'മഞ്ജു ശരിക്കും അത്ര അഗ്രസീവല്ല, പക്ഷെ അത് കണ്ടപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് മനസിലായി'
മഞ്ജു വാര്യർ സ്വാധീനിച്ചത് പോലെ മലയാളി സ്ത്രീകളെ മറ്റൊരു നടിയും സ്വാധീനിച്ചിട്ടില്ല. കരിയറിലെ നേട്ടങ്ങൾക്കൊപ്പം മഞ്ജുവിന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ സംഭവങ്ങളും ഇതിന് കാരണമാണ്. എല്ലാം നഷ്ടപ്പെടിടത്ത് നിന്നും മഞ്ജുവിന്റെ തന്റെ ജീവിതം തിരിച്ച് പിടിച്ചത് ഏവരെയും പ്രചോദിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം പുതിയൊരു മഞ്ജുവിനെയാണ് പ്രേക്ഷകർ കണ്ടത്. അടുത്തിടെയാണ് മഞ്ജു ബൈക്ക് റെെഡിംഗ് പഠിച്ചതും ബിഎംഡബ്ല്യുവിന്റെ ബൈക്ക് സ്വന്തമാക്കിയതും.
അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റെെഡിംഗിന് പോയ ശേഷമാണ് മഞ്ജുവിന് ബൈക്ക് റൈഡുകളോട് ഇഷ്ടം വന്നത്. കാർ ഡ്രെെവിംഗിൽ നേരത്തെ തന്നെ മഞ്ജുവിന് കമ്പമുണ്ട്. റേഞ്ച് റോവർ വെലാർ, മിനി കൂപ്പർ തുടങ്ങിയ കാറുകൾ മഞ്ജുവിന് സ്വന്തമായുണ്ട്. ഇവന്റുകൾക്കും മറ്റും മഞ്ജു തന്നെയാണ് കാറോടിച്ച് എത്താറ്. കാറോടിച്ച് വരുന്ന മഞ്ജുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഡ്രെെവിംഗിലും റൈഡിംഗിലും മഞ്ജുവിനുള്ള താൽപര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ട്രാവൽ ആന്റ് ഓട്ടോ മൊബൈൽ ജേർണലിസ്റ്റായ ബൈജു എം നായർ.

മഞ്ജു വാര്യർ ഞെട്ടിച്ച യുവതിയാണ്. ബൈക്ക് എടുത്ത് ലഡാക്കിൽ പോയല്ലോ. ഒരു സെലിബ്രിറ്റി ആകുമ്പോൾ നമ്മൾ കംഫർട്ട് ലെവൽ കൂടുതൽ ആഗ്രഹിക്കും. അങ്ങനെയൊരു അവസ്ഥയിൽ അത്രയും ദൂരം വണ്ടിയോടിച്ച് പോയി എന്ന് പറയുന്നത് തീർച്ചയായും അംഗീകരിക്കേണ്ട കാര്യമാണ്. അതും ഈ പ്രായത്തിൽ. മഞ്ജുവിന്റെ ശരിക്കുമുള്ള സ്വഭാവം വെച്ച് അത്രയും അഗ്രസീവല്ല. പക്ഷെ ആ യാത്ര കഴിഞ്ഞ് വന്ന് ഉടനെ ബൈക്ക് വാങ്ങിച്ചു. അത് കണ്ടപ്പോൾ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് മനസിലായി.
അത് തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണെന്നും ബൈജു എം നായർ വ്യക്തമാക്കി. മൈൽ സ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. മറ്റ് സിനിമാ താരങ്ങളുടെ വാഹനപ്രേമത്തെക്കുറിച്ചും ബൈജു സംസാരിക്കുന്നുണ്ട്. മോഹൻലാൽ കംഫർട്ടിനാണ് പ്രാധാന്യം നൽകുന്നതെന്ന് പുള്ളിയുടെ ഏത് വണ്ടി കണ്ടാലും മനസിലാകുമെന്ന് ഇദ്ദേഹം പറയുന്നു. ലാലേട്ടൻ വണ്ടിയോടിച്ച് വരുന്ന ഒരു വിഷ്വലും ഞാൻ കണ്ടിട്ടില്ല.

പൃഥിരാജ് കാല കാലങ്ങളായി വരുന്ന വണ്ടികളെല്ലാം മാറ്റി വാങ്ങിക്കുന്നുണ്ട്. വളരെ അപ്ഡേറ്റഡാണ്. വളരെ പോപ്പുലറായ വണ്ടികൾ വാങ്ങിച്ചിട്ടും അതൊക്കെ ഓടിക്കാൻ ഇവർക്ക് സമയം ഇല്ല. പൃഥിരാജ് പാൻ ഇന്ത്യൻ ആക്ടറായി കഴിഞ്ഞു, വണ്ടികളെല്ലാം വാങ്ങിച്ചിട്ട് എപ്പോൾ ഓടിക്കാനാണെന്നും ബൈജു എം നായർ ചോദിച്ചു.
ലംബോർഗിനി പോലുള്ള വണ്ടികൾ താരങ്ങൾക്കിടയിൽ ആദ്യമായി അവതരിപ്പിച്ചത് പൃഥിരാജാണെന്നും ബൈജു എം നായർ ചൂണ്ടിക്കാട്ടുന്നു. ദുൽഖർ സൽമാൻ ഫെരാരിയും മംമ്ത മോഹൻദാസ് പോർഷെയും വാങ്ങിച്ചു. സ്പോർട്സ് കാറുകൾ വാങ്ങുന്നതിന് തുടക്കമിട്ടത് പൃഥിരാജാണെന്നും ബൈജു എം നായർ ചൂണ്ടിക്കാട്ടി.
പുതിയ വണ്ടികൾ വരുമ്പോൾ നമ്മൾ ശ്രദ്ധിച്ച് തുടങ്ങുമ്പോഴേക്കും മമ്മൂക്ക അത് വാങ്ങാറുണ്ടെന്ന് ബൈജു എം നായർ അഭിപ്രായപ്പെട്ടു. മലയാളത്തിലെ മിക്ക സിനിമാ താരങ്ങളുടെയടുത്തും ആഡംബര വാഹനങ്ങളുടെ ശേഖരം തന്നെയുണ്ട്. മിക്കപ്പോഴും ഇത്തരമാെരു ട്രെൻഡിന് തുടക്കമിടാറ് മമ്മൂട്ടി, പൃഥിരാജ് തുടങ്ങിയ താരങ്ങളാണ്. സോഷ്യൽ മീഡിയയിൽ ഇതെപ്പോഴും ചർച്ചയാകാറുണ്ട്.


Click it and Unblock the Notifications