Don't Miss!
- News
ബിബിസി ഡോക്യുമെന്ററി;'ബിജെപി കിളിപോയ അവസ്ഥയിൽ, പറഞ്ഞത് വിഴുങ്ങി പരിഹാസ്യരാകുന്നു'; ഐസക്
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Lifestyle
ചാണക്യനീതി: ശത്രുവിനേക്കാള്‍ അപകടകാരികള്‍; ഈ 7 തരം ആള്‍ക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്
- Sports
സച്ചിനെ ചെയ്യും, പക്ഷെ അസ്ഹറുദ്ദീനെ പാക് ടീം സ്ലെഡ്ജ് ചെയ്യില്ല-കാരണം പറഞ്ഞ് മുന്‍താരം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- Finance
ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന് സഞ്ചയ് പോളിസിയെ കുറിച്ച്
പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ബഷീറുമായി ഇഷ്ടത്തിലായി; ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിലും സഹിച്ച് നിന്നോ, സുഹാന
രണ്ട് വിവാഹം കഴിച്ച് ഒരേ വീട്ടില്‍ ഭാര്യമാരുടെ കൂടെ ജീവിക്കുകയാണ് ബഷീര്‍ ബഷി. ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. എന്നാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ ഓരോ ദിവസവും സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ മൂവര്‍ക്കും സാധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഏറ്റവും പുതിയതായി ബഷീറും ഭാര്യ സുഹാനയും അവരുടെ പതിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. സെലിബ്രേഷ
ന് മുന്നോടിയായി ആരാധകരുടെ പല സംശയങ്ങള്‍ക്കും സുഹാന മറുപടി നല്കി. ഭര്‍ത്താവ് വേറെ കെട്ടിയിട്ടും സഹിച്ച് നില്ക്കുകയാണോ എന്നതിനടക്കം സുഹാന വ്യക്തമായ ഉത്തരം പറഞ്ഞിരിക്കുകയാണ്.

മഷൂറയ്ക്ക് പിന്നാലെ സുഹാനയ്ക്കും വിശേഷമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഔദ്യോഗികമായി ഞങ്ങള്‍ ഇക്കാര്യം പറയുകയാണ്. അങ്ങനൊരു സംഭവമേ ഇല്ലെന്ന് സുഹാനയും ബഷീറും ഒരുപോലെ പറയുന്നു. ശേഷം പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചും താരങ്ങള്‍ പറഞ്ഞു.

'സോനൂ, ഇത്രയും വര്‍ഷം നീ എന്നെ സഹിക്കുകയായിരുന്നു. എല്ലാവരുടെയും ജീവിതത്തില്‍ ഇണക്കങ്ങളും പിണക്കങ്ങും അഡ്ജസ്റ്റ്മെന്റ്സുമൊക്കെ ഉണ്ടാവും. അതെല്ലാമായി മുന്നോട്ട് പോയാലെ കുടുംബജീവിതം ഉണ്ടാവുകയുള്ളു. ഞാന്‍ രണ്ട് വിവാഹം കഴിച്ചെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും സുഹാന നിന്നു, എന്നാണ് ബഷീര്‍ പറയുന്നത്. ഇത് കേട്ടതോടെ എന്തിനാണ് സഹിച്ചും ക്ഷമിച്ചും നിന്നതെന്ന്', സുഹാന തിരിച്ച് ചോദിക്കുന്നു.

ഇക്കഴിഞ്ഞ പതിമൂന്ന് വര്‍ഷവും ഞങ്ങള്‍ അടിച്ച് പൊളിച്ച് ആഘോഷമായി ജീവിക്കുകയായിരുന്നു. ഞാന്‍ വീണ്ടും വീണ്ടും പറയുകയാണ്. പിള്ളേരെ ഓര്‍ത്ത് സഹിച്ചും ക്ഷമിച്ചും നില്‍ക്കേണ്ട ഒരാവശ്യവും എനിക്കില്ല. പിന്നെ ഞാന്‍ ഈ വീട്ടിലെ വേലക്കാരിയാണെന്ന് ചിലര്‍ പറയുന്നുണ്ട്. വീട്ടിലെ ജോലി ചെയ്യുന്നവരൊക്കെ വേലക്കാരികള്‍ ആണെങ്കില്‍ ഞാനും അത് തന്നെയാണെന്ന് പറയാന്‍ യാതൊരു കുഴപ്പവുമില്ല.

ഒരു വീഡിയോയിലും പറയാന്‍ ആഗ്രഹിക്കാത്ത കാര്യമാണിത്. എങ്കിലും പറയാം, മക്കളെ നോക്കാനുള്ള ബുദ്ധിയും ആരോഗ്യവും എനിക്കുണ്ട്. സ്നേഹം ഉള്ളത് കൊണ്ടാണ് ഞാന്‍ നില്‍ക്കുന്നത്.
പുറത്ത് പോവണമെങ്കില്‍ തന്നെ ബഷിയോ മഷുവോ ഇല്ലാതെ എനിക്ക് പറ്റില്ലെന്ന് സുഹാന പറയുമ്പോള്‍ ഇവര്‍ രണ്ട് പേരുമില്ലെങ്കില്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല, ഞാന്‍ പലയിടത്തും കറങ്ങി നടക്കുമെന്ന് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ വേറെ ആര്‍ക്കും വേണ്ടി ഇവിടെ നില്ക്കുന്നതല്ല, എന്റെ മകളെ കെട്ടിക്കുമ്പോഴും ആളുകള്‍ ഇതൊക്കെ തന്നെ പറയുമായിരിക്കുമെന്നും സുഹാന കൂട്ടിച്ചേര്‍ത്തു.

കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷമാണെന്നാണ് പറയുന്നത്. അതിന് മുന്‍പ് മൂന്നാലഞ്ച് വര്‍ഷം ഞങ്ങള്‍ പ്രണയിച്ച് നടന്നിട്ടുണ്ടെന്ന് ബഷീര്‍ പറയുന്നു. സുഹാന പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. എന്റെ 21-ാമത്തെ വയസില്‍ വിവാഹവും കഴിഞ്ഞു. ഞങ്ങളൊരുമിച്ച് കറങ്ങാത്ത സ്ഥലങ്ങള്‍ വളരെ കുറവാണ്.
പിന്നെ മഷൂറയുടെ പിറന്നാളിന് മാത്രമല്ല സുഹാനയ്ക്കും സ്വര്‍ണവും സമ്മാനങ്ങളുമൊക്കെ കൊടുക്കാറുണ്ട്. അത് വീഡിയോയില്‍ കാണാത്തവരാണ് മോശമായി സംസാരിക്കുന്നതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല സുഹാനയ്ക്ക് വേണ്ടി വാങ്ങിയ നെക്ലേസും വളയുമൊക്കെ ബഷീര്‍ സമ്മാനിച്ചിരുന്നു.