ഒരിക്കലും റോബിനെ വെച്ച് സിനിമ ചെയ്യാൻ ആലോചിട്ടില്ല; അന്ന് യഥാർത്ഥത്തിൽ നടന്നത്; ബാദുഷ

ബി​ഗ് ബോസ് നാലാം സീസണിലൂടെ വൻ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിന് ശേഷവും റോബിൻ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ആരാധകരും ഹേറ്റേഴ്സും ഒരുപോലെയുള്ള റോബിന് ബി​ഗ് ബോസിലൂടെ ലഭിച്ച ജനപ്രീതി ഒരു പരിധിവരെ കൃത്യമായി ഉപയോ​ഗിക്കാൻ സാധിച്ചു. റോബിന് മുമ്പ് ബി​ഗ് ബോസിൽ മത്സരാർത്ഥികളായി വന്നവർ കുറച്ച് കാലത്തിനുള്ളിൽ ലൈം ലൈറ്റിൽ നിന്ന് അകന്നു. എന്നാൽ ഈ സാഹചര്യമുണ്ടാകാതിരിക്കാൻ റോബിൻ ശ്രദ്ധിച്ചു.

എന്നാൽ ഇതിനിടെ ചില പിഴവുകളും റോബിന് പറ്റി. അനാവശ്യമായ വിവാദങ്ങളിൽ താരം അകപ്പെട്ടു. ശാലു പേയാട് ഉൾപ്പെടെയുള്ളവർ പരസ്യമായി റോബിനെതിരെ രം​ഗത്ത് വന്നു. പ്രശസ്തിക്ക് വേണ്ടി റോബിൻ ഏതറ്റം വരെയും പോകുമെന്ന് തുറന്നടിച്ച ശാലു പേയാട് റോബിന്റെ പിആർ വർക്കുകളെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തി. റോബിന്റെ പ്രതിച്ഛായക്ക് വലിയ കോട്ടമാണ് ശാലു പേയാടിന്റെ ആരോപണങ്ങളുണ്ടാക്കിയത്.

Robin Radhakrishnan

സിനിമാ രം​​ഗത്തേക്ക് കടക്കാനുള്ള ശ്രമവും ഇതിനിടെ റോബിൻ നടത്തി. റോബിന്റെ സിനിമാ പ്രവേശനം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നു. ഇതിലാെന്നായിരുന്നു നിർമാതാവ് ബാദുഷ റോബിനെ വെച്ച് സിനിമ ചെയ്യുന്നു എന്ന വാർത്ത. റോബിനും ബാദുഷയും ഒരുമിച്ചുള്ള ഫോട്ടോയും ഇതിനോടൊപ്പം പ്രചരിച്ചു.

സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് ബാദുഷ. എഡിറ്റോറിയലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരിക്കലും അങ്ങനെയൊരു സിനിമ ഞാൻ ചിന്തിച്ചിട്ടില്ല. റോബിൻ ബി​ഗ് ബോസിൽ നിന്നിറങ്ങിയപ്പോൾ എന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ ഇന്റർവ്യൂവുമായി ബന്ധപ്പെട്ടാണ് എന്നെ കാണാൻ വരുന്നത്. പക്ഷെ റോബിനെ വെച്ച് സിനിമ ചെയ്യുന്നെന്ന വാർത്ത വന്നു. ഒരിക്കലും അങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചിട്ടില്ല'

Robin Radhakrishnan

'ഒരുപക്ഷെ പിന്നീട് ചെയ്തേക്കാം. പക്ഷെ നിലവിൽ ആലോചനയില്ല. ആറേഴ് പ്രൊജക്ടുകൾ ഇപ്പോൾ തന്നെ കമ്മിറ്റഡാണ്,' ബാദുഷ പറഞ്ഞു. നടൻ ഷെയ്ൻ നി​ഗത്തെ വെച്ച് സിനിമ ചെയ്യുന്നുണ്ടെന്നും ബാദുഷ വ്യക്തമാക്കി.
ഷെയ്ൻ നി​ഗത്തെ വെച്ച് മൂന്ന് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. എന്റെ സെറ്റിൽ പുള്ളിയെക്കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

പക്ഷെ മറ്റുള്ളവരുടെ സെറ്റിൽ അയാളെക്കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവാം.
എനിക്ക് ബുദ്ധിമുട്ടില്ലാത്തതിനാൽ അത് മൈൻഡ് ചെയ്യുന്നില്ല. തന്റെ സെറ്റിൽ പ്രശ്നമുണ്ടായാൽ പ്രതികരിക്കുമെന്നും ബാദുഷ വ്യക്തമാക്കി. അടുത്തിടെയാണ് ഷെയ്ൻ നി​ഗത്തിനെതിരെ സിനിമാ സംഘടനകൾ രം​ഗത്ത് വന്നത്.

റോബിനെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ടി കുരുവിള നിർമ്മിക്കാനിരുന്ന സിനിമയുടെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നു. എന്നാൽ പിന്നീട് ഈ സിനിമ നടന്നില്ല. ശേഷം സ്വന്തമായി സിനിമ നിർമ്മിക്കുന്നെന്ന് റോബിൻ പ്രഖ്യാപിച്ചു. രാവണയുദ്ധം എന്നാണ് സിനിമയുടെ പേര്. റോബിൻ നായകനാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹം തന്നെയാണ്.

സിനിമാ പ്രഖ്യാപനത്തിന് ശേഷം സോഷ്യൽ മീഡയയിൽ വ്യാപക പരിഹാസം റോബിന് നേരെ വന്നു. ഇടയ്ക്കിടെ ശാലു പേയാടിന്റെ ആരോപണങ്ങൾ കൂടി വന്നതോടെ ട്രോളുകൾ കനത്തു. എന്നാൽ ശാലു പേയാടിന്റെ ആക്ഷേപങ്ങൾ റോബിൻ നിഷേധിക്കുകയാണുണ്ടായത്. അടുത്തിടെ ബി​ഗ് ബോസിന്റെ അഞ്ചാം സീസണിൽ റോബിൻ അതിഥിയായെത്തി.

എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ റോബിനെ ഷോയിൽ നിന്നും പുറത്താക്കി. പിന്നാലെ ബി​ഗ് ബോസിനെ റോബിൻ രം​ഗത്ത് വന്നു. എന്തുകൊണ്ടാണ് റോബിൻ നിരന്തരം വിവാ​ദങ്ങളിൽ അകപ്പെടുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X