അമ്മയ്ക്ക് ഡിപ്രഷൻ വരുമോ എന്ന പേടി തോന്നി; ആദ്യം വിഷമം തോന്നിയത് ഒരു കാര്യത്തിൽ; ആര്യ പാർവതി

നടി ആര്യ പാർവതിയുടെ അമ്മ നാൽപത് പിന്നിട്ടപ്പോൾ വീണ്ടും അമ്മയായ വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. പലർക്കും ഈ വാർത്തയൊരു കൗതുകമായിരുന്നു. തനിക്ക് പിറന്ന അനുജത്തിയെ സന്തോഷത്തോടെയാണ് ആര്യ പാർവതി സ്വീകരിച്ചത്. 23ാം വയസിലാണ് ആര്യക്ക് കുഞ്ഞനുജത്തി പിറന്നത്. രണ്ടാമതും ​ഗർഭിണിയാണെന്ന കാര്യം ആര്യയെങ്ങനെ എടുക്കുമെന്ന ആശങ്ക അമ്മ ദീപ്തിക്കുണ്ടായിരുന്നു. ​ഗർഭിണിയായ എട്ടര മാസത്തോളം ഇക്കാര്യം ആര്യയിൽ നിന്നും മാതാപിതാക്കൾ മറച്ച് വെച്ചു.

എന്നാൽ വിവരമറിഞ്ഞപ്പോൾ ആര്യക്ക് ഏറെ സന്തോഷമായി. എന്തുകൊണ്ടാണ് ഇക്കാര്യം തന്നിൽ മറച്ച് വെച്ചതെന്നാണ് ആര്യ കരഞ്ഞ് കൊണ്ട് ചോദിച്ചത്. ആധ്യ പാർവതിയെന്നാണ് ആര്യയുടെ സഹോദരിയുടെ പേര്. പാലു എന്ന വിളിപ്പേരിലാണ് ആധ്യ അറിയപ്പെടുന്നത്. ഇതിനകം യൂട്യൂബ് പ്രേക്ഷകർക്ക് ആര്യയും ആധ്യയും പ്രിയങ്കരരായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ആധ്യയുടെ ഒന്നാം പിറന്നാൾ. പിറന്നാളോഘോഷ ദിനത്തിൽ ആര്യയും കു‌ടുംബവും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Arya Parvathi

സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. കുഞ്ഞ് പിറന്ന ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആര്യയുടെ അമ്മ ദീപ്തി ശങ്കർ സംസാരിച്ചു. ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. യൂട്യൂബിൽ അത്രയും പേർ പാലുവിനെ സ്നേഹിക്കുന്നു. ഒരാൾ നമ്മളെ സ്നേഹിക്കുന്നത് തന്നെ അത്രയും സന്തോഷമാണ്. പാലുവിന്റെ അമ്മയല്ലേ എന്ന് ചോദിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷമുണ്ട്. ദീപ്തിക്ക് ഇത്രയും വയസായതിനാൽ കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടില്ലേ എന്ന് എല്ലാവരും ചോദിക്കും.

അത് ഞാൻ ആസ്വദിക്കുന്നതിനാൽ ബുദ്ധിമുട്ടില്ല. പക്ഷെ പ്രായമായതിനാൽ ശാരീരികമായ ബുദ്ധിമുട്ടുകൾ വരും. ആര്യയിൽ നിന്ന് കിട്ടുന്ന സപ്പോർട്ടുണ്ട്. എന്നെ കെയർ ചെയ്യുന്നത് ആര്യയാണ്. അവളുടെ ഇഷ്ടങ്ങൾക്കാണ് ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും അമ്മ വ്യക്തമാക്കി. 47 വയസിൽ അമ്മയാകുന്ന സംഭവങ്ങളുണ്ട്. പക്ഷെ തന്നെ സംബന്ധിച്ച് മകൾ സോഷ്യൽ മീഡിയയിലുള്ളത് കൊണ്ട് അതിന് കൂടുതൽ പ്രാധാന്യം വന്നു. എനിക്ക് ഭ​ഗവാൻ‌ തന്ന നിയോ​ഗമാണ് പാലു. അതിലെന്തെങ്കിലും സത്യമുണ്ടാകും.

Arya Parvathi

തനിക്ക് ലഭിച്ച സ്നേഹം വാക്കുകൾക്കതീതമാണ്. അവരയെല്ലാം നമസ്കരിക്കുന്നെന്നും ദീപ്തി വ്യക്തമാക്കി. അനുജത്തിയോടുള്ള സ്നേ​​ഹത്തെക്കുറിച്ച് ആര്യ പാർവതിയും സംസാരിച്ചു. പാലുവിന്റെ അമ്മയാകാൻ തനിക്ക് പറ്റില്ല. പക്ഷെ അവൾക്ക് വേണ്ടി എന്തിനും നിൽക്കാൻ ഞാനുണ്ടാകുമെന്നും ആര്യ പാർവതി പറയുന്നു. ഞാൻ യൂട്യൂബിൽ സംസാരിക്കുമെങ്കിലും പലപ്പോഴും കോമഡി ആയിപ്പോകും,. പക്ഷെ അമ്മ നന്നായി സംസാരിക്കുന്ന ആളാണ്. പാലു വന്നപ്പോൾ അമ്മ കൂറച്ച് കൂടെ ബോൾഡായി.

പാലുവുണ്ടായിക്കഴിഞ്ഞ് അമ്മയ്ക്കെന്തെങ്കിലും ഡിപ്രഷൻ വരുമോ എന്ന് പേടിയുണ്ടായിരുന്നു. അമ്മ മെഡിറ്റേഷനും കാര്യവും ചെയ്ത് ഭയങ്കര ബോൾഡായി. അമ്മയുടെ ഉത്തരവാദിത്വങ്ങളൊക്കെ കഴിഞ്ഞ് നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ പാലു വന്നത്. വീണ്ടും കുടുംബത്തിലേക്ക് അമ്മ ഒതുങ്ങിപ്പോയപ്പോൾ ആദ്യമൊരു വിഷമം ഉണ്ടായിരുന്നെന്നും ആര്യ പാർവതി വ്യക്തമാക്കി.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X