തിരിച്ച് വന്ന് സമയം കളയുന്നതെന്തിന്; അസിന് ഇന്ന് കോ‌ടികളുടെ ഇടപാട്?; ഫിലിം ജേർണലിസ്റ്റ് പറയുന്നു

സിനിമാ രം​ഗത്ത് വളരെ പെട്ടെന്ന് പ്രശസ്തി നേടിയ നടിയാണ് അസിൻ. മലയാളിയായ അസിൻ തമിഴ്, തെലുങ്ക് സിനിമാ രം​ഗത്താണ് താരമായി മാറിയത്. ഹിറ്റ് സിനിമകൾ തുടരെ ലഭിച്ചതാണ് അസിനെ തുണച്ചത്. ​താരറാണിയായി തുടരവെയും അസിന് തന്റേതായ നിബന്ധനകൾ ഉണ്ടായിരുന്നു. ​ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന തീരുമാനമാണ് ഇതിലൊന്ന്. ബില്ല ഉൾപ്പെടെയുള്ള സിനിമകൾ അസിൻ വേണ്ടെന്ന് വെച്ചതും ഇക്കാരണത്താലാണ്.

​ഗജിനി എന്ന സിനിമയ്ക്ക് ശേഷം അസിന്റെ താരത്തിളക്കം വീണ്ടും ഉയർന്നു. ​ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്കും അസിൻ കടന്നു. പിന്നീട് ഹിന്ദി സിനിമകളിലാണ് അസിൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവാഹശേഷമാണ് അസിൻ സിനിമാരം​ഗത്ത് നിന്നും മാറി നിന്നത്. അസിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

Asin

അസിൻ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാൻ സാധ്യതയില്ലെന്ന് ചെയ്യാറു ബാലു പറയുന്നു. തിരിച്ച് വരവിനായി അസിനെ ചിലർ അപ്രോച്ച് ചെയ്തിരുന്നു. താൽപര്യമില്ല, എന്റെ മകളെ നോക്കണം എന്നാണ് അസിൻ പറഞ്ഞത്. അതിനപ്പുറം ഭർത്താവിന്റെ കമ്പനിയായ മൈക്രോമാക്സിലെ ചില കാര്യങ്ങളെല്ലാം അസിനാണ് നോക്കി നടത്തുന്നത്.

തിരിച്ച് വന്നാലും ഒരുപക്ഷെ ചേച്ചി കഥാപാത്രങ്ങളാണ് ലഭിക്കുക. അപ്പോൾ പിന്നെ തിരിച്ച് വന്ന് സമയം കളയുന്നതെന്തിനാണ്, കോടികളുടെ ബിസിനസ് നോക്കുന്നതാണ് നല്ലതെന്ന് അസിൻ കരുതുന്നുണ്ടെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. മൈക്രോമാക്സിന്റെ സഹസ്ഥാപകനും എംഡിയുമാണ് അസിന്റെ ഭർത്താവ് രാഹുൽ ശർമ. 2016 ലാണ് ഇരുവരും വിവാഹിതരായത്.

Asin

വിവാഹശേഷം അഭിനയരം​ഗം ഉപേക്ഷിക്കാനാണ് തീരുമാനമെന്ന് അസിൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ രം​ഗം വിട്ടശേഷം അസിന്റെ ഫോട്ടോ ബോളിവുഡിലെ പാപ്പരാസി ക്യാമറകൾക്ക് പോലും കിട്ടിയില്ലെന്നതാണ് കൗതുകകരം. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ആണ് അസിൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നടി തമിഴ് സിനിമകളിൽ ശ്രദ്ധ നൽകി.

പോക്കിരി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിന് തമിഴകത്ത് ലഭിച്ചു. അസിൻ, തൃഷ, നയൻതാര എന്നീ നടിമാർ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തരം​ഗമായി മാറിയ കാലഘട്ടവും ഉണ്ടായിരുന്നു. ​​​ഗജിനിയുടെ വിജയത്തോടെ അസിന് ഹിന്ദിയിൽ തിരക്കേറി.

സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നതും അസിനെ കരിയറിൽ തുണച്ചു. മലയാളത്തിൽ നിന്നും സിനിമകൾ വന്നെങ്കിലും തിരക്കുകൾ കാരണം നടിക്ക് ചെയ്യാൻ സാധിച്ചില്ല. വെട്ടം ഉൾപ്പെടെയുള്ള മലയാള സിനിമകളിലേക്ക് ആദ്യം പരി​ഗണിച്ചത് അസിനെയാണ്. ബോളിവുഡിലേക്ക് കടന്നപ്പോൾ താരറാണിയായി അസിൻ വളരുമെന്ന് ഏവരും കരുതി. ഹിന്ദിയിൽ തുടരെ ഹിറ്റ് സിനിമകളും താരത്തിന് ലഭിച്ചു. ​

ആമിർ ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ നായികയായി അസിൻ. എന്നാൽ സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനാണ് അസിൻ തീരുമാനിച്ചത്. അരിൻ എന്നാണ് അസിന്റെയും രാഹുൽ ശർമയു‌ടെയും മകളുടെ പേര്. മകളുടെ ഫോട്ടോകൾ അസിൻ സോഷ്യൽ‌ മീഡിയയിൽ പങ്കുവെക്കാറുണ്ട്. എന്നാൽ സ്വന്തം ഫോട്ടോകൾ അസിൻ പങ്കുവെക്കാറില്ല.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X