For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ മൂന്ന് ഹെവി ഫൈറ്റ് ഉണ്ടായിരുന്നു, സർജറിക്ക് ശേഷം പോയി ഫൈറ്റ് ചെയ്ത കഥ പറഞ്ഞ് സുധീർ

  |

  ക്യാൻസറിനെ ചിരിച്ചു കൊണ്ടാണ് സുധീർ നേരിട്ടത്. നടന്റെ രോഗ വിവരം ഏറെ ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്. എന്നാൽ സുധീറിന്റെ വാക്കുകൾ പലർക്കും പ്രചോദനമായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അസുഖത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. വളരെ പോസിറ്റീവായിട്ടായിരുന്നു ക്യാൻസറിനെ കുറിച്ചും കടന്ന പോയ ദിനങ്ങളെ കുറിച്ചും നടൻ അന്ന് പങ്കുവെച്ചത്. സർജറിക്ക് ശേഷം അഭിനിയത്തിലും സജീവമാവുകയായിരുന്നു.

  സ്റ്റാര്‍ മാജിക്ക് താരം റിനി രാജിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  കുഞ്ഞിന്റെ പൊക്കിൾക്കൊടി കഴുത്തിന് ചുറ്റുമായിരുന്നു, ഭയപ്പെടുത്തിയ പ്രസവത്തെ കുറിച്ച് കരീന

  ഇപ്പോഴിത ക്യാൻസർ രോഗം തിരിച്ചറിഞ്ഞതിനെ കുറിച്ചും അതിനെ നേരിട്ടതിനെ കുറിച്ചു വെളിപ്പെടുത്തുകയാണ് സുധീർ. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സർജറി കഴിഞ്ഞതിന് പിന്നാലെ തെലുങ്ക് സിനിമയിൽ സ്റ്റണ്ട് ചെയ്യാൻ പോയതിനെ കുറിച്ചും നടൻ വെളിപ്പെടുത്തുന്നുണ്ട്. ഏറെ പോസിറ്റീവായിട്ടാണ് സുധീർ തന്റെ ക്യാൻസർ പോരാട്ടത്തെ കുറിച്ച് സംസാരിച്ചത് . നടന്റെ വാക്കുകൾ ഇങ്ങനെ...

  അവസാനം കരീനയും സെയ്ഫും ആ തീരുമാനം മാറ്റിയോ, 'ജെ'യുടെ ചിത്രം പുറത്ത്, കാരണം തേടി ആരാധകർ

  മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

  ക്യാൻസറിനോടുള്ള പേരാട്ടത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു സുധീർ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.'' ക്യാൻസർ സ്ഥിരീകരിക്കും മുമ്പെ തനിക്ക് എന്തോ ആപത്ത് വരാൻ പോകുന്നുണ്ടെന്ന് മനസ് പറഞ്ഞിരുന്നു. ഇത് ഭാര്യയോട് പറയുകയും ചെയ്തിരുന്നു. ജനുവരി 4 ന് തന്റെ പിറന്നാളായിരുന്നു. അന്ന് സുഹൃത്തിന്റെ മൂന്നാറിലുള്ള റിസോട്ടിൽ പോയി. അവിടെവെച്ച് മുണ്ടിൽ നിറയെ ചോരയാവുകയായിരുന്നു. ആദ്യം അട്ട കടിച്ചതായിരിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ പിന്നീട് കാര്യം അങ്ങനെയല്ലെന്ന് മനസ്സിലായി''.

  ''തൊട്ട് അടുത്ത ദിവസം തന്നെ മൂന്നാറിൽ നിന്ന് എറണാകുളത്തേയ്ക്ക് തിരികെ വന്നു. എന്നിട്ട് ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പരിധി കഴിഞ്ഞപ്പോൾ ക്യാമറ മുകളിലോട്ട് പോകുന്നില്ല.കുടൽ മുഴുവൻ ട്യൂമർ വന്ന് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തുടക്കത്തിൽ രോഗത്തിന്റേതായ ഒരു ലക്ഷണവും ഇല്ലായിരുന്നുവെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. മൂന്നാം സ്റ്റേജിലാണ് രോഗം കണ്ടെത്തുന്നത്'' .

  ''ഡോക്ടർമാർക്ക് ഇത് തന്നോട് പറയാൻ നല്ല ബുദ്ധിമുട്ടായിരുന്നു. 'ക്യാൻസറാണോ' എന്ന് ഞാൻ അങ്ങോട്ട് ചോദിക്കുകയായിരുന്നു. ഈ സമയത്ത് തനിക്കൊരു തെലുങ്ക് ചിത്രമുണ്ടായിരുന്നു. നാഗാർജുനയുടെ സഹോദരൻ അഭിനയിക്കുന്ന സിനിമ. ഷൂട്ട് കഴിഞ്ഞ് വന്ന് നമുക്ക് ചികിത്സ ചെയ്യാമെന്ന് ഡോക്ടർമാരോട് പറഞ്ഞു. തനിക്ക് മെൻറൽ ആയോ എന്നായിരുന്നു അവർ ചോദിച്ചത്.അങ്ങനെ ചെയ്യരികെന്ന് അവർ പറഞ്ഞു. പിന്നീട് അനിടെന്ന് ഡിസ്ചാർജ്ജ് വാങ്ങി വീട്ടിലേയ്ക്ക് പേയി. പിന്നീട് ഡോക്ടർമാരോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാവരും സർജറി ചെയ്യാതെ സിനിമ ചെയ്യാൻ പോകരുത് എന്നാണ് പറഞ്ഞത്.

  പിന്നീട് അമൃത ഹോസ്പിറ്റലിലെ ഡോക്ടറായ സുഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഡോക്ടർ സുധീറെ പോയി കാണ്ടു. അദ്ദേഹവും സർജറി ചെയ്യണമെന്ന് പറയുകയായിരുന്നു. കൂടാതെ ആ സിനിമ നീളുമെന്നും പറഞ്ഞു. പുള്ളിയുടെ ധൈര്യത്തിലാണ് സർജറി ചെയ്തത്. സർജറി വിജയമായിരുന്നു. പിന്നീട് പടം നീണ്ടു പോകണേ എന്നായിരുന്നു പ്രാർത്ഥന. അതുപോലെ തന്നെ സിനിമ നീളുകയും ചെയ്തു. ഡോക്ടർ ആദ്യം വിചാരിച്ചത് ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്ന ചിത്രം ആയിരിക്കുമെന്നാണ്. എന്നാൽ തെലുങ്ക് സിനിമയാണെന്നും ക്ലൈമാക്സിൽ ഫൈറ്റ് ഉണ്ടെന്നും ഞാൻ ഡോക്ടറിനോട് പറഞ്ഞു. ചെയ്യാൻ പറ്റുമോ? എന്നാണ് ഡോക്ടർ ചോദിച്ചത് ''ഞാൻ ചെയ്യും സാർ എന്ന് അദ്ദേഹത്തിനോട് പറഞ്ഞു. വീട്ടിലെത്തിയതിന് ശേഷം ഞാൻ ജിമ്മിലും പോകാൻ തുടങ്ങി. ഡോക്ടർ ഫുൾ സപ്പോർട്ടായിരുന്നു. മനസ്സുണ്ടെങ്കിൽ ചെയ്തോളു എന്നാണ് അദ്ദേഹം പറഞ്ഞത്.

  അങ്ങനെ ഞാനും ഭാര്യയും കൂടി ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ്ങിനായി പോയി. അവരോടൊന്നും അസുഖത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. ഹെവി ഫൈറ്റായിരുന്നു സിനിമയിൽ. മൂന്ന് ദിവസം രാത്രി ഫൈറ്റ് ചെയ്തു. മൂന്നാം ദിവസം ഹീറോയുടെ പിറന്നാളായിരുന്നു. അന്നാണ് ഇക്കാര്യം ഞാൻ എല്ലാവരോടും പറയുന്നത്. ഇതു സംബന്ധമായ ഒരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്ന് സുധീർ അഭിമുഖത്തിൽ പറഞ്ഞു. ഷൂട്ടിന് ശേഷം വന്ന് കീമോ ചെയ്തുവെന്നു താരം പറയുന്നു''.

  വീഡിയോ; കടപ്പാട്; കൗമുദി ടിവി

  Read more about: actor
  English summary
  Viral: C.I.D. Moosa Actor Sudhir Sukumaran opens Up How He Overcome Cancer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X