For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവസാനം തൃഷ കുടുങ്ങിയത് സിമ്പുവിന്റെ ട്രാപ്പിൽ, വിവാഹമെന്നത് തൃഷയ്ക്ക് ഭയമാണ്'; ബയൽവാൻ രം​ഗനാഥൻ

  |

  രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമ മേഖലയിൽ നായികയായി തിളങ്ങുകയാണ് തൃഷ കൃഷ്ണൻ. ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തൃഷയ്ക്ക് മലയാളികൾക്കിടയിലും നിരവധി ആരാധകരുണ്ട്. ​

  ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായാ എന്ന ചിത്രത്തില്‍ ജെസിയായി അഭിനയിച്ച തൃഷയുടെ കഥാപാത്രം കേരളത്തിലും നടിക്ക് ഏറെ ആരാധകരെ നേടി കൊടുത്തു.

  Also Read: ആ പെൺകുട്ടിയുടെ ജീവിതവും...; ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

  നാൽപ്പതിനോട് അടുത്തിട്ടും തൃഷയുടെ ഭം​ഗി കൂടി വരുന്നതല്ലാതെ തെല്ലുപോലും കുറയുന്നില്ല. തമിഴിലെ മുൻനിര നായികമാരിൽ ഒരാളായ തൃഷ രജനി, കമൽഹാസൻ, വിജയ്, അജിത്ത്, ധനുഷ്, സൂര്യ തുടങ്ങി തമിഴിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്.

  മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് തൃഷ അഭിനയിച്ച് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് ത‍ൃഷ അവതരിപ്പിച്ചത്.

  സിനിമ തിയേറ്ററുകളിലെത്തിയ ശേഷം ഏറ്റവും കൂടുതൽ പ്രശംസ നേടിയ കഥാപാത്രങ്ങളിലൊന്നും തൃഷയുടേതാണ്. പൊന്നിയൻ സെൽവനിലെ തൃഷയുടെ പ്രകടനം ഹിറ്റായതോടെ താരം പ്രതിഫലം വരെ ഉയർത്തി കഴിഞ്ഞു. നിലവിൽ അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് തൃഷ.

  സഹനടിയായി അരങ്ങേറ്റം കുറിച്ച തൃഷ തുടർച്ചയായി ഹിറ്റ് ചിത്രങ്ങൾ നൽകിയാണ് മുൻനിര നടിയായി മാറിയത്. നാൽപതിനോട് അടുത്തിട്ടും താരം ഇതുവരേയും വിവാഹിതയായിട്ടില്ല.

  ഇപ്പോഴിത തൃഷ വിവാഹിതയാകാത്തതിന് പിന്നെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടനും മാധ്യമപ്രവർത്തകനുമായ ബയൽവാൻ രം​ഗനാഥൻ. 'കുറച്ച് വർഷം മുമ്പ് തൃഷയുടെ വിവാവ നിശ്ചയം വരെ കഴിഞ്ഞതാണ്. പക്ഷെ അത് വിവാഹത്തിലെത്തും മുമ്പ് മുടങ്ങി.'

  'നിർമാതാവ് വരുൺ മണിയനുമായിട്ടായിരുന്നു തൃഷയുടെ വിവാ​ഹ നിശ്ചയം നടന്നത്. തെന്നിന്ത്യ ഒട്ടാകെ ഒഴുകി എത്തിയ ഒരു വിവാഹനിശ്ചയം കൂടിയായിരുന്നു അത്. ആ വിവാഹ നിശ്ചയം മുടങ്ങിയ ശേഷം തൃഷ തെലുങ്ക് നടൻ റാണ ദ​ഗുബാട്ടിയുമായി പ്രണയത്തിലായി.'

  Also Read: റോബിൻ സംവിധായകനാകുന്നു, ആരതി പൊടി നായിക; 800 കിലോമീറ്റർ ഓടിയെടുക്കുന്ന സിനിമയെന്ന് താരം

  'ഇരുവരും പൊതുപരിപാടികളിൽ ജോഡികളായി പങ്കെടുക്കാറുണ്ടായിരുന്നു. ഏതാനും വർഷം ലിവിംഗ് ടുഗതർ ലൈഫ് ഇരുവരും ഒരുമിച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ പ്രണയവും വിവാഹത്തിലെത്തും മുമ്പ് തകർന്നു. പിന്നീട് തന്റെ ബാല്യകാലം മുതലുള്ള സു​ഹൃത്ത് സിമ്പുവുമായി തൃഷ പ്രണയത്തിലായി.'

  'പക്ഷെ സിമ്പു ഇന്നേവരെ എവിടേയും താനും തൃഷയും പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ചിട്ടില്ല. എപ്പോൾ ചോദിച്ചാലും ഉറ്റ ചങ്ങാതിമാരുടെ പേരുകൾക്കൊപ്പമാണ് ത‍ൃഷയുടെ പേര് സിമ്പു പറയാറുള്ളത്.'

  'തൃഷ ഇപ്പോൾ വരനെ തേടുകയാണ്. എന്നാൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തൃഷ വിവാഹിതയായിട്ടില്ല. ഒരിക്കൽ വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് ത‍ൃഷ മറുപടി നൽകിയിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം മനസിൽ വരുന്നത് വിവാഹിതരായ ശേഷം വേർപിരിഞ്ഞവരെയാണ്.'

  'ഞാനും അവരെപ്പോലെ വിവാഹമോചിതയാകുമോയെന്ന് ഭയപ്പെടുന്നുവെന്നും ആ ഭയം കൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും തൃഷ പറഞ്ഞു.'

  'തുടർച്ചയായി പ്രണയങ്ങൾ തകർന്നതായിരിക്കാം തൃഷയെ അ​ങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന്' ബയൽവാൻ രം​ഗനാഥൻ വ്യക്തമാക്കി. 'വിവാഹം കഴിക്കുന്ന വ്യക്തി അഭിനയിക്കാൻ പാടില്ലെന്ന് പറയുകയോ അല്ലെങ്കിൽ അഭിനയിക്കാൻ അനുമതി നൽകിയ സംശയം തോന്നി അഭിനയിക്കുന്നതിൽ നിന്ന് തടഞ്ഞാലോയെന്ന ആകുലതയും' തൃഷയ്ക്കുള്ളതായി ബയൽവാൻ രം​ഗനാഥൻ പറഞ്ഞു.

  1999ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ജോഡിയിലെ ചെറിയ വേഷത്തിലൂടെയാണ് തൃഷ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേസാ ലേസാ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി.

  Read more about: trisha
  English summary
  Viral: Bayilvan Ranganathan Opens Up Reasons Why Trisha Is Not Getting Married-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X