Don't Miss!
- News
കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
റിയാസിനെ കാണാന്‍ അപര്‍ണ മള്‍ബറിയും ഭാര്യ അമൃതയും; ഇവരുടെ പ്രണയം എല്ലായിപ്പോഴും ജീവിക്കുമെന്ന് റിയാസ്
ബിഗ് ബോസ് ഷോ പലപ്പോഴും നല്ല സൗഹൃദങ്ങളുടെയും തിരിച്ചറിവുകളുടെയും വേദിയാവാറുണ്ട്. അത്തരത്തില്‍ കേരളത്തിന് പുതിയ ചില ചിന്തകള്‍ക്ക് വഴിയൊരുക്കിയ സീസണായിരുന്നു ഏറ്റവുമൊടുവില്‍ കഴിഞ്ഞ നാലാം പതിപ്പ്. വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നു എന്ന് മാത്രമല്ല വ്യത്യസ്ത ആശയങ്ങളും ജീവിതവുമുള്ള ആളുകള്‍ കൂടി ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
വ്ളോഗറും ഇന്‍ഫ്ളുവന്‍സറുമായ അപര്‍ണ മള്‍ബറി, ജാസ്മിന് എം മൂസ തുടങ്ങിയവരൊക്കെ ലെസ്ബിയനാണെന്ന് പറഞ്ഞാണ് ഷോ യിലേക്ക് എത്തുന്നത്. അതുവരെ ഇവരെ പുഛത്തോടെ കണ്ടിരുന്നവര്‍ താരങ്ങളെ ചേര്‍ത്ത് പിടിച്ചു. ഇപ്പോഴിതാ അപര്‍ണയുടെ കുടുംബത്തോടൊപ്പം നില്ക്കുന്ന ഫോട്ടോയുമായി എത്തിയിരിക്കുകയാണ് റിയാസ് സലീം.ബിഗ് ബോസിൽ വന്നപ്പോഴും മത്സരത്തിന് ശേഷവും അപർണയുമായി നല്ല കൂട്ടുകെട്ടാണ് റിയാസിനുണ്ടായിരുന്നത്.

ഷോ തുടങ്ങി നാല്പത് ദിവസത്തിന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിനകത്തേക്ക് പ്രവേശിച്ച താരമാണ് റിയാസ് സലീം. ഇടയ്ക്ക് എല്‍ജിബിറ്റി കമ്യൂണിറ്റി എന്താണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും റിയാസ് പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. മറ്റുള്ളവര്‍ അവഗണനയോടെ മാറ്റി നിര്‍ത്തുന്ന ഇവരെ ചേര്‍ത്ത് പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് റിയാസ് ഷോ യില്‍ സംസാരിച്ചത്. പിന്നീട് ജാസ്മിനടക്കമുള്ളവരോട് നല്ല സൗഹൃദത്തിലുമായി.

ലെസ്ബിയനാണെന്നും തനിക്കൊരു പങ്കാളിയുണ്ടെന്നും പറഞ്ഞാണ് അപര്‍ണ മള്‍ബറി ബിഗ് ബോസിലേക്ക് വരുന്നത്. തന്റെ ഭാര്യ അമൃതയെ കുറിച്ച് പറയാറുള്ള അപര്‍ണ ഇപ്പോള്‍ റിയാസിനെ കാണാന്‍ ഭാര്യയുടെ കൂടെയാണ് എത്തിയിരിക്കുന്നത്. 'പ്രണയത്തിന് നിരവധി ഷേഡുകള്‍ ഉണ്ട്. അത് എല്ലായിപ്പോഴും വിജയിക്കും', എന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് ക്യാപ്ഷനായി റിയാസ് സലീം നല്‍കിയിരിക്കുന്നത്.

പുത്തന്‍ ഫോട്ടോയ്ക്ക് വലിയ സ്വീകരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ബിഗ് ബോസ് താരങ്ങള്‍ വീണ്ടും ഒന്നിച്ചതിന്റെ സന്തോഷമാണ് ചിലര്‍ പങ്കുവെക്കുന്നത്. അതേ സമയം അപര്‍ണ ഭാര്യയെ പുറംലോകത്തിന് വീണ്ടും പരിചയപ്പെടുത്തിയതിന്റെ സന്തോഷവും ആരാധകര്‍ കമന്റുകളിലൂടെ സൂചിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോ കൊണ്ട് ഇതുപോലെ നല്ല വ്യക്തിത്വങ്ങളെ മനസിലാക്കാന്‍ സാധിച്ചുവെന്നും ഇനിയും അങ്ങനെയുണ്ടാവട്ടേ എന്നുമാണ് ആശംസകള്‍.

ജനനം കൊണ്ട് അമേരിക്കകാരിയാണെങ്കിലും ഇപ്പോള്‍ തനി മലയാളിയാണ് അപര്‍ണ മള്‍ബറി. കേരളത്തിലേക്ക് വന്ന അപര്‍ണ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു. അവിടെ നിന്നുമാണ് പങ്കാളിയായ അമൃതയുമായി അടുപ്പത്തിലാവുന്നത്. 2018 ല്‍ ഇരുവരും പിന്നീട് വിവാഹം കഴിച്ച് ലെസ്ബിയന്‍ കപ്പിള്‍സായി ജീവിക്കാന്‍ തുടങ്ങി. മലയാളം പച്ചവെള്ളം പോലെ സംസാരിച്ച് ടിക് ടോക് വീഡിയോസിലൂടെ അപര്‍ണ ശ്രദ്ധിക്കപ്പെട്ടു.

ഓണ്‍ലൈനിലൂടെ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യമൊരുക്കിയാണ് അപര്‍ണ ആളുകള്‍ക്കിടയില്‍ സ്ഥാനം നേടുന്നത്. ഒടുവില്‍ ബിഗ് ബോസ് മലയാളത്തിലും മത്സരാര്‍ഥിയായി എത്തി. പങ്കാളിയായ അമൃതയെ കുറിച്ച് പറഞ്ഞതും ലെസ്ബിയന്‍ ജീവിതത്തെ കുറിച്ചുള്ള നിരീക്ഷണവുമൊക്കെ അപര്ണയ്ക്ക് കൂടുതല്‍ ആരാധകരെ നേടി കൊടുത്തു.