'എന്നെ ഹാപ്പിയാക്കാൻ ഇവർ ഇത്രയൊക്കെ ചെയ്യുന്നുണ്ടല്ലോ... സന്തോഷമായി...'; കണ്ണീരണിഞ്ഞ് ബഷീർ ബഷി പറയുന്നു!
ബിഗ് ബോസ് താരം ബഷീർ ബഷിയെയും കുടുംബത്തേയും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബഷീറും കുടുംബവും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടവരാണ്.
മോഡലും നടനും സംരംഭകനുമെല്ലാമായ ബഷീർ ബഷിയെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ്. അവിടെ വെച്ചാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം ബഷീർ ആദ്യമായി വെളിപ്പെടുത്തിയത്.
ഹൗസിൽ നിന്നും ഇറങ്ങിയശേഷം യുട്യൂബ് ചാനൽ കൂടി ആരംഭിച്ചതോടെ ബഷീർ മാത്രമല്ല താരത്തിന്റെ രണ്ട് ഭാര്യമാരും മക്കളുമെല്ലാം താരങ്ങളായി. ബഷീറിന്റെ കുടുംബത്തിലെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് അടക്കം യുട്യൂബ് ചാനലുണ്ട്. ഫാമിലി വ്ലോഗുകളും കൊച്ചു വെബ് സീരിസുകളുമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ബഷീർ ആരാധകരിലേക്ക് എത്തിക്കുന്നത്.

ബഷീറിന്റെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും വീഡിയോകൾ കാണാൻ അക്ഷമരായി കാത്തിരിക്കുന്നവരാണ് ഇവരുടെ സബ്സ്ക്രൈബേഴ്സിൽ ഏറെയും. അതുകൊണ്ട് തന്നെ വീഡിയോകൾ വൈകുമ്പോൾ കാരണം തിരക്കി കമന്റുകളും മെയിലുകളും മെസേജുകളും ബഷീറിന് ലഭിക്കാറുണ്ട്.
ഇപ്പോഴിതാ മഷൂറ പങ്കുവെച്ച ബഷീറിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പിറന്നാൾ ഭാര്യമാരും മക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് വീഡിയോയിലൂടെ ബഷീർ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ പിറന്നാൾ. എപ്പോഴും തങ്ങൾക്ക് സർപ്രൈസ് ട്രിപ്പും ഗിഫ്റ്റും പാർട്ടികളും തന്ന് സന്തോഷിപ്പിക്കാറുള്ള ബഷീറിന് പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകണമെന്നത് ഭാര്യമാരായ സുഹാനയും മഷൂറയും മനസിൽ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിന്റെ ഒരുക്കങ്ങളും മറ്റുമായി തിരക്കിലായിരുന്നു ഇരുവരും.
പിറന്നാളിന് എന്താണ് ചെയ്യാൻ പോകുന്നത് എന്നത് സുഹാനയ്ക്കും മഷൂറയ്ക്കും മാത്രമെ അറിയുമായിരുന്നുള്ളു. വീട്ടിലെ മറ്റ് കുടുംബാംഗങ്ങളോട് പ്ലാൻ വിവരിച്ചാൽ ബർത്ത് ഡെ പൊളിയാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് മഷൂറയും സുഹാനയും മാത്രം ഒരുക്കങ്ങൾ നടത്തിയത്.

കടലിനോട് ചേർന്നുള്ള ഒരു റിസോർട്ടിലായിരുന്നു ബഷീറിന്റെ ബർത്ത് ഡെ പാർട്ടി നടത്തിയത്. കണ്ണുകെട്ടിയാണ് ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ബഷീറിനെ കൊണ്ടുവന്നത്. പാതിവഴിയിൽ എത്തിയപ്പോൾ തന്നെ ബഷീറിന്റെ കണ്ണുകൾ കെട്ടിയതിനാൽ എങ്ങോട്ടാണ് താൻ പോകുന്നതെന്ന് ഒരു സൂചനയും ബഷീറിന് ലഭിച്ചിരുന്നില്ല.
മനോഹരമായ സ്വിമ്മിങ് പൂളിനോട് ചേർന്നാണ് ബർത്ത് ഡെ കേക്കും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിരുന്നത്. കെട്ട് അഴിച്ച് കേക്കും റിസോർട്ടും കണ്ടതോടെ ബഷീറിന്റെ കണ്ണുകൾ ഈറനണിഞ്ഞു. തന്നെ ഹാപ്പിയാക്കാൻ ഭാര്യമാർ ഇത്രയൊക്കെ ചെയ്യുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുവെന്നാണ് വീഡിയോയിൽ ബഷീർ പറഞ്ഞത്.
എല്ലാം ഒരുക്കാൻ സുഹാനയേയും മഷൂറയേയും സഹായിച്ചത് ബഷീറിന്റെ ഉറ്റ സുഹൃത്ത് ചെമ്മുവായിരുന്നു. മൂന്ന് ദിവസമായി ബഷീറിന്റെ ഭാര്യമാർ ബർത്ത് ഡെയ്ക്ക് വേണ്ട കാര്യങ്ങൾ ഒരുക്കാൻ കഷ്ടപ്പെട്ടുവെന്നും അത് താൻ നേരിട്ട് കണ്ടതാണെന്നും ചെമ്മു വീഡിയോയിൽ പറഞ്ഞു. ആഘോഷങ്ങൾക്ക് ശേഷം ബഷീറും കുടുംബവും റിസോർട്ടിൽ താമസിക്കുകയും ചെയ്തു.
ചേട്ടന്റെ കുടുംബവും ബഷീറിനൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ബഷീറിന്റെ ബർത്ത് ഡെ സെലിബ്രേഷൻ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്.
അടിപൊളി ബർത്ത് ഡെ... രണ്ട് ഭാര്യമാരും കൂടി ആഘോഷം അടിപൊളിയാക്കി. എന്നും സന്തോഷം നിലനിൽക്കട്ടെ എന്നെല്ലാമാണ് ആരാധകർ ബിബി കുടുംബത്തിന് ആശംസകൾ നേർന്ന് കുറിച്ചത്. മഷൂറയിൽ തനിക്ക് പിറന്ന മകൻ എബ്രാനൊപ്പമുള്ള ബഷീറിന്റെ ആദ്യ പിറന്നാൾ ആഘോഷം കൂടിയായിരുന്നു ഇത്.


Click it and Unblock the Notifications