മക്കളുടെ കാര്യത്തിൽ ഞങ്ങളുടെ ആഗ്രഹമായിരുന്നു അത്; ആകാശമായവളെയിൽ തന്റെ വിഷമം അല്ലെന്നും ബിജിബാൽ
സംഗീത ലോകത്ത് ബഹുമാന്യ സ്ഥാനമാണ് ബിജിബാലിനുള്ളത്. ബിജിബാലിന്റെ പാട്ടുകളിൽ ഭൂരിഭാഗവും ശ്രോതാക്കളെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ബിജിബാലിന്റെ പാട്ടുകളിലെ വൈകാരികത എടുത്ത് പറയേണ്ടതാണെന്ന് ഏവരും ചൂണ്ടിക്കാട്ടാറുണ്ട്. ബിജിബാലിന്റെ വ്യക്തി ജീവിതത്തിലുണ്ടായ ചില വിഷമഘട്ടങ്ങൾ മിക്കവർക്കും അറിയാവുന്നതാണ്. ഭാര്യ ശാന്തിയുടെ മരണമാണ് ഇതിലൊന്ന്. 2017 ലാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം ശാന്തി മരിക്കുന്നത്. ഇരുവരുടെയും മക്കളായ ദേവദത്തും ദയയും സംഗീത ലോകത്ത് സാന്നിധ്യം അറിയിക്കാറുണ്ട്.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ ജാതിക്ക തോട്ടം എന്ന ഗാനം പാടിയത് ദേവദത്താണ്. കുഞ്ഞിരാമായണത്തിലെ പാവാടത്തുമ്പാലെ എന്ന ഗാനം ആലപിച്ചത് ബിജിബാലിന്റെ മകൾ ദയയാണ്. മക്കളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ബിജിബാൽ. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് ബിജിബാൽ മനസ് തുറന്നത്. മക്കൾ ഗായകരാകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് ബിജിബാൽ പറയുന്നു. ചെറുപ്പത്തിലേ പാടണമെന്ന് ഞങ്ങളുടെ ആഗ്രഹമായിരുന്നു.

ആളുകൾ സ്നേഹമുള്ളവരാകാൻ കലയുടെ അത്രയും വലിയ മറ്റൊരു മാധ്യമം ഇല്ലെന്ന് വിശ്വസിക്കുന്ന ആൾക്കാരാണ് ഞങ്ങൾ. പക്ഷെ നിർബന്ധിച്ചിട്ടൊന്നുമില്ല. 24 മണിക്കൂറും അവർ കാണുന്നത് ഇത് തന്നെയാണ്. എക്സ്ട്രാ ഓർഡിനറി കലാകാരൻമാരോ കലാകാരികളോ അല്ല ഞങ്ങളാരും. പക്ഷെ എന്റെ ചിന്ത എക്സ്ട്രാ ഓർഡിനറിയാണ്.
കലയിൽ അവർക്ക് താൽപര്യമുണ്ട്. കാര്യമായ നിർബന്ധ ബുദ്ധികൾ ഞാൻ പറയാറില്ല. അവർ വരയ്ക്കുകയും പാടുകയും ചെയ്യും. വരുമാനത്തെക്കുറിച്ചൊന്നുമുള്ള ചിന്ത ഇപ്പോൾ വേണ്ട. ചെയ്യാൻ താൽപര്യമുള്ളത് ചെയ്യുക. ദേവൻ എക്സ്പ്ലോർ ചെയ്യുന്ന കാര്യങ്ങൾ ഞാൻ എക്സ്പ്ലോർ ചെയ്യാത്തതാണ്. അപ്പോൾ നമ്മളതിൽ സജഷൻ പറയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാം. അനുഭവങ്ങളുടെ ചില കാര്യങ്ങൾ പറയാമെന്നേയുള്ളൂയെന്നും ബിജിബാൽ വ്യക്തമാക്കി.

ആകാശമായവളെ എന്ന ഗാനം തന്റെ മാനസികാവസ്ഥയുമായി ചേർന്ന് നിൽക്കുന്ന പാട്ടല്ലെന്നും ബിജിബാൽ വ്യക്തമാക്കി. ആകാശമായവളെ എന്റെ പാട്ടായി തോന്നിയിട്ടില്ല. എല്ലാവരും അങ്ങനെ പറയുന്നുണ്ട്. സ്നേഹമുള്ളത് കൊണ്ട് പറയുന്നതാണ്. എന്നെക്കുറിച്ചുള്ള പാട്ടായിട്ട് കരുതുന്നേ ഇല്ല. എന്റെ വിശ്വാസം അങ്ങനെയല്ല. എഴുതിയ നിധീഷ് പോലും അങ്ങനെ കൽപ്പിച്ച് എഴുതിയാണെന്നാണ് പറയുന്നത്. പക്ഷെ എനിക്കങ്ങനെ അല്ല. അങ്ങനെ അല്ലാത്തിടത്തോളം കാലം എനിക്കത് വർക്ക് മാത്രമാണ്.
പക്ഷെ ചില പാട്ടുകൾ എന്റെ മാനസികാവസ്ഥയെക്കുറിച്ചാണ്. തിരമാലയാണ് നീ, കടലായ ഞാൻ നിന്നെ തിരയുന്നത് എത്ര മേൽ അർത്ഥ ശൂന്യം എന്നുള്ളത് എനിക്ക് റിലേറ്റ് ചെയ്യുന്ന പാട്ടാണ്. ആകാശമായവളെ എന്ന് എന്നെക്കുറിച്ചുള്ള പാട്ടാണെന്ന് കരുതുന്നത് തെറ്റൊന്നുമല്ല. നമ്മളോടുള്ള സ്നേഹാനുകമ്പ കൊണ്ടാണെന്നും ബിജിബാൽ ചൂണ്ടിക്കാട്ടി.
വെള്ളം എന്ന സിനിമയ്ക്ക് വേണ്ടി ബിജിബാൽ ഈണം നൽകി ഷഹബാസ് അമൻ പാടിയ പാട്ടാണ് ആകാശമായവളെ. ഭാര്യ ശാന്തിയുടെ വിയോഗത്തിൽ ബിജിബാലിനുള്ള ദുഖം ഈ പാട്ടിൽ പ്രകടമാണെന്ന് അഭിപ്രായം വന്നിരുന്നു. 2002 ലാണ് ബിജിബാലും നർത്തകിയായ ശാന്തിയും വിവാഹിതരായത്. ബിജിബാൽ പുറത്തിറക്കിയ കയ്യൂളുള്ളൊരു സമര സഖാവിന് എന്ന ആൽബത്തിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാമന്റെ ഏദൻതോട്ടം എന്ന സിനിമയ്ക്ക് വേണ്ടി ശാന്തി കൊറിയോഗ്രാഫ് ചെയ്ത നൃത്തവും ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications











