മണിക്കുട്ടനോട് എനിക്ക് ഈ കാര്യത്തില്‍ വലിയ പിണക്കമാണ്; അനിയനെ പോലെ സ്‌നേഹിച്ചത് കൊണ്ടാവുമെന്ന് നടി ആനി

മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെയാണ് മണിക്കുട്ടന്‍ ഒരു തരംഗമായി മാറുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ നായകനായി അഭിനയത്തിലേക്ക് എത്തിയ മണിക്കുട്ടന്‍ പിന്നീട് വില്ലനായും കോമഡി അവതരിപ്പിച്ചുമൊക്കെ കൈയ്യടി നേടി. സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീന്‍ പരമ്പരകളും താരം ചെയ്തിരുന്നു.

ബിഗ് ബോസിലേക്ക് പോയതാണ് മണിക്കുട്ടന്റെ ജീവിതത്തിലും കരിയറിലും വലിയൊരു വഴിത്തിരിവുണ്ടാക്കുന്നത്. അതേ സമയം മുന്‍പൊരിക്കല്‍ ആനീസ് കിച്ചണ്‍ എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നടനെത്തിയിരുന്നു. അഭിമുഖത്തിനിടെ മണിക്കുട്ടനോട് തനിക്കൊരു പിണക്കമുണ്ടെന്ന് പറയുകയാണ് ആനി. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായതോടെ ചര്‍ച്ചയാവുകയാണ്.

 എനിക്കൊരു കാര്യത്തില്‍ മാത്രമേ മണിക്കുട്ടനോട് പിണക്കം തോന്നിയിട്ടുള്ളുവെന്ന് ആനി

എനിക്കൊരു കാര്യത്തില്‍ മാത്രമേ മണിക്കുട്ടനോട് പിണക്കം തോന്നിയിട്ടുള്ളു. അതെന്തിനാണെന്ന് അറിയാമോ എന്ന് ചോദിച്ച് കൊണ്ടാണ് ആനി എത്തിയത്. മണിക്കുട്ടന്‍ എനിക്കൊരു അനിയനെ പോലെ സ്‌നേഹം തോന്നുന്ന ആളായത് കൊണ്ടാവും. ആക്ഷന്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പ് ഇല്ലാതെ ചെയ്യുന്നത് എന്തുകൊണ്ടാണന്നാണ് ആനി പരിഭവം പോലെ ചോദിക്കുന്നത്.

ഇപ്പോള്‍ ഡ്യൂപ്പ് ഇല്ലാതയൊണ് എല്ലാവരും അഭിനയിക്കുന്നതെന്ന് മണിക്കുട്ടന്‍ പറയുന്നു

ഇപ്പോള്‍ ഡ്യൂപ്പ് ഇല്ലാതയൊണ് എല്ലാവരും അഭിനയിക്കുന്നതെന്ന് മണിക്കുട്ടന്‍ പറയുന്നു. ഒപ്പം എന്ന സിനിമയില്‍ അഭിനയിച്ച ഓര്‍മ്മകളും താരം പങ്കുവെച്ചു. ചിത്രത്തില്‍ ഒരു ജയില്‍ സീന്‍ എടുക്കുകയാണ്. എന്നോട് ഒരു ഷോര്‍ട്ട്‌സ് ഒക്കെ ഇടാന്‍ വരാന്‍ പറഞ്ഞപ്പോള്‍ ഒരു മടി തോന്നിയിരുന്നു. സാര്‍ ഷോര്‍ട്ട്‌സ് വേണ്ട, വല്ലോ പാന്റ് മതിയെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. പെട്ടെന്ന് അദ്ദേഹം നീ അങ്ങോട്ടേക്ക് ഒന്ന് നോക്കിക്കേ എന്ന് പറഞ്ഞു.

മോഹന്‍ലാല്‍ എന്തിനും തയ്യാറായി ഷോര്‍ട്ട്‌സ് ഒക്കെ ഇട്ട് നില്‍ക്കുകയാണ്

നോക്കുമ്പോള്‍ മോഹന്‍ലാല്‍ എന്തിനും തയ്യാറായി ഷോര്‍ട്ട്‌സ് ഒക്കെ ഇട്ട് നില്‍ക്കുകയാണ്. ആ സീനില്‍ ലാലേട്ടനെ തലകുത്തനെ ഇട്ടിട്ടാണ് ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ വേഷവും ഇതേ ഷോര്‍ട്ട്‌സാണ്. അതോടെ ഷോര്‍ട്ട്‌സ് ഞാനും ഇട്ടോളാമെന്നും ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു. നമ്മുടെ താരങ്ങളൊക്കെ ഇങ്ങന അഭിനയിക്കുന്നവരാണ്. ഇന്നത്തെ സിനിമയില്‍ സേഫ്റ്റിയ്ക്ക് വേണ്ടി ഒത്തിരി സംവിധാനങ്ങളുണ്ടെന്ന് മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.

 അപകടം ഒത്തിരി ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും എനിക്ക് വേദനയായി തോന്നിയിട്ടില്ല

നമുക്കിത് ചെയ്യാന്‍ പറ്റും എന്നൊരു ധൈര്യം മാത്രം ഉണ്ടായാല്‍ മതി. എങ്കിലും സിനിമയില്‍ നിന്നൊക്കെ ഒത്തിരി അപകടം പറ്റിയിട്ടുണ്ടൈന്നും താരം കൂട്ടിച്ചേര്‍ത്തു. കായംകുളം കൊച്ചുണ്ണി സീരിയല്‍ ചെയ്യുന്ന സമയത്ത് ഓരോ ഷെഡ്യൂള്‍ കഴിഞ്ഞ് വരുമ്പോഴും ഞാന്‍ ഡോക്ടറുടെയോ വൈദ്യരുടെയോ അടുത്തായിരിക്കും.

അപകടം ഒത്തിരി ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും എനിക്ക് വേദനയായി തോന്നിയിട്ടില്ല. കാരണം ഇതെല്ലാം ചെയ്ത് വീട്ടില്‍ വന്നതിന് ശേഷം ആ ആക്ഷന്‍ സീന്‍ മനോഹരമായിട്ടുണ്ടല്ലോ എന്ന് പറഞ്ഞുള്ള ആളുകളുടെ കമന്റുകളും പ്രതികരണവും കാണുമ്പോള്‍ വേദന തന്നെ ഇല്ലാതാവും.

മാതാപിതാക്കള്‍ എന്നെ ഒരു കാര്യത്തിലും നിയന്ത്രിക്കാറില്ല

ഒരുപാട് പേര്‍ എന്നെ അഭിനന്ദിച്ച് വിളിക്കാറുണ്ട്. മാതാപിതാക്കള്‍ എന്നെ ഒരു കാര്യത്തിലും നിയന്ത്രിക്കാറില്ല. ആ സീരിയല്‍ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഈ സീന്‍ മനോഹരമായി ചെയ്തു, എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. വീട്ടില്‍ ചേച്ചിമാര്‍ക്ക് ഞാനൊരു നടനായതൊന്നും ഇനിയും വിശ്വാസിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ തനിക്ക് കൂടുതല്‍ പിന്തുണ തരുന്നത് ചേച്ചിമാരുടെ മക്കളാണെന്ന് മണിക്കുട്ടന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X