ഞാനും പൃഥിയും തമ്മിൽ വലിയ വഴക്കുണ്ടായി; ജീൻ പോൾ എന്നോട് പിണങ്ങിയതിന് കാരണം; ഭാവന പറയുന്നു
മലയാള സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് ഭാവന. ഏറെക്കാലം മലയാള സിനിമകളിൽ നിന്നും മാറി നിന്ന ഭാവന അടുത്ത കാലത്താണ് തിരിച്ച് വരാൻ തീരുമാനിച്ചത്. ഒന്നിന് പിറകെ ഒന്നായി ഭാവനയുടെ സിനിമകൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ. നടികർ ആണ് താരത്തിന്റെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീൻ പോളാണ്.
നടികർ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഭാവനയിപ്പോൾ. ധന്യ വർമയുമായുള്ള അനുഭവത്തിലാണ് പ്രതികരണം. സിനിമയിൽ തനിക്ക് കണക്ടായ സീനുകൾ വഴക്കു കൂടുന്നതാണെന്ന് ഭാവന പറയുന്നു. ഹെൽത്തി ഫൈറ്റുകൾ ഉണ്ടാകും. റോബിൻഹുഡ് ചെയ്തപ്പോൾ ഞാനും പൃഥിയും തമ്മിൽ നല്ല വഴക്കുണ്ടായിട്ടുണ്ട്. ഭയങ്കര വഴക്കുണ്ടായി. പിന്നെ ഞങ്ങൾ തന്നെ അത് പറഞ്ഞ് ചിരിച്ചു. ഞാനും ആസിഫും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്.

അത് കൊണ്ട് തനിക്ക് ഈ സിനിമ റിലേറ്റ് ചെയ്യാൻ പറ്റിയെന്നും ഭാവന വ്യക്തമാക്കി.ഭാവനയ്ക്ക് വേണ്ടി തന്നെയുള്ള ക്യാരക്ടറാണിത്. ഞാൻ വിളിച്ചപ്പോൾ നിരസിക്കുകയാണുണ്ടായതെന്ന് ജീൻ പോൾ പറഞ്ഞു. ഇതേക്കുറിച്ച് ഭാവനയും സംസാരിച്ചു. ആ സമയത്ത് ഇനി സിനിമ ചെയ്യില്ലെന്ന് ശപഥം എടുത്തിരിക്കുകയായിരുന്നു ഞാൻ. വിളിച്ചപ്പോൾ ഞാൻ ചെയ്യുന്നില്ലെന്ന് പറഞ്ഞു.
എന്റേതായ ചില പേഴ്സണൽ കാര്യങ്ങൾ കൊണ്ടാണ്. ചെയ്യുന്നില്ലെന്ന് പറഞ്ഞ് കുറച്ച് കഴിഞ്ഞ് എന്റെ വേറെ സിനിമ പ്രഖ്യാപിച്ചു. അതോടെ ജീൻ പിണങ്ങി. ഇവന്റെ പിണക്കം മാറ്റാൻ വേണ്ടി ഞാൻ എല്ലാവരെയും വിളിച്ച് സോറി പറയാൻ തുടങ്ങി. ഇവൻ എന്നോട് സംസാരിക്കേണ്ടെന്നാെക്കെ പറഞ്ഞു. ഞാൻ സെന്റിയടിച്ചു. അങ്ങനെ താൻ സിനിമയിലേക്കെത്തിയെന്നും ഭാവന വ്യക്തമാക്കി.

ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെ ആസിഫ് അലി സംസാരിച്ചിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്താണ് ഭാവനയെന്ന് ആസിഫ് പറഞ്ഞു. കോളേജിലൊക്കെ പഠിക്കുമ്പോൾ ചില സുഹൃത്തുക്കൾ ഉണ്ടാവില്ലേ. എന്ത് തല്ലികൊള്ളിത്തരം കാണിച്ചാലും കൂടെ നിൽക്കുന്നവർ. അങ്ങനെ ഒരു സുഹൃത്താണ് ഭാവന.
നിറത്തിലെ എബിയെയും സോനയെയും പോലെ ഒരുമിച്ച് കളിച്ച് വളർന്നവരെ പോലെ ഞങ്ങൾക്ക് തോന്നാറുണ്ട്. അങ്ങനെ ഒരു വൈബാണ് ഞങ്ങൾ തമ്മിൽ. അത് എപ്പോഴും അങ്ങനെയാണ്. ഇപ്പോൾ ഞങ്ങൾ അധികം കാണാറും സംസാരിക്കാറും ഇല്ല. എന്നാലും ഞങ്ങൾക്കിടയിൽ രസകരമായൊരു സൗഹൃദമുണ്ടെന്നും ആസിഫ് അലി അന്ന് പറഞ്ഞു. ഹണി ബീ, ഒഴിമുറി, അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ആസിഫും ഭാവനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ തിരക്കേറിയ സമയത്താണ് ഭാവന കരിയറിൽ മാറി നിൽക്കുന്നത്. അതേസമയം കന്നഡ സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചു. മലയാളത്തിൽ നിന്ന് നിരവധി അവസരങ്ങൾ വന്നെങ്കിലും സിനിമ ചെയ്യേണ്ടെന്ന തീരുമാനത്തിലായിരുന്നു ഭാവന. എന്നാൽ പിന്നീട് നടി തീരുമാനം മാറ്റി. മെയ് മൂന്നിനാണ് നടികർ റിലീസ് ചെയ്യുന്നത്. റാണി, ന്റെക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്നിവയാണ് ഭാവനയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ.


Click it and Unblock the Notifications