'കനക മാനസീകപ്രശ്നമുള്ളവരെപ്പോലെ ജീവിക്കുന്നു, വഴക്ക് നടക്കുമ്പോൾ പോലീസ് ഒത്തുതീർപ്പാക്കും'; ബയിൽവൻ രംഗനാഥൻ!
കനക എന്ന് പേര് മലയാളികളാരും മറന്നിട്ടുണ്ടാകില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളി വെളിച്ചത്തിൽ നിന്ന് മറഞ്ഞത്. 2000ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാള ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
20 വർഷത്തോളമായി സിനിമാ മേഖലയിൽ നിന്ന് അകന്ന് ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയിൽ ചിലത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു.

അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും അമ്മയെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുവെന്നും കനക തുറന്നടിച്ചിരുന്നു. ഇപ്പോഴിത തൊണ്ണൂറുകളിലെ മുൻനിര നടിയായിരുന്ന കനകയെക്കുറിച്ച് ഞെട്ടിക്കുന്ന പല വിവരങ്ങളും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബയിൽവൻ രംഗനാഥൻ. പ്രശസ്ത നടി ദേവികയുടെ ഏക മകളാണ് കനക.
എംജിആറിനൊപ്പം വരെ സിനിമയിൽ ദേവിക നായികയായി അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ശിവാജി ഗണേശനൊപ്പവും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് ദേവികയെ തേടി സിനിമയിൽ അഭിനയിക്കാൻ അവസരം വന്നത്. പിന്നീട് ദേവിക ഒരു സഹ സംവിധായകനെ വിവാഹം കഴിച്ചു.
പിന്നീട് മകൾ പിറന്നശേഷം ദേവികയും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മകൾ കനകയും തന്നെപ്പോലെ വലി നായികയാക്കണമെന്ന് ആഗ്രഹിച്ച ദേവിക ഗംഗൈ അമരൻ സംവിധാനം ചെയ്ത കരകാട്ടക്കാരൻ എന്ന സിനിമയിലൂടെ മകളെ അഭിനയത്തിലേക്ക് കൊണ്ടുവന്നു. കനകയുടെ ആദ്യ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു.
ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം രജനികാന്തിനും കാർത്തിക്കുമൊപ്പം അഭിനയിച്ച കനക കമലഹാസനൊപ്പം മാത്രം അഭിനയിച്ചിട്ടില്ല. കമലിനൊപ്പം അഭിനയിച്ചാൽ കിസ്സിങ് സീനുകൾ ചെയ്യേണ്ടി വരുമെന്നും മകളുടെ ഇമേജിനെ അത് ബാധിക്കുമെന്നും അമ്മ ദേവിക ചിന്തിച്ചുവെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്.

ബാലചന്ദർ കമൽഹാസന്റെ നായികയായി കനകയെ ഒരു സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ കനക അത് നിരസിച്ചു. പിന്നീട് കനകയ്ക്ക് ഒരു പ്രണയമുണ്ടായി. ആരെയാണ് നടി പ്രണയിച്ചത് എന്നത് ഇപ്പോഴും ആർക്കും അറിയാത്ത രഹസ്യമാണെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്.
നടി കാമുകനൊപ്പം കുറച്ചുനാൾ ലിവിങ് ടുഗെതറായിരുന്നുവെന്നും ശേഷം വിദേശത്തേക്ക് പോയ കാമുകൻ പിന്നീട് കനകയെ കാണാൻ വന്നില്ലെന്നും രംഗനാഥൻ പറയുന്നു. അമ്മ കൂടി മരിച്ചതോടെ കനക ഏകാന്തതയിലായി. അമ്മ പണിത് നൽകിയ ബംഗ്ലാവിൽ ഒരു സഹായിക്കൊപ്പം കനക താമസിച്ച് വരികയാണ്. ആര് അഭിമുഖം എടുക്കാൻ പോയാലും കനക വെളിച്ചത്തേക്ക് വരില്ല സംസാരിക്കാൻ തയ്യാറാവില്ല.
മാനസീക പ്രശ്നങ്ങളുള്ളവരെപ്പോലെയായി. ഇടയ്ക്കിടെ കനകയുടെ വീട്ടിൽ വഴക്കുകൾ നടക്കും പോലീസ് വന്ന് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി പോകും. മാത്രമല്ല അടുത്തിടെ നടി താമസിയ്ക്കുന്ന വീട്ടില്‍ തീപിടിച്ചപ്പോൾ വീട്ടിലെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരോട് കനക ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു. അകത്തേക്ക് കടക്കാന്‍ പാടില്ല എന്ന് പറഞ്ഞ് തട്ടിക്കയറി.
ആ സംഭവം പുറത്ത് വന്നതോടെയാണ് കനകയ്ക്ക് മാനസീക പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യം വീണ്ടും ഉയരാൻ തുടങ്ങിയത്. എന്നാൽ കനക ആരേയും വീട്ടിലേക്ക് വന്ന് തന്നോട് സംസാരിക്കാനോ ചികിത്സിക്കാൻ അവസരം കൊടുക്കാനോ തയ്യാറല്ല. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചോദിച്ചാൽ കാമുകനെ കാത്തിരിക്കുന്നുവെന്ന മറുപടി മാത്രമാണ് പറയുന്നത്. കനക മാനസീകപ്രശ്നമുള്ളവരെപ്പോലെയാണ് ജീവിക്കുന്നതും പെരുമാറുന്നതും ബയിൽവൻ രംഗനാഥൻ പറഞ്ഞു.


Click it and Unblock the Notifications