റോബിൻ എന്നെ കാണാൻ വന്നിരുന്നു; ബി​ഗ് ബോസിനെ എതിർക്കേണ്ടതില്ല; ബിജു സോപാനം പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ ജനപിന്തുണയുള്ള നടനാണ് ബിജു സോപാനം. വർഷങ്ങളായി അഭിനയ രം​ഗത്തുണ്ടായിരുന്നെങ്കിലും 2015 ൽ സംപ്രേഷണം ആരംഭിച്ച ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നടന്റെ കരിയർ​ഗ്രാഫ് മാറി മറിയുന്നത്. പരമ്പരയും ബിജു സോപാനം ചെയ്ത കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാലു എന്ന കഥാപാത്രത്തെയാണ് ബിജു സോപാനം ഈ സിനിമയിൽ അവതരിപ്പിച്ചത്.

ബാലുവായി നടൻ ജീവിച്ചെന്നാണ് പ്രേക്ഷകർ പറയുന്നത്. പതിവ് പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു ഉപ്പും മുളകിന്റെയും മേക്കിം​ഗ്. കാവാലം നാരായണപ്പണിക്കർ ആരംഭിച്ച സോപാനം എന്ന നാടക സ്ഥാപനത്തിലൂടെയാണ് ബിജു അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. സോപാനം എന്ന് നടൻ സ്വന്തം പേരിനൊപ്പം ചേർക്കുകയും ചെയ്തു. ഉപ്പും മുളകും ഹിറ്റായ ശേഷം സിനിമകളിൽ നിന്നും ബിജു സോപാനത്തിന് അവസരങ്ങൾ വന്നു.

അടുത്തിടെ പുറത്തിറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ മികച്ചൊരു വേഷം നടന് ലഭിച്ചു. ബിജു സോപാനം ബി​ഗ് ബോസിലേക്കെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. ടെലിവിഷൻ രം​ഗത്ത് പ്രശസ്തനായതിനാൽ ബിജു സോപാനത്തെ ബി​ഗ് ബോസിലേക്ക് ക്ഷണിക്കുമെന്നാണ് പ്രേക്ഷകരും കരുതിയത്. എന്നാൽ അതുണ്ടായില്ല. ബി​ഗ് ബോസ് ഷോയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നാണ് ബിജു സോപാനമിപ്പോൾ പറയുന്നത്.

Biju Sopanam

ബി​ഗ് ബോസ് ഷോയോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ എപ്പിസോഡുകൾ കാണാൻ പറ്റാറില്ലെന്നും ബിജു സോപാനം പറയുന്നു. 'ഓരോ പ്രോ​ഗ്രാമുകളല്ലേ, ഒന്നിനെയും ആക്ഷേപിക്കേണ്ട കാര്യമില്ല. ബി​ഗ് ബോസിന്റെ ഒരു എപ്പിസോഡും മുഴുവനും കണ്ടിട്ടില്ല. സമയമില്ലാത്തത് കൊണ്ടാണ്. വീട്ടിൽ കാണാറുണ്ട്. റോബിൻ ഇടയ്ക്ക് കാണാൻ വന്നിരുന്നു. ഉപ്പും മുളകിന്റെ സെറ്റിൽ. സംസാരിച്ചു. ഏതോ പടം ചെയ്യാൻ പോവുന്നെന്ന് പറഞ്ഞു. ബി​ഗ് ബോസുമായിട്ട് എനിക്കത്രയേ ബന്ധമുള്ളൂ,' ബിജു സോപാനം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

പാല സജി, അമല ഷാജി തുടങ്ങിയവരൊക്കെ ബി​ഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ വന്നെങ്കിലും ഷോയിലിവർ ഉണ്ടായില്ല. ബി​ഗ് ബോസ് നാലാം സീസൺ താരം റോബിൻ രാധാകൃഷ്ണന്റെ സിനിമാ രം​ഗത്തേക്കുള്ള പ്രവേശനം ഇതിനകം ചർച്ചയായിട്ടുണ്ട്. ബി​ഗ് ബോസിൽ നിന്ന് വന്ന ശേഷം റോബിനെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന സിനിമയുടെ പ്രഖ്യാപനവും നടന്നു. പിന്നീട് ഇതേക്കുറിച്ചുള്ള അപ്ഡേഷനൊന്നും വന്നില്ല.

Robin Radhakrishnan, Biju Sopanam

പിന്നീട് റോബിൻ തന്നെ സ്വന്തമായി സിനിമ നിർമ്മിച്ച് സംവിധാനം ചെയ്യാനും തീരുമാനിച്ചു. രാവണയുദ്ധം എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ റോബിൻ പുറത്തു വിട്ടു. പോസ്റ്റർ വലിയ തോതിൽ വൈറലായി. ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് റോബിന്റെ സിനിമ കാണാൻ.

അതേസമയം പോസിറ്റീവ് കമന്റുകൾ പോലെ തന്നെ പരിഹാസ കമന്റുകളും വന്നു. പോസ്റ്ററിൽ റോബിന്റെ കഥാപാത്രം രണ്ട് കൈയിലും വാച്ച് ധരിച്ചിട്ടുണ്ട്. ഇത് ട്രോളുകളായി. ചിലർ സന്തോഷ് പണ്ഡിത്തുമായും തെലുങ്ക് നടൻ ബാലയ്യയുമായും റോബിനെ ഉപമിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി റോബിന് നേരെ വ്യാപക ഡീ​ഗ്രേഡിം​ഗ് നടക്കുകയാണ്. ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിന് കാരണമായത്.

എന്നാൽ ഇതൊന്നും വക വെക്കാതെ റോബിൻ ആരാധക പിന്തുണയോടെ മുന്നോട്ട് പോവുകയാണ്. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ റോബിനുണ്ട്. റോബിനെതിരെ വരുന്ന ആരോപണങ്ങൾക്കെതിരെ ഇവർ രം​ഗത്തെത്താറുമുണ്ട്. ബി​ഗ് ബോസ് അഞ്ചാം സീസൺ തുടങ്ങിയിട്ടും റോബിന്റെ ജനപിന്തുണയ്ക്ക് കുറവില്ലെന്നാണ് ആരാധകർ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X