പണവും സ്വർണവും തന്ന് 15 വർഷങ്ങൾക്ക് മുൻപ് ഒരു വിവാഹം എനിക്കും സംഭവിച്ചു; ഒടുക്കം ഇറങ്ങി ഓടുകയായിരുന്നു; ദിയ സന

കേരള മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ടാണ് വിസ്മയ എന്ന പെണ്‍കുട്ടിയുടെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. സ്ത്രീധന പീഡനം മൂലം ആത്മഹത്യ ചെയ്ത വിസ്മയെ കുറിച്ചുള്ള എഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. പലരും ഉപദേശങ്ങളുമായി എത്തുമ്പോള്‍ സ്വന്തം അനുഭവം പ്രിയപ്പെട്ടവര്‍ക്ക് മുന്നിലേക്ക് പകരുകയാണ് ദിയ സന.

ആക്ടീവിസ്റ്റും മോഡലുമായ ദിയ സന ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ ദിയയ്ക്ക് ഒരു മകനുണ്ട്. മുന്‍പ് പല തവണ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ള ദിയ സന എന്ത് കൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വെച്ചതെന്ന് പറയുകയാണിപ്പോള്‍. ഒപ്പം പെണ്‍കുട്ടികള്‍ക്കുള്ള വലിയൊരു സന്ദേശം കൂടി താരം മുന്നോട്ട് വെക്കുന്നുണ്ട്.

diya-sana-pics

ദിയ സനയുടെ കുറിപ്പ് വായിക്കാം...

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി. അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു. ഒടുക്കം ഇറങ്ങിയോടി എന്റെ വീട്ടിലെത്തി.

ഹോട്ട് ലുക്കിൽ നൈന ഗാംഗുലി, പുത്തൻ ഫോട്ടോസ് കാണാം

Recommended Video

സത്യം തുറന്ന് പറഞ്ഞ് ദിയ സന | filmibeat Malayalam

കുറെ ആര്‍ത്തിമൂത്ത മനസാക്ഷിയില്ലാത്ത ദ്രോഹികളായ ആളുകളുടെ ഇടയില്‍ പെടുന്ന പെണ്‍കുട്ടികളെ നിങ്ങളുടെ ജീവിതം തീര്‍ന്നിട്ടില്ല. നിങ്ങള്‍ സ്വയം നിയന്ത്രണം വിട്ട തീരുമാനം എടുക്കല്ലേ. ഈ സമാദ്രോഹികളുടെ ഇടയില്‍ നിന്നും ഇറങ്ങി അവരോടൊക്കെ നിയമപരമായി നീങ്ങി പ്രതികാരം ചെയ്യണം. ഇപ്പോഴും സ്വത്തിനു വേണ്ടി ആര്‍ത്തി മൂക്കുന്ന ഓരോ കുടുംബത്തിന് നേര്‍ക്കുമുള്ള ഒച്ച ആകണം ഓരോ പെണ്ണും.

More from Filmibeat

Read more about: diya sana ദിയ സന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X