്ധിക്കപ്പെട്ടു. ​ഗാനങ്ങളും പ്രേക്ഷകർക്കിഷ്ടമായി. അഭിമുഖങ്ങളിൽ തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് അനാർക്കലി മരിക്കാർ. മുമ്പൊരിക്കൽ താൻ നേരിട്ട ചൈൽഡ് അബ്യൂസിനെക്കുറിച്ച് അനാർക്കലി തുറന്ന് പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കടയിൽ പോകവെ പരിചയക്കാരനായ വൃദ്ധൻ കടന്ന് പിടിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും അവരിൽ നിന്നും ഓടിപ്പോയതിനെക്കുറിച്ചുമാണ് അനാർക്കലി അന്ന് സംസാരിച്ചത്.

Anarkali Marikar

സമാനമായ പല അനുഭവങ്ങളും പിന്നീടും തനിക്കുണ്ടായിട്ടുണ്ടെന്ന് അനാർക്കലി അന്ന് പറഞ്ഞു. ഇതേക്കുറിച്ച് കുറച്ച് വർഷങ്ങൾക്കിപ്പുറം സംസാരിച്ചിരിക്കുകയാണ് അനാർക്കലി. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 'ഈ സംഭവം എന്നെ ബാധിച്ചിട്ടേയില്ല. പ്ലസ് വൺ വരെ ഇതെന്നെ അഫക്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഞാൻ ഓർക്കാറ് പോലുമില്ല. പ്ലസ് വൺ കഴിഞ്ഞപ്പോൾ എനിക്കത് കട്ടായി'

'ഒരു ഷട്ടറിട്ട പോലെ. അതാലോചിച്ച് ബദ്ധിമുട്ടുണ്ടായിട്ടില്ല. ഓർത്തെടുക്കാൻ പറ്റാത്ത കാര്യമാണ്. ഒരുപക്ഷെ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടായത് കൊണ്ടായിരിക്കാം. ഒരു പോയന്റ് കഴിഞ്ഞപ്പോൾ അതല്ല എന്റെ പ്രശ്നമെന്ന് മനസ്സിലായത് പോലെയായിരുന്നു. ജോഷ് ടോക്കിന് മുമ്പ് ആരോടും പറഞ്ഞിരുന്നില്ല. അപ്പോഴും മൊത്തം തുറന്ന് പറഞ്ഞിട്ടുമില്ല,' അനാർക്കലി പറഞ്ഞു.

Anarkali Marikar

മോശമായി പെരുമാറിയപ്പോൾ സങ്കടപ്പെട്ട് ഉമ്മയോട് പറഞ്ഞു. അത് നീ തന്നെ ഡീൽ ചെയ്യെന്നാണ് ഉമ്മ പറഞ്ഞതെന്നും അനാർക്കലി മുമ്പ് പറഞ്ഞിരുന്നു. അത് ശരിയാണോ എന്ന് അവതാരക ചോദിച്ചോൾ ശരിയാണെന്ന് നടി മറുപടി നൽകിയ അവിടെ ഉമ്മ വന്ന് ബഹളമുണ്ടാക്കുന്നതിനേക്കാൾ ഞാൻ രണ്ട് വാക്ക് പറഞ്ഞാൽ അവിടെ തീരും. പുള്ളിക്കാരി എന്നെ അങ്ങനെയാണ് വളർത്തിയത്. അതുകൊണ്ടാണ് പുള്ളിക്കാരിക്ക് അങ്ങനെ പറയാൻ പറ്റുന്നത്.

അതിൽ നിന്ന് എങ്ങനെ പുറത്ത് കടക്കണമെന്നൊക്കെ തനിക്കറിയാമെന്നും അനാർക്കലി മരിക്കാർ പറഞ്ഞു. തന്റെ കാമുകനെക്കുറിച്ചും രസകരമായി അനാർക്കലി സംസാരിച്ചു. കാമുകന്റെ പേര് പറയുന്നതിൽ തനിക്ക് കുഴപ്പമില്ലെന്ന് അനാർക്കലി പറയുന്നു. എപ്പൊഴോ ഒരിക്കൽ പേര് പറഞ്ഞപ്പോൾ അവൻ ഭയങ്കര സീനായിരുന്നു. ഇനിയെന്റെ പേര് പറയരുത്, എനിക്കതിഷ്ടമല്ലെന്ന്.

പ്രണയം നാല് വർഷമായി മുന്നോട്ട് പോവുന്നു. അവന് നിയന്ത്രിക്കലില്ല. അഭിപ്രായമൊക്കെ പറയും. അവന്റെ അഭിപ്രായം കൊണ്ടാണ് ഞാൻ വളർന്നതെന്ന് പലപ്പോഴും വിചാരിക്കാറുണ്ടെന്നും അനാർക്കലി തുറന്ന് പറഞ്ഞു. കരിയറിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് അനാർക്കലി.

2016 ലാണ് ആനന്ദം എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇത് കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് നടിയെ തേടി ശ്രദ്ധേയ വേഷങ്ങൾ വരുന്നത്. റോഷൻ മാത്യു, അരുൺ കുര്യൻ, വിശാഖ് നായർ തുടങ്ങിയവരായിരുന്നു ആനന്ദത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗണേശ് രാജാണ് സിനിമ സംവിധാനം ചെയ്തത്.

ആനന്ദത്തിന് ശേഷം വിമാനം, ഉയരെ തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചു. ബി മുതൽ 44 വരെ എന്ന സിനിമയിലാണ് സുലൈഖ മൻസിൽ ഇതിന് മുമ്പ് അഭിനയിച്ചത്. വ്യത്യസ്തമായ കഥാപാത്രത്തെയാണ് അനാർക്കലി ഈ സിനിമയിൽ ചെയ്തത്.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X