മഞ്ജുവിന് ലഭിക്കേണ്ടിയിരുന്ന വലിയ അവസരം, പക്ഷെ നെറ്റ്ഫ്ലിക്സെടുത്ത തീരുമാനം; നയൻതാരയെയും പരി​ഗണിച്ചു

കരിയറിലെ ഏറ്റവും തിരക്കേറിയ കാലഘട്ടത്തിലൂടെയാണ് മഞ്ജു വാര്യർ കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി റിലീസുകൾ, പല ഭാഷകളിൽ നിന്നായി ഓഫറുകൾ, താര പദവി തു‌ടങ്ങി മഞ്ജുവിന് സന്തോഷിക്കാനും അഭിമാനിക്കാനും കരിയറിൽ ഇന്നേറെ നേട്ടങ്ങളുണ്ട്. അതേസമയം ചില അവസരങ്ങൾ നടിക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം മേക്കർ അനുരാ​ഗ് കശ്യപ്. സേക്രഡ് ​ഗെയിംസ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലേക്ക് ആദ്യം താൻ മഞ്ജു വാര്യരെ പരി​ഗണിച്ചിരുന്നെന്ന് അനുരാ​ഗ് കശ്യപ് പറയുന്നു. ഈ കാസ്റ്റിം​ഗ് നടക്കാതെ പോയതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു.

സീരീസിലെ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായാണ് മഞ്ജുവിനെ പരി​ഗണിച്ചത്. മഞ്ജുവിനൊപ്പം നയൻതാരയെയും ഈ റോളിലേക്ക് പരി​ഗണിച്ചിരുന്നെന്ന് അനുരാ​ഗ് കശ്യപ് വ്യക്തമാക്കി. അമൃത സുഭാഷ് ചെയ്ത റോളിലേക്ക് മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. സേക്രഡ് ​ഗെയിംസിന് വേണ്ടി ഓഡിഷൻ ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് ഓപ്ഷനാണ് അവർക്ക് (നെറ്റ്ഫ്ലിക്സിന്) നൽകിയത്. മഞ്ജു വാര്യരും നയൻതാരയും മറ്റൊരാളും.

Anurag Kashyap

ആ സമയത്ത് നെറ്റ്ഫ്ലിക്സിന് ഇന്ത്യയിൽ ഓഫീസില്ല. എല്ലാം യുഎസിലായിരുന്നു. ആ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ സൗത്ത് സിനിമകൾ ശ്രദ്ധിക്കുന്നില്ല. അവർക്ക് മാർക്കറ്റുള്ളിടത്ത് നിന്നും ഒരു നടിയെ വേണമെന്നായിരുന്നു. മഹാരാഷ്ട്രയിലും മറ്റുമായി അത് പരിമിതമായിരുന്നു. അവർ‍ക്ക് സബ്സ്ക്രെെബേർസിനെ ലഭിക്കുന്നിടത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോയ്സുകളെന്നും അനുരാ​ഗ് കശ്യപ് ചൂണ്ടിക്കാ‌ട്ടി.

മഞ്ജു വാര്യരുടെ ഫൂട്ടേജ് എന്ന സിനിമ ഹിന്ദി പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുന്നത് അനുരാ​ഗ് കശ്യപാണ്. മഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ചും അനുരാ​ഗ് കശ്യപ് സംസാരിക്കുന്നുണ്ട്. ഞങ്ങൾ 2011-13 കാലഘട്ടത്തിലാണ് കാണുന്നത്. ഞങ്ങൾക്ക് കോമൺ ഫ്രണ്ട്സുണ്ട്. ​ഗീതു മോഹൻദാസും രാജീവ് രവിയും. തന്റെയും മഞ്ജു വാര്യരുടെയും പിറന്നാൾ ഒരേ ദിവസമാണെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു.

Manju Warrier And Nayanthara  Anurag Kashyap

ബോളിവുഡിനേക്കാൾ തെന്നിന്ത്യൻ സിനിമാ ലോകത്താണ് തനിക്കിപ്പോൾ താൽപര്യമെന്ന് അനുരാ​ഗ് കശ്യപ് അടുത്തിടെ പറഞ്ഞിരുന്നു. മഹാരാജ, റൈഫിൾ ക്ലബ് തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. അനുരാ​ഗ് കശ്യപ്-മഞ്ജു വാര്യർ കൂട്ടുകെട്ടിൽ ഒരു പ്രൊജക്ട് വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. നയൻതാരയ്ക്കൊപ്പം ഇമ്മെെക്ക നൊ​ടികൾ എന്ന തമിഴ് സിനിമയിൽ അനുരാ​ഗ് കശ്യപ് നേരത്തെ അഭിനയിച്ചതാണ്.

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വലിയ ഹിറ്റ് സീരീസുകളിലൊന്നാണ് സേക്രഡ് ​ഗെയിംസ്. മഞ്ജു ഈ സീരീസിന്റെ ഭാ​ഗമായിരുന്നെങ്കിൽ കരിയറിൽ വലിയ ചലനങ്ങളുണ്ടായേനെ. താരത്തെ ഇതുവരെ ബോളിവുഡ് പ്രൊജ്ക്ടുകളിൽ ആരാധകർ കണ്ടിട്ടില്ല. തെലുങ്കിലും ഇതുവരെ അഭിനയിച്ചിട്ടില്ല. തമിഴിൽ വലിയ വരവേൽപ്പാണ് മഞ്ജു വാര്യർക്ക് ലഭിച്ചത്. 2019 ൽ അസുരൻ എന്ന സിനിമയിലൂടെയാണ് മഞ്ജു തമിഴകത്ത് തുടക്കം കുറിക്കുന്നത്.

ധനുഷ് നായകനായെത്തിയ ചിത്രം വൻ വിജയം നേടി. പിന്നാലെ തുനിവ്, വേട്ടെയാൻ തുടങ്ങിയ സിനിമകളുടെ ഭാ​ഗമായി. മിസ്റ്റർ എക്സാണ് റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം. മലയാളത്തിൽ എമ്പുരാനും റിലീസിനൊരുങ്ങുന്നു. മറുവശത്ത് നയൻതാര ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിൽ സാന്നിധ്യം അറിയിച്ചു. എന്നാൽ പുതിയ ബോളിവുഡ് പ്രൊജക്ടുകളൊന്നും അനൗൺസ് ചെയ്തിട്ടില്ല. ഓഫറുകൾ വരുന്നുണ്ടെങ്കിലും തീരുമാനമെടുത്തില്ലെന്നാണ് നയൻതാര പറയുന്നത്. തെന്നിന്ത്യൻ സിനിമകൾക്കാണ് നയൻതാര ഇപ്പോഴും പ്രാധാന്യം നൽകുന്നത്.

Read more about: manju warrier nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X