For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോഴും വിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പലരെയും നഷ്ടപ്പെട്ട വര്‍ഷമെന്ന് ഡെയ്‌സി ഡേവിഡ്

  |

  മലയാളികള്‍ക്കിടയില്‍ ബിഗ് ബോസ് ഷോ യെ കുറിച്ചും അതിലെ മത്സരാര്‍ഥികളെ കുറിച്ചും മുന്‍വിധികള്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ സീസണിലെ എല്ലാവരും ഒന്നിനൊന്ന് മികച്ചതാണെന്നാണ് ആരാധകരും അഭിപ്രായപ്പെട്ടത്. നാലാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡെയ്‌സി ഡേവിഡ്. ഫോട്ടോഗ്രാഫറായ ഡെയ്‌സി ബിഗ് ബോസിലേക്ക് വന്നതോടെയാണ് കേരളത്തില്‍ അറിയപ്പെടുന്നത്.

  നിരവധി പ്രേക്ഷക പ്രശംസ നേടിയെടുത്തെങ്കിലും ഡെയ്‌സിയെ സംബന്ധിച്ചിടത്തോളം 2022 വളരെ മോശം വര്‍ഷമായിരുന്നു. ബിഗ് ബോസിലൂടെ പലരും പ്രശസ്തിയും മറ്റും സ്വന്തമാക്കിയെങ്കിലും കൂടെ ഉണ്ടായിരുന്നവരെ പോലും നഷ്ടപ്പെടുത്തേണ്ടി വന്ന സാഹചര്യത്തിലൂടെയാണ് താന്‍ കടന്ന് പോയതെന്നാണ് ഡെയ്‌സി പറയുന്നത്.

  Also Read: നടന്‍ ആര്യയുമായി നയന്‍താര ലിവിംഗ് റിലേഷനിലായിരുന്നു; പ്രഭുദേവയുമായി അകന്നത് ആദ്യ ഭാര്യ കാരണമെന്ന് പ്രമുഖ നടന്‍

  Daisy-David-pic

  വിജയസാധ്യതയുള്ള ശക്തയായ മത്സരാര്‍ഥിയെന്ന് കരുതിയെങ്കിലും ഡെയ്‌സിയ്ക്ക് നേരത്തെ തന്നെ ബിഗ് ബോസില്‍ നിന്നും പുറത്താവേണ്ടി വന്നു. അതിന് ശേഷമാണ് പുറത്ത് നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് താരം അറിയുന്നത്. മത്സരത്തിന് ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് പല അഭിമുഖങ്ങളിലൂടെയും ഡെയ്‌സി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പുതിയൊരു വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ പോകുമ്പോള്‍ സന്തോഷവും സങ്കടവുമാണ് ഡെയ്‌സിയ്ക്ക് പറയാനുള്ളത്.

  Also Read: 25 വര്‍ഷം മുന്‍പ് സിദ്ദിഖ് ഇക്കയെ വിവാഹം കഴിച്ചു; ഇപ്പോഴും ഭാര്യയായി തുടരുന്നു, ആ കഥ പറഞ്ഞ് നടി ലെന

  തന്നെ സംബന്ധിച്ച് ഏറ്റവും മോശമായ ഒരു വര്‍ഷമാണ് കടന്ന് പോകുന്നതെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോയുമായി ഡെയ്സി എത്തിയത്. കഴിഞ്ഞ് പോകുന്ന വര്‍ഷത്തില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോയും താരം പങ്കുവെച്ചിരുന്നു. മാത്രമല്ല അതിന്റെ ക്യാപ്ഷനില്‍ നല്‍കിയത് പ്രകാരം താന്‍ ജീവിച്ചിരിക്കുന്നത് തന്നെ വലിയ കാര്യമാണെന്നാണ് ഡെയ്‌സി പറയുന്നത്.

  വീഡിയോയുടെ തുടക്കത്തില്‍ ഡെയിസി വാവിട്ട് കരയുന്നതാണ് കാണിക്കുന്നത്. 2023 അടുത്തെത്തിയിരിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും 'നന്ദി' പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുു. ഇത് പറയുമ്പോള്‍ ഞാന്‍ തികച്ചും സത്യസന്ധയാണ്. 2022 എനിക്ക് പ്രവചനാതീതമായ ഒരു യാത്രയായിരുന്നു.

  നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കിയതിനൊപ്പം, ഒരുപാട് പേരെ എനിക്ക് നഷ്ടപ്പെട്ടു. ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പഠിക്കാതിരിക്കുകയും ചെയ്തു.

  Daisy-David-pic

  2022-േേനാട് വിട പറയുന്നത് അത്ര എളുപ്പമല്ല. ഈ വര്‍ഷം എനിക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ വേദന നല്‍കിയിരിക്കാം. പക്ഷേ അത് എന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ഇത്രയൊക്കെ കാര്യങ്ങള്‍ സംഭവിച്ചിട്ടും ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.

  ദയവ് ചെയ്ത് 2023, 2022 പോലെ വൃത്തികെട്ടതാവരുതെന്നുണ്ട്. എനിക്ക് മാത്രമല്ല നിങ്ങളെല്ലാവര്‍ക്കും 2023 മികച്ചതും സന്തോഷകരവുമായ ഒരു വര്‍ഷമായിരിക്കും. പുതുവത്സരാശംസകള്‍.. എന്നുമാണ് ഡെയ്സി പറയുന്നത്.

  ബിഗ് ബോസ് ഷോയിലേക്ക് പോയതിന് ശേഷമുള്ള കാര്യമാണ് ഡെയ്‌സി ഈ വാക്കുകളിലൂടെ സൂചിപ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. ഷോ യിലെ ഡെയ്‌സിയുടെ പ്രവൃത്തികളും മറ്റുള്ളവര്‍ പറഞ്ഞതുമൊക്കെ പുറത്തുള്ള തന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ഡെയ്‌സി പറഞ്ഞിരുന്നു. താന്‍ ചെയ്യുന്ന തൊഴില്‍ മേഖലയെയും കുടുംബത്തെയും പോലും ഇതൊക്കെ ബാധിച്ചുവെന്നും താരം സൂചിപ്പിച്ചു.

  Daisy-David-pic

  മുന്‍കാല നടി ഫിലോമിനയുടെ കൊച്ചുമകളാണെന്ന് പറഞ്ഞാണ് ഡെയ്‌സി ഡേവിഡ് ബിഗ് ബോസിലേക്ക് എത്തുന്നത്. അമ്മയുടെ പിതാവിന്റെ സഹോദരിയാണ് നടി ഫിലോമിന എന്ന് പിന്നീട് തിരുത്തി പറഞ്ഞിരുന്നു. മുത്തശ്ശിയുടെ പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും താനൊരു ഫോട്ടോഗ്രാഫറാണെന്നും താരം വ്യക്തമാക്കിയിരുന്നു.

  ഫോട്ടോഗ്രാഫിയോടുള്ള ആഗ്രഹം കാരണം യൂട്യൂബ് നോക്കി പഠിക്കുകയായിരുന്നു. പിന്നീട് ഗംഭീരമായി ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയതോടെയാണ് ഡെയ്‌സി അറിയപ്പെടാന്‍ തുടങ്ങിയത്. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതോടെ പ്രശസ്തിയും ലഭിച്ചു. എന്നാല്‍ സന്തോഷത്തെക്കാളും സങ്കടങ്ങള്‍ തന്നെ തേടി എത്തിയതിന്റെ നിരാശയിലാണ് ഡെയ്‌സിയിപ്പോള്‍.

  English summary
  Viral: Bigg Boss Malayalam Fame Daisy David Opens Up About Her Expection Of New Year. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X