'കല്യാണക്കാര്യമോ കുട്ടികളുടെ കാര്യമോ അമ്മ പറയാറില്ല; ടാറ്റൂ ചെയ്ത ആരാധകൻ മെസേജ് അയക്കുന്നത് അമ്മയ്ക്ക് '

ബാലതാരമായി സിനിമയിലേക്ക് ക‌ടന്ന് വന്ന അനിഖ സുരേന്ദ്രൻ ഇന്ന് നായികനിരയിൽ ശ്രദ്ധേയയായിക്കൊണ്ടിരിക്കുകയാണ്. കഥ തു‌ടരുന്നു ഭാസ്തർ ദ റാസ്കൽ, അഞ്ച് സുന്ദരികൾ, വിശ്വാസം തുടങ്ങിയ സിനിമകളിൽ ബാലതാരമായെത്തിയ അനിഖ വൻ ജനപ്രീതി അക്കാലത്ത് നേടി. നായികയായെത്തിയപ്പോൾ മലയാളത്തിലേക്കാളും ടോളിവുഡിലാണ് അനിഖയ്ക്ക് സ്വീകാര്യത ലഭിച്ചത്. ബാലതാരമായി നിരവധി സിനിമകളിൽ കണ്ടതിനാൽ നായികയായി അനിഖയെ ഉൾക്കൊള്ളാൻ മലയാളി പ്രേക്ഷകർ സമയമെടുക്കുന്നുണ്ടെന്നും അഭിപ്രായമുണ്ട്.

കോളേജ് വിദ്യാർത്ഥിയായ അനിഖ കരിയറും പഠനവും ഒരുമിച്ച് മുന്നോ‌ട്ട് കൊണ്ട് പോകുകയാണിപ്പോൾ. തന്റെ കടുത്ത ആരാധകനെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അനിഖ സുരേന്ദ്രൻ. ഒറിജിനൽസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. തന്റെ പേര് ടാറ്റൂ ചെയ്ത് ഒരു ആരാധകൻ വന്നിട്ടുണ്ടെന്ന് അനിഖ പറയുന്നു. വീട്ടിലേക്ക് കണ്ട് പിടിച്ച് വന്നു. ഓക്കെ ചേട്ടാ, ഫോട്ടോയെടുക്കാം, നൈസ് മീറ്റിം​ഗ് യു എന്ന് പറഞ്ഞ് പിരിഞ്ഞു. ഇടയ്ക്ക് മെസേജൊക്കെ അയക്കാറുണ്ട്.

Anikha Surendran

അമ്മയുടെ നമ്പറിലാണ് മെസേജ് അയക്കാറെന്നും അനിഖ വ്യക്തമാക്കി. വിവാഹത്തെക്കുറിച്ച് അമ്മ പറയാറേ ഇല്ല. നിങ്ങൾ എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോ, സേഫ് ആയാൽ മതിയെന്നാണ് പറയാറ്. കല്യാണക്കാര്യമോ കുട്ടികളുടെ കാര്യമോ അമ്മ പറയാറില്ലെന്ന് അനിഖ വ്യക്തമാക്കി. കല്യാണ ദിവസം ഒരുങ്ങാൻ തനിക്കിഷ്ടമാണെന്നും അനിഖ പറയുന്നു. കല്യാണം കഴിഞ്ഞുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാറില്ല. എന്നാൽ ആഘോഷത്തോടെ വിവാഹം ചെയ്യണമെന്ന് തനിക്കാ​ഗ്രഹമുണ്ടെന്നും അനിഖ തുറന്ന് പറഞ്ഞു.

വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മുമ്പുണ്ടായിരുന്നു. എന്നാൽ ഇപ്പോഴില്ല. ജീവിതത്തിൽ കുറേപ്പേരുടെ അനുഭവങ്ങൾ കണ്ടിട്ടുണ്ട്. ഇപ്പോൾ എനിക്ക് അത്തരം ബന്ധങ്ങൾ മനസിലാക്കാൻ പറ്റില്ലെന്നും നടി വ്യക്തമാക്കി. വീട്ടിലെ ജോലികളൊക്കെ തുല്യമായി ചെയ്യണമെന്നാണ് അമ്മയുടെ സങ്കൽപ്പം. പ്രണയാഭ്യർത്ഥനകളൊന്നും തനിക്ക് വരാറില്ലെന്നും അനിഖ പറയുന്നു. എന്താണങ്ങനെ എന്ന് ആലോചിക്കാറുണ്ട്.

Anikha Surendran

എല്ലാവർക്കും എന്നെ പേടിയാണെന്ന് തോന്നുന്നു. ഞാൻ കുറച്ച് സൈലന്റ് ആണ്. കണ്ടാൽ ചിരിച്ചെന്ന് വരില്ല. ആളുകൾ താൻ അഹങ്കാരിയാണെന്നും അനിഖ സുരേന്ദ്രൻ വ്യക്തമാക്കി. നെ​ഗറ്റീവ് കമന്റുകൾ കാണാറുണ്ട്. ഇടയ്ക്ക് എന്റെ ഇന്റർവ്യൂകൾ എടുത്ത് നോക്കും. എന്തൊക്കെ പൊട്ടത്തരമാണ് പറഞ്ഞതെന്ന് അറിയണമല്ലോ. പ്രതികരിക്കാറില്ല. എത്ര നോക്കിയാലും ഏതെങ്കിലും രീതിയിൽ അത് നമ്മളെ ബാധിക്കും.

പക്ഷെ ഇൻഡസ്ട്രിയിൽ ഇറങ്ങുമ്പോൾ തന്നെ തൊലിക്കട്ടി വേണമെന്ന് മനസിലാക്കണം. ആ രീതിയിൽ നോക്കുമ്പോൾ ഒന്നും ബാധിക്കില്ലെന്നും നടി വ്യക്തമാക്കി. താനഭിനയിച്ച സീനുകൾ സ്ക്രീനിൽ കാണാൻ ബുദ്ധിമുട്ടുണ്ടെന്നും അനിഖ വ്യക്തമാക്കി. ചെറുപ്പത്തിലെ ശബ്ദം കേൾക്കുമ്പോൾ അയ്യേ എന്ന് തോന്നാറുണ്ടെന്നും നടി തുറന്ന് പറഞ്ഞു.

തനിക്ക് നേരെ വന്ന വിമർശനങ്ങളെക്കുറിച്ച് നേരത്തെ അനിഖ സംസാരിച്ചിട്ടുണ്ട്. നയൻ‌താരയെ അനുകരിക്കുന്നു എന്ന് പറയാറുണ്ട്. ഏത് രീതിയിലാണ് അനുകരിക്കുന്നതെന്ന് മനസിലായിട്ടില്ല. കാഴ്ചയിൽ അൽപം സാമ്യമുണ്ട് എന്ന് ചിലർ പറയാറുണ്ട്. ബേസ് വോയ്സിൽ സംസാരിക്കതിനാലാണത് പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണ്.

ഈ ശബ്ദത്തിലല്ലേ തനിക്ക് സംസാരിക്കാൻ പറ്റൂയെന്നും അനിഖ അന്ന് ചോദിച്ചു. ഇം​ഗ്ലീഷിൽ സംസാരിക്കുന്നു എന്നും അനിഖയ്ക്ക് കുറ്റപ്പെടുത്തൽ വരാറുണ്ട്. ആറാം ക്ലാസ് വരെ പഠിച്ചത് എറണാകുളത്ത് ചോയ്സ് സ്കൂളിലാണ്. അവിടെ ഇം​ഗ്ലീഷ് മാത്രമാണ് സംസാരിച്ചിരുന്നത്. മറ്റ് ഭാഷകളിൽ അഭിനയിക്കാൻ പോകുമ്പോഴും ഇം​ഗ്ലീഷിലാണ് സംസാരിച്ചത്. അതുകൊണ്ടാണ് മലയാളത്തിൽ സംസാരിക്കുമ്പോൾ ഇടയ്ക്ക് ഇം​ഗ്ലീഷും കലരുന്നതെന്ന് നടി വ്യക്തമാക്കി.

More from Filmibeat

Read more about: Anikha Surendran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X