ദുൽഖറിന് എറണാകുളത്തൊരു രഹസ്യ സ്ഥലമുണ്ട്; മമ്മൂക്കയെ കാണാൻ ഞങ്ങൾ കാത്തിരിക്കും; അഷ്കർ

പാൻ ഇന്ത്യൻ താരമായ ശേഷം ദുൽഖർ സൽമാനെ മലയാളത്തിൽ കാണുന്നില്ലെന്ന പരാതി ആരാധകർക്കുണ്ട്. ഏറെനാളുകൾക്ക് ശേഷം കിം​ഗ് ഓഫ് കോത്ത എന്ന സിനിമയിലൂടെ നടൻ തിരിച്ചെത്തിയെങ്കിലും സിനിമ പരാജയപ്പെട്ടു. മറ്റ് ഭാഷകളിൽ മികച്ച സിനിമകൾ ചെയ്യുന്നെങ്കിലും മലയാളത്തിൽ നടന് ഒരു ഹിറ്റ് സിനിമ അനിവാര്യമാണെന്ന് ആരാധകർ പറയുന്നു. അതേസമയം ദുൽഖറിന്റെ പിതാവ് മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോകുന്നത്.

അഭിനയിക്കുന്ന സിനിമകളിൽ ഭൂരിഭാ​ഗവും നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമകളിൽ ഇന്ന് പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കരിയറിനൊപ്പം കുടുംബ ബന്ധങ്ങൾക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും പ്രാധാന്യം നൽകുന്നുണ്ട്. ദുൽഖറിന്റെ കസിൻസും ഇന്ന് അഭിനയ രം​ഗത്തുണ്ട്.

Ashkar Soudan

മമ്മൂട്ടിയുമായുള്ള മുഖ സാദൃശ്യത്തിന്റെ പേരിൽ അടുത്തിടെ ചർച്ചയായ നടനാണ് മമ്മൂട്ടിയുടെ സഹോദരിയുടെ മകൻ അഷ്കർ സൗദാൻ. കൂട്ട്, തസ്കരവീരൻ, ഇവർ വിവാഹിതരായാൽ, ഹാപ്പി ദർബാർ, കൊലമാസ്, വള്ളിക്കെട്ട്, നേരെ പ്യാർ ദേശ്വാസിയോ തുടങ്ങിയ സിനിമകളിൽ അഷ്കർ അഭിനയിച്ചിട്ടുണ്ട്. ഡിഎൻഎയാണ് നടന്റെ പുതിയ സിനിമ. ദുൽഖറിനെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിക്കുകയാണ് അഷ്കർ സൗദാൻ. അമ്മാവനായ മമ്മൂട്ടിക്കൊപ്പം അധികം സമയം ചെലവഴിക്കാൻ പറ്റാറില്ലെന്ന് അഷ്കർ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

സെലിബ്രേറ്റ് ചെയ്യാൻ അദ്ദേഹത്തെ കിട്ടാറില്ല. പെരുന്നാളിന് തറവാട്ടിൽ വരും. അദ്ദേഹം വരാൻ ‍ഞങ്ങൾ കാത്തിരിക്കും. ഇത്രയും വലിയ സൂപ്പർസ്റ്റാറിനെ നമ്മൾക്കും കാണാൻ കിട്ടുന്ന അവസരം അല്ലേ. കല്യാണങ്ങൾക്കും വരും. അങ്ങനെയുള്ള ഫംങ്ഷനുകളിലാണ് കാണാറ്. ഒരു അവസരമാണ്. കിട്ടിയാൽ കിട്ടി. ഷൂട്ടിം​ഗ് മുടക്കി വരില്ല. ഷൂട്ടിം​ഗില്ലാത്ത സമയത്ത് ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിക്കും. ദുൽഖറും ഞാനും നല്ല സുഹൃത്തുക്കളാണ്. തറവാട്ടിൽ ഞങ്ങൾ എല്ലാവരും ആരുമറിയാതെ കുളത്തിൽ പോയി കുളിക്കും.

Ashkar Soudan

ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് വരെ പുള്ളി എറണാകുളത്ത് ഉണ്ടായിരുന്നു. കാർ ക്രേസുണ്ട്. എറണാകുളത്ത് പുള്ളിക്ക് രഹസ്യ സ്ഥലമുണ്ട്. അത്ര രഹസ്യമല്ല. ഞാനും കയറും. പുള്ളി ഡ്രിഫ്റ്റ് ചെയ്യും. മഹാരാജാസ് കോളേജിൽ എന്റെ കൂടെ വന്നിട്ടുണ്ട്. ആർക്കും അറിയില്ലായിരുന്നു അന്ന്. ഞാനാരാണ് പറയേണ്ട ഇക്ക എന്ന് എന്നോട് പറഞ്ഞു. ഞങ്ങളൊരുമിച്ച് രാജമാണിക്യം സിനിമ കണ്ടിട്ടുണ്ടെന്നും അഷ്കർ സൗദാൻ വ്യക്തമാക്കി.

നേരത്തെ മമ്മൂട്ടിയുമായുള്ള മുഖ സാദൃശ്യത്തെക്കുറിച്ച് അഷ്കർ സൗദാൻ സംസാരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ പലർക്കും അമ്മാവനുമായി മുഖ സാദൃശ്യമുണ്ടാകുമെന്ന് അന്ന് അഷ്കർ ചൂണ്ടിക്കാട്ടി. ഒരുപക്ഷെ മാമായ്ക്ക് മാമായുടെ അമ്മാവന്റെ മുഖഛായ ആയിരിക്കും. അങ്ങനെ കൈമാറി വന്ന ലുക്ക് ആയിരിക്കാം ഇതെന്നും അഷ്കർ സൗദാൻ പറഞ്ഞു.

More from Filmibeat

Read more about: mammooty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X