ടെക്നോളജിയോട് കമ്പമുള്ള ചെറുപ്പക്കാരൻ, സുഹൃത്തുക്കൾക്കൊപ്പം കമ്പനി; അസിന് നൽകിയത് രാജകീയ ജീവിതം

വിവാഹശേഷം സിനിമാ രം​ഗം വിടുന്ന നടിമാർ ബോളിവുഡിൽ കുറവാണ്. എന്നാൽ മലയാളിയായ നടി അസിൻ ഹിന്ദി സിനിമാ രം​ഗത്ത് നിറഞ്ഞ് നിൽക്കെയാണ് അഭിനയ രം​ഗം പൂർണമായും ഉപേക്ഷിക്കുന്നത്. 2016 ൽ വിവാഹിതയായ അസിനെ പിന്നീട് പരസ്യങ്ങളിൽ പോലും കണ്ടിട്ടില്ല. ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോലും അസിൻ പങ്കുവെക്കാറില്ല. പാപ്പരാസികളുടെ ക്യാമറകളിലും അസിൻ പെടാറില്ല.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ അറിയപ്പെടുന്ന അസിൻ എന്തുകൊണ്ട് ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്നു എന്ന ചോദ്യം ആരാധകർക്കുണ്ട്. മൈക്രോമാക്സ് ഉടമയായ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം ചെയ്തത്. ഇരുവർക്കും ഇന്ന് അരിൻ എന്ന മകളുമുണ്ട്. മകളുടെ പിറന്നാൾ ദിനം ദമ്പതികൾ ആഘോഷമാക്കാറുണ്ട്.

Asin

സിനിമാ രം​ഗത്ത് നിന്ന് മാറിനിൽക്കുകയാണെങ്കിലും ആഡംബര ജീവിതമാണ് അസിൻ നയിക്കുന്നത്. കോടികളുടെ ആസ്തി നടിക്കുണ്ട്. അസിനേക്കാൾ ധനികനാണ് രാഹുൽ ശർമ്മ. റിപ്പോർട്ടുകൾ പ്രകാരം 1300 കോടി രൂപയുടെ ആസ്തി രാഹുൽ ശർമ്മയ്ക്കുണ്ട്. 47 കാരനായ രാഹുൽ ശർമ്മ ഡൽഹിയിലാണ് ജനിച്ചതും വളർന്നതും. മെക്കാനിക്കൽ എഞ്ചിനീയറിം​ഗ് ബിരുധധാരിയായ രാഹുൽ ശർമ്മ കൊമേഴ്സിലും ബിരുധം നേടി. ചെറുപ്പം തൊട്ടേ ടെക്നോളജിയോട് വലിയ താൽപര്യം രാഹുൽ ശർമ്മയ്ക്കുണ്ടായിരുന്നു.

സുഹൃത്തുക്കളായ രാജേഷ് അ​ഗർവാൾ, വികാസ് ജെയ്ൻ, സുമീത് അറോറ എന്നിവർക്കൊപ്പം 2000 ൽ മൈക്രോമാക്സ് ഇൻഫർമാറ്റിക്സ് എന്ന കമ്പനി തുടങ്ങി. പിന്നീട് ഈ കമ്പനി വികസിപ്പിക്കുകയായിരുന്നു. ഹോളിവുഡ് നടൻ ഹ്യൂജ് ജാക്ക് മാൻ നേരത്തെ മൈക്രോ മാക്സിന്റെ ബ്രാൻഡ് അംബാസഡർ ആയിട്ടുണ്ട്. 2018 ൽ മറ്റൊരു കമ്പനിയും രാഹുൽ ശർമ്മ തുടങ്ങി. 2018 ൽ റിവോൾട്ട് ഇന്റലികോർപ് എന്ന കമ്പനിയും രാഹുൽ ശർമ്മ തുടങ്ങി.

Asin

ഇന്ത്യയിൽ ആദ്യത്തെ എഐ ഇലക്ട്രിക് ബൈക്ക് ഇറക്കുന്നത് ഈ കമ്പനിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ കമ്പനി 500 കോടിയുടെ വരുമാനമുണ്ടാക്കിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. ബിസിനസ് ലോകത്തെ നേട്ടങ്ങൾക്ക് നിരവധി ബഹുമതികളും രാഹുൽ ശർമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. 2013 ൽ ഫോബ്സ് പേഴ്സൺ ഓഫ് ദ ഇയർ, ജിക്യ മാൻ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾ രാഹുൽ ശർമ്മയ്ക്ക് ലഭിച്ചു.

രാഹുലിന് കരിയറിൽ പൂർണ പിന്തുണ നൽകിക്കൊണ്ട് അസിൻ ഒപ്പമുണ്ട്. സിനിമ വിട്ട് കുടുംബ ജീവിതത്തിലേക്ക് പൂർണ ശ്രദ്ധ നൽകാൻ അസിൻ തീരുമാനിക്കുകയായിരുന്നു. അടുത്തിടെ അസിനും രാഹുൽ ശർമ്മയും വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ അസിൻ തന്നെ ഈ വാർത്ത നിഷേധിച്ച് രം​ഗത്ത് വന്നു.

38 കാരിയായ അസിൻ ഇനി സിനിമാ രം​ഗത്തേക്ക് തിരിച്ച് വരുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. ഏറെക്കാലമായി അഭിമുഖങ്ങൾ പോലും അസിൻ നൽകാറില്ല. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂടെയാണ് അസിൻ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. പിന്നീട് തമിഴ് സിനമകളിലേക്ക് നടി ശ്രദ്ധ തിരിച്ചു. ​ഗജിനി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബോളിവുഡിലേക്കും നടി കടന്നു. ​ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെയായിരുന്നു ബോളിവുഡിലേക്കുള്ള ചുവട് വെപ്പ്.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X