'ഇഷ്ടപ്പെടുന്നവരൊന്നും ഇപ്പോൾ ചുറ്റിലുമില്ല... ചിക്കൻ മുറിച്ച് ആഘോഷം'; ഒറ്റയ്ക്ക് പിറന്നാൾ ആഘോഷിച്ച് ഫിറോസ്!
മിനിസ്ക്രീനിലെ വിവിധ പരിപാടികളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സെലിബ്രിറ്റിയാണ് ഫിറോസ് ഖാൻ അഥവാ പൊളി ഫിറോസ്. വർഷങ്ങളായി മിനി സ്ക്രീനിൽ സജീവമായി നിന്നിരുന്ന ഫിറോസ് പിന്നീട് ഭാര്യ സജ്നയ്ക്കൊപ്പം ബിഗ് ബോസ് മലയാളം സീസൺ 3യിലും പങ്കെടുക്കാൻ എത്തിയിരുന്നു. ആ സീസണിന് പ്രേക്ഷകരുണ്ടാകാൻ പോലും കാരണമായത് ഫിറോസ്-സജ്ന ദമ്പതികളാണ്. പക്ഷെ അച്ചടക്ക ലംഘനത്തെ തുടർന്ന് ഷോ അവസാനിക്കും മുമ്പ് ഫിറോസും സജ്നയും ഷോയിൽ നിന്നും പുറത്താക്കപ്പെട്ടു.
ബിഗ് ബോസിനുശേഷം രണ്ടുപേരുടെയും കരിയറിൽ വളർച്ച മാത്രമെ ഉണ്ടായിട്ടുള്ളു. ബിഗ് ബോസിലെ പവർ കപ്പിളെന്ന് അറിയപ്പെട്ടിരുന്ന രണ്ടുപേരും എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പാണ് തങ്ങൾ വിവാഹമോചിതരായിയെന്ന് പരസ്യപ്പെടുത്തിയത്. മക്കൾ രണ്ടുപേരും ഇപ്പോൾ സജ്നയ്ക്കൊപ്പമാണ്. അതേസമയം ഫിറോസും സ്റ്റേജ് ഷോയും മറ്റുമായി തിരക്കിലാണ്.

ബിഗ് ബോസിനുശേഷം അഭിനയിക്കാൻ നിരവധി അവസരങ്ങൾ സജ്നയ്ക്കും ലഭിക്കുന്നുണ്ട്. സജ്നയും ഫിറോസും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്നത് തങ്ങളുടെ സോഷ്യൽമീഡിയ പേജുവഴിയും യുട്യൂബ് ചാനലിലൂടെയുമാണ്. അത്തരത്തിൽ ഫിറോസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഒറ്റയ്ക്കിരുന്ന് പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഫിറോസ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. താൻ ഇഷ്ടപ്പെടുന്നവരും തന്നെ ഇഷ്ടപ്പെടുന്നവരും ഒന്നും ഇപ്പോൾ തനിക്ക് ചുറ്റിലുമില്ലെന്ന് പറഞ്ഞാണ് പെപ്പർ ചിക്കൽ മുറിച്ച് ഫിറോസ് ഖാൻ ഒറ്റയ്ക്ക് പിറന്നാൾ ആഘോഷിച്ചത്. ഹാപ്പി ബെർത്ത് ഡെ ടു മി എന്ന് തലക്കെട്ടും ഫിറോസ് നൽകിയിട്ടുണ്ട്. ഫിറോസിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
'ഹാപ്പി ബർത്ത് ഡെ ടു മി.... സാധാരണ എല്ലാവരും വെളിച്ചം കെടുത്തികൊണ്ടാണ് ബെർത്ത് ഡെ സെലിബ്രേറ്റ് ചെയ്യുന്നത്. എനിക്ക് പക്ഷെ വെളിച്ചം കെടുത്താൻ പറ്റില്ല. എപ്പോഴും കേക്ക് അല്ലേ കട്ട് ചെയ്യുന്നത്. ഇന്ന് ഒരു വെറൈറ്റിയായിട്ട് ചിക്കനാണ് നമ്മൾ കട്ട് ചെയ്യുന്നത്. കാരണം സ്വീറ്റ് എനിക്ക് അധികം ഇഷ്ടമല്ല. പേസ്റ്റ്റിയായിരുന്നു സാധാരണ എല്ലാ പിറന്നാളിനും കട്ട് ചെയ്യാറുള്ളത്. എനിക്കും ചുറ്റും നിന്നവരായിരുന്നു മധുരം ഏറെ ഇഷ്ടപ്പെടുന്നവർ.'
'ഇന്നിപ്പോൾ ഇഷ്ടപ്പെടുന്നവരൊന്നും എന്റെ കൂടെയില്ലെന്ന് പറഞ്ഞാണ്', തന്റെ പിറന്നാൾ ആഘോഷത്തിന് ചിക്കൻ മുറിച്ച് ഫിറോസ് ഖാൻ തുടക്കമിട്ടത്. നിരവധി പേരാണ് ഫിറോസ് ഖാന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആശംസകളുമായി എത്തിയത്. മുമ്പൊക്കെ സജ്ന വളരെ ഗ്രാന്റായിട്ടായിരുന്നു ഫിറോസിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നത്.

കേക്ക് മുറിയും ഡിന്നറും ഗിഫ്റ്റ് കൈമാറലും എല്ലാമായി ആഘോഷമായിരിക്കും. ഫിറോസിന്റെ മുമ്പുള്ള പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ ഇരുവരുടെയും യുട്യൂബ് ചാനലിൽ ഇപ്പോഴും കാണാം. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് സജ്നയും ഫിറോസും കണ്ടുമുട്ടിയതും പ്രണയത്തിലായതും വിവാഹിതരായതും. ഫിറോസിലൂടെയാണ് സജ്നയും ലൈം ലൈറ്റിലേക്ക് എത്തിയത്. 'ചിലയിടങ്ങളില്‍ തോറ്റ് കൊടുക്കുന്നതാണ് നല്ലത്.'
'അതില്‍ ഒരു വിജയത്തിന്റെ സുഖമുണ്ടാകും. തോറ്റയാളാണ് ഞാൻ എന്നല്ല അര്‍ഥം. അവരുടെ ആവശ്യം ഞാൻ അംഗീകരിച്ചു. ഞാനും സജ്‍നയും പത്ത് വര്‍ഷമായി ഒന്നിച്ചുള്ള യാത്രയായിരുന്നു. ഇത്രയും കാലം സജ്‍നയെ സ്‍നേഹിച്ചിട്ട് ഞാൻ ഇപ്പോള്‍ കുറ്റപ്പെടുത്തുമ്പോള്‍ എന്താണ് അര്‍ഥം. ഒരാള്‍ എന്റെ മനസില്‍ കയറിയാല്‍ എനിക്ക് അയാളെ കുറ്റപ്പെടുത്താനാകില്ല.'
'കരിയറില്‍ ഞാനാണ് അവളെ സഹായിച്ചത്. ഞങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്‍നമില്ല. ലൈംഗികജീവിതത്തിലും പ്രശ്‍നമില്ല. അവിഹിത ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ലല്ലോ പിരിയുക. പലരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‍നത്താലുമല്ല വിവാഹ മോചനം നേടിയത്.'
'ഒരാളും ഒരാള്‍ക്കും പകരമാകില്ല. കുട്ടിത്തമുള്ള കുട്ടിയാണ് സജ്‍ന. അവള്‍ നല്ലതായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനിയിപ്പോള്‍ ഒറ്റയ്‍ക്കുള്ള ഒരു യാത്രയാണ്. കരിയറില്‍ ഫോക്കസ് നല്‍കണം', എന്നാണ് ഫിറോസ് ഖാൻ വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications