ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
നടി, അവതാരക, ലൈഫ് കോച്ച് എന്നീ മേഖലകളിലെല്ലാം ശ്രദ്ധിക്കപ്പെടാൻ അശ്വതി ശ്രീകാന്തിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷൻ അവതാരകയായി മാത്രം ഒതുങ്ങാതെ കരിയറിനെ മുന്നോട്ട് കൊണ്ട് പോയ അശ്വതിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. ജീവിതത്തെക്കുറിച്ച് അശ്വതിക്കുള്ള കാഴ്ചപ്പാടുകളാണ് ഇവരെ ആകർഷിക്കുന്നത്. മാനസികാരോഗ്യം, വിവാഹ ജീവിതം, പാരന്റിംഗ് തുടങ്ങിയ പല വിഷയങ്ങളിൽ അശ്വതി സംസാരിക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞ് പിറന്ന ശേഷം തനിക്കുണ്ടായ പോസ്റ്റ്പോർട്ടം ഡിപ്രഷനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അശ്വതി.
ആദ്യത്തെ പ്രസവത്തിന് ശേഷം രണ്ടാമതും തവണ ഇത്തരമൊരു ഘട്ടം വന്നപ്പോൾ അഭിമുഖീകരിക്കാൻ തനിക്ക് എളുപ്പമായിരുന്നെന്ന് അശ്വതി പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ആദ്യത്തെ പ്രസവ സമയത്തും തനിക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഉണ്ടായിട്ടുണ്ടെന്ന് അശ്വതി പറയുന്നു. ഒരു വർഷത്തിൽ കൂടുതൽ നിലനിന്നു. രണ്ടാമത്തെ പ്രസവത്തിൽ കുറച്ച് കൂടെ മാനേജബിൾ ആയിരുന്നു. ഞാൻ തയ്യാറെടുപ്പ് നടത്തി.

എന്തൊക്കെ തയ്യാറെടുപ്പ് നടത്തിയാലും ഇത് വരാനുള്ള സാധ്യതയുണ്ട്. പക്ഷെ വന്ന് കഴിഞ്ഞാൽ എന്തൊക്കെ ചെയ്യാം എന്നതിൽ അവെയ്ർ ആയിരുന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ച് പോസ്റ്റ് പോർട്ടം ഡിപ്രഷൻ വന്നതിനാലും കരിയറിൽ മികച്ച സമയത്തായതിനാലും ഇനിയൊരു കുട്ടി എന്ന തീരുമാനത്തിലെത്താൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു, പല ഘട്ടങ്ങളിലും വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്.
പക്ഷെ ചില മുറിവുകൾ നമ്മൾ ഹീൽ ചെയ്യും. പല കാര്യങ്ങളിലും അവെയർനെസ് കിട്ടും. എന്നിട്ടും രണ്ടാമത്തെ കുഞ്ഞ് എന്ന തീരുമാനത്തിലേത്താൻ എട്ട് വർഷം എടുത്തു. പക്ഷെ ആ സമയമാകുമ്പോഴേക്കും ഇനി എനിക്ക് പറ്റും എന്ന് ഉറപ്പായിരുന്നു. പ്രൊഗ്നനൻസി തൊട്ട് എല്ലാ കാര്യങ്ങളിലും എനിക്ക് തന്നെ തീരുമാനം എടുക്കാൻ പറ്റുന്ന സ്പേസിൽ നിന്നാണ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചത്. എന്നെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങളൊക്കെ എനിക്ക് ഒരുക്കി വെക്കാൻ പറ്റുന്ന സാഹചര്യത്തിലായിരുന്നു രണ്ടാമത്തെ കുഞ്ഞ്.

എന്റെ സന്തോഷത്തിന്റെ താക്കോൽ എന്റെ കൈയിൽ ആയിരുന്നു. അത് തനിക്ക് വളരെയധികം ഉപകരിച്ചെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി. സോഷ്യൽ പ്രഷറിന്റെ പേരിലോ വേറെന്തെങ്കിലും ഘടകങ്ങളുടെ പേരിലോ ആയിരിക്കരുത് കുഞ്ഞെന്ന തീരുമാനമെന്ന് ഞാൻ ഇപ്പോഴത്തെ കുട്ടികളോട് പറയാറുണ്ട്. ശാരീരികമായും മാനസികമായും സാമ്പത്തികമായും അതിന് തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി. തന്റെ കരിയറിനെക്കുറിച്ചും അശ്വതി സംസാരിച്ചു.
സിനിമകൾ നല്ലത് വരുമ്പോൾ ചെയ്യാറുണ്ട്. അടുത്തിടെ മന്ദാകിനി എന്ന സിനിമ ചെയ്തു. പക്ഷെ സിനിമയ്ക്കും സീരിയവിനുമായി കുറച്ചധികം സമയം നമ്മൾ മാറ്റിവെക്കണം. ചക്കപ്പഴം പരമ്പരയ്ക്കായി മാസത്തിൽ പത്ത് പതിനഞ്ച് ദിവസം വേണം. എനിക്കെന്റേതായ മറ്റ് ചില കാര്യങ്ങളുള്ളതിൽ വേറെ പ്രൊജക്ടുകൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അശ്വതി വ്യക്തമാക്കി.


Click it and Unblock the Notifications











