'ആദ്യത്തെ പെണ്ണ് കാണൽ; ആരതിയിൽ നിന്ന് അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ല; ബന്ധുക്കളെല്ലാം അടുത്ത്'

പിതാവ് വിജയകുമാറിന്റെ പാത പിന്തുടർന്നാണ് അരുൺ വിജയ് അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. തമിഴകത്തെ വർഷങ്ങൾ നീണ്ട കരിയറിൽ ഉയർച്ച താഴ്ചകൾ അരുൺ വിജയ്ക്ക് ഒരുപോലെ വന്നിട്ടുണ്ട്. 2006 ലാണ് അരുൺ വിജയ് ആരതിയെ വിവാഹം ചെയ്യുന്നത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. നിർമാതാവ് എൻഎസ് മോഹന്റെ മകളാണ് ആരതി. ആരതിയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അരുൺ വിജയ്.

കരിയറിൽ സ്ട്ര​ഗിൾ ചെയ്യുന്ന സമയത്ത് അമ്മയായിരുന്നു മോട്ടിവേറ്റർ. എന്റെ പ്രശ്നങ്ങളെല്ലാം അമ്മയോടാണ് പറഞ്ഞിരുന്നത്. പാതി ഭാരം അമ്മയിൽ ഇറക്കി വെക്കും. ഇപ്പോൾ എന്റെ സിനിമകൾ വിജയിക്കുമ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം കാണും. അമ്മയെ പോലെ തനിക്ക് എപ്പോഴും താങ്ങായി നിൽക്കുന്ന വ്യക്തിയാണ് ഭാര്യയെന്ന് അരുൺ വിജയ് പറയുന്നു.

Arun Vijay Wife

വിവാഹം കഴിഞ്ഞിട്ട് 16 വർഷമായി. ഒറ്റയ്ക്കായിരുന്ന സമയത്ത് ജീവിതം ജീവിക്കുന്നത് ഞാൻ മിസ് ചെയ്തിരുന്നു. കരിയറിലേക്ക് മാത്രമായിരുന്നു ശ്രദ്ധ. കുടുംബവും യാത്രയും ചെറിയ സന്തോഷങ്ങളുമെല്ലാം വിട്ടിരുന്നു. എന്നാൽ അവൾ കടന്ന് വന്ന ശേഷം അതെല്ലാം എന്റെ ജീവിതത്തിലേക്ക് വന്നു. ടെൻഷനാകുന്നത് നിങ്ങളെ സഹായിക്കുന്നുണ്ടോ അത് നാളത്തെ കാര്യമല്ലേ, ഇപ്പോഴിത് ചെയ്യാമെന്ന് അവൾ പറയും. അതെന്നെ ഒരുപാട് സഹായിച്ചു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞാൻ ചിലപ്പോൾ സോൺ ഔട്ട് ആയി ഇരിക്കും.

അവളത് മനസിലാക്കി. പെട്ടെന്ന് അത് പറയാതെ ചെറിയ രീതിയിൽ അറ്റൻഷൻ ക്രിയേറ്റ് ചെയ്തു. അപ്പോഴാണ് ജീവിതത്തിലെ ഈ ഭാ​ഗം മിസ് ചെയ്യുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞത്. സെറ്റിൽഡ് ആയി നല്ലൊരു സ്ഥാനത്ത് എത്തിയിട്ടേ കല്യാണം കഴിക്കൂ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. അമ്മയോട് പറയുകയും ചെയ്തു. പ്രൊഫഷണൽ ലൈഫെല്ലാം രണ്ടാമതാണെന്ന് അമ്മ പറഞ്ഞു. അമ്മ ആദ്യം കണ്ട പെണ്ണ് ആരതിയാണ്. ഞാൻ ആദ്യമായി പെണ്ണ് കണ്ടതും ആരതിയെയാണ്. എല്ലാം എഴുതി വെച്ചതാണ്. ആരതിയെ കണ്ട് സംസാരിച്ചപ്പോൾ തന്നെ തനിക്ക് ഇഷ്ട‌മായെന്ന് അരുൺ വിജയ് പറയുന്നു.

Arun Vijay Wife

സംസാരിച്ചപ്പോൾ എനിക്ക് കംഫർട്ടബിൾ ആയി. ഞങ്ങൾക്കിടയിൽ കോമണായ താൽപര്യങ്ങൾ ഉണ്ടായിരുന്നു. അവൾ ഡ്രെെവ് ചെയ്യും. അവൾ സാഹസികതകൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ആദ്യം കാണുമ്പോൾ കാഴ്ചയിൽ നാ‌ടൻ പെൺകുട്ടിയാണ്. കറക്ട് ആകുമോ എന്ന് ചിന്തിച്ചിരുന്നു. എന്നാൽ ആദ്യ സംസാരത്തിൽ തന്നെ രണ്ട് പേർക്കും പരസ്പരം ഇഷ്ടമായെന്ന് അരുൺ വിജയ് ഓർത്തു.

ആദ്യം സംസാരിക്കുമ്പോൾ അടുത്ത് മുഴുവൻ കുടുംബാം​ഗങ്ങളുമുണ്ട്. 28 പേർ. അവരുടെ അടുത്ത് ഒരു ടേബിളിൽ ഇരുന്നാണ് ഞങ്ങൾ സംസാരിക്കുന്നത്. അവൾക്ക് ഉയരം കുറവാണ്. എത്ര വലിയ ഹീലാണ് ധരിച്ചതെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. നിങ്ങൾ തന്നെ നോക്ക് എന്ന് പറഞ്ഞ് അവൾ കാലുയർത്തി കാണിച്ചു. ഞാൻ ചിരിച്ചു.

അങ്ങനെയൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അത് ഐസ് ബ്രേക്കിന് സ​​ഹായിച്ചു. ഞങ്ങൾ സംസാരിച്ചു. അമ്മയുടെ തീരുമാനം ശരിയായിരുന്നു. അത് മുന്നോട്ട് കൊണ്ട് പോകുന്നത് നമ്മുടെ കൈയിലാണ്. പ്രണയ വിവാ​ഹം ആയാലും അറേഞ്ച്ഡ് മാര്യേജ് ആയാലും അത് മുന്നോട്ട് കൊണ്ട് പോകാൻ നമ്മുടേതായ ശ്രമങ്ങൾ വേണമെന്നും അരുൺ വിജയ് ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: arun vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X