ജാതകത്തില്‍ പൊരുത്തമില്ല! ജാതിയും പ്രശ്നം, ജോത്സ്യൻ്റെ വാക്കാണ് കല്യാണത്തിലെത്തിച്ചതെന്ന് അശ്വതി ശ്രീകാന്ത്
ശ്രീകാന്തുമായിട്ടുള്ള പ്രണയം വീട്ടിൽ പലതവണ പൊക്കി. അതൊക്കെ വലിയ പ്രശ്നവുമായി..
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി കരിയര്‍ തുടങ്ങിയ അശഅശ്വതിയ്ക്ക് വളരെ പെട്ടെന്നാണ് ജനപിന്തുണ ലഭിക്കുന്നത്. അതേ സമയം ഭര്‍ത്താവ് ശ്രീകാന്തിനും മക്കളായ പത്മയുടെയും കമലയുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് നടി.
തന്റെ പ്രണയകാലത്തെ കുറിച്ച് മുന്‍പും അശ്വതി തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ജാതകം ചേരില്ലെന്ന് പറഞ്ഞിട്ടും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോയതിനെ പറ്റി അശ്വതി പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ചാനല്‍ പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് പ്രണയകാലത്തെ പറ്റി അശ്വതി മനസ് തുറന്നത്. നടിയുടെ വാക്കുകളിങ്ങനെയാണ്..

'സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇപ്പോഴത്തെ ഭര്‍ത്താവ് ശ്രീകാന്തുമായി താന്‍ പ്രണയത്തിലാവുന്നതെന്നാണ് അശ്വതി പറയുന്നത്. അദ്ദേഹം പ്ലസ്ടുവില്‍ പഠിക്കുകയാണ്. എന്നെ കണ്ട ഉടനെ അദ്ദേഹത്തിന് ഒരിഷ്ടം വന്നു. പ്രണയം പറഞ്ഞപ്പോള്‍ ഞാന്‍ നിരസിക്കുകയാണ് ചെയ്തത്. പ്രണയം പറഞ്ഞാല്‍ നിരസിക്കുന്നതാണ് അന്നത്തെ ട്രെന്‍ഡ്. ഒരാള്‍ ഇഷ്ടം പറഞ്ഞാല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അയാളെ പിന്നാലെ നടത്തിക്കണം. ഇന്ന് കാലം മാറിയിട്ടുണ്ടാവും.
എനിക്ക് പ്രത്യേകിച്ചൊന്നും പുള്ളിയോട് തോന്നിയിരുന്നില്ല. അതുകൊണ്ട് സീരിയസായി എടുത്തില്ല. പ്ലസ്ടു കഴിഞ്ഞ് പോകാന്‍ നേരത്താണ് നേരിട്ട് വന്നിട്ട് എന്നോട് ഇക്കാര്യം പറയുന്നത്. 'എനിക്ക് തന്നെ ഇഷ്ടമാണ്, നിനക്കും ഇഷ്ടമാണോന്നാണ്', പുള്ളി ചോദിച്ചത്. അങ്ങനെ പെട്ടെന്ന് ഇഷ്ടം പറയാന്‍ പറ്റില്ലെന്നായി ഞാന്‍.
ഇപ്പോള്‍ അങ്ങനൊരു തീരുമാനം എടുക്കാന്‍ പ്രായമായിട്ടില്ലല്ലോ. അത്രയും ആവുമ്പോള്‍ അന്നും ഇഷ്ടമുണ്ടെങ്കില്‍ ഇത് മുന്നോട്ട് കൊണ്ട് പോകാം. അതുവരെ നമുക്ക് സുഹൃത്തുക്കളായി ഇരിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. ആ സൗഹൃദം മുന്നോട്ട് നീണ്ട് പിന്നെ ഇഷ്ടമായി.

വീട്ടില്‍ പലതരത്തിലും ഞങ്ങളുടെ പ്രണയം പിടിച്ചിട്ടുണ്ട്. ആദ്യം പുള്ളിയുടെ കുറേ ഫോട്ടോസ് എനിക്ക് തന്നിരുന്നു. എന്റെ ബുദ്ധിയില്ലായ്മയ്ക്ക് ഞാനത് ബെഡ്ഡിന് അടിയില്‍ വച്ചു. കോളേജില്‍ പോയ സമയത്ത് അമ്മ ബെഡ്ഷീറ്റ് മാറ്റി വിരിച്ചപ്പോള്‍ ഈ ഫോട്ടോസ് കിട്ടി. വൈകുന്നേരം ഞാന്‍ വരുമ്പോള്‍ അമ്മ അതും പിടിച്ച് നില്‍ക്കുകയാണ്.
ശരിക്കും ഭൂമി തുരന്ന് താഴേക്ക് പോയാല്‍ മതിയെന്ന അവസ്ഥയായിരുന്നു അന്നേരമെന്ന് അശ്വതി പറയുന്നു. അന്നത് വലിയ സീനായി. അവന്റെ നമ്പര്‍ വാങ്ങി അമ്മ വിളിച്ചു, കുറച്ച് ചൂടായി സംസാരിച്ചു. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് ഒക്കെ അമ്മയ്ക്ക് സത്യം ചെയ്ത് കൊടുത്തു. എന്നിട്ട് സൈഡിലൂടെ പ്രണയം മുന്നോട്ട് തന്നെ കൊണ്ട് പോയി.
പിന്നെ വീട്ടില്‍ വഴക്കായതോടെ ആ പ്രണയം അവസാനിപ്പിച്ചു. രണ്ട് വര്‍ഷത്തോളം ഒരു ബന്ധവുമില്ലാതെയായി. അദ്ദേഹം കാണാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഞാന്‍ വഴി മാറി പോയിരുന്നു. ശേഷം ഒരു ദിവസം ഞാന്‍ പഠിക്കുന്ന കോളേജില്‍ പുള്ളി വന്നു.
ആ ബന്ധം തുടരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. പുള്ളിയെ വീണ്ടും കണ്ടപ്പോള്‍ ശരിക്കും എനിക്ക് തലകറങ്ങി. പിന്നെ അദ്ദേഹം കൂട്ടുകാരിയുടെ ഫോണിലേക്ക് വിളിച്ച് എന്നോട് സംസാരിച്ചു. ഒന്ന് കാണണമെന്നും എല്ലാം പറഞ്ഞ് അവസാനിപ്പിക്കാമെന്നും പറഞ്ഞു. അങ്ങനെ കണ്ടു. രണ്ടാളും വല്ലാതെ ഇമോഷണലാവുകയും ചെയ്തു.

ശരിക്കും ഞങ്ങള്‍ക്കിടയില്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. നല്ല സുഹൃത്തുക്കളായിരുന്നു. ടോക്‌സിക് ബന്ധമാവില്ലെന്ന് രണ്ടാള്‍ക്കും ഉറപ്പുമുണ്ട്. ഇതോടെ പഠനത്തിന് ശേഷം ജോലിയൊക്കെ കിട്ടിയിട്ട് ഒന്നൂടി വീട്ടില്‍ സംസാരിക്കാമെന്ന് തീരുമാനിച്ചു. ശ്രീ ആദ്യം പഠിച്ച് ഇറങ്ങി, ബാങ്കില്‍ ജോലി കിട്ടി. പിന്നെ മെല്ലേ മെല്ലേ ഈ പ്രണയം വീട്ടില്‍ അറിഞ്ഞു.
ഇത്രയും കാലമായിട്ടും ഇത് തീര്‍ന്നില്ലേ എന്ന് ചിന്തിച്ച് അവരും അയഞ്ഞു. അങ്ങനെ കല്യാണം കഴിപ്പിക്കാമെന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ ജാതകം വില്ലനായി. ജാതകത്തില്‍ ഞങ്ങള്‍ക്ക് യാതൊരു പൊരുത്തവും ഇല്ലെന്നാണ് പറഞ്ഞത്. അതും പ്രശ്‌നമായി. കല്യാണം നടത്തിയാല്‍ പ്രശ്‌നമാവുമെന്ന് പറഞ്ഞവരൊക്കെ ഉണ്ടായിരുന്നു.
എന്നാല്‍ അവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഇത് നോക്കേണ്ട ആവശ്യമില്ലെന്ന് ഒരു ജോത്സ്യന്‍ പറഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. പത്താമത്തെ വിവാഹവാര്‍ഷികം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ഈ കഥകളൊക്കെ പറയുന്നതെന്നും ഇന്നും ഭര്‍ത്താവിനൊപ്പം ജീവിക്കുകയാണെന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











