'പറ്റില്ലെന്ന് പറഞ്ഞ് പോയ മനീഷ അബദ്ധം മനസിലാക്കി; കോടീശ്വരനായ അരവിന്ദ് സ്വാമി അവസരം തേടി നടന്നിട്ടില്ല'

തമിഴ് സിനിമാ രം​ഗത്ത് തരം​ഗം സൃഷ്ടിച്ച നടനാണ് അരവിന്ദ് സ്വാമി. ഒരു കാലത്ത് അരവിന്ദ് സ്വാമി സിനിമാ രം​ഗത്തുണ്ടാക്കിയ ആരാധക വൃന്ദം ചെറുതല്ല. സുമുഖനായ അരവിന്ദ് സ്വാമി അന്ന് ആരാധികമാരുടെ സ്വപ്ന നായകനായിരുന്നു. മണിരത്നത്തിന്റെ സിനിമകളിലൂടെയാണ് അരവിന്ദ് സ്വാമി കരിയറിൽ നിലയുറപ്പിക്കുന്നത്. ആദ്യ സിനിമ ദളപതി മുതൽ ആരംഭിച്ച ഈ സൗഹൃദം നടന് ഏറെ ​ഗുണം ചെയ്തു.

റോജ, ബോംബെ തുടങ്ങിയ സിനിമകളിൽ മണിരത്നം നടനെ നായകനാക്കി. ഏറെനാൾ സിനിമയിൽ നിന്ന് മാറി നിന്ന ശേഷം തിരിച്ചുവരുന്നതും മണിരത്നത്തിന്റെ കടൽ എന്ന സിനിമയിലൂടെയാണ്. അരവിന്ദ് സ്വാമിയുടെ കരിയർ ​ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ‌ ചെയ്യാറു ബാലു.

സിനിമകളിൽ അവസരം തേടി നടന്ന നടനല്ല അരവിന്ദ് സ്വാമിയെന്നും ചെയ്യാറു ബാലു പറയുന്നു. വലിയ കോടീശ്വരനായ വിഡി സ്വാമിയുടെ മകനാണ്. പണക്കാരനാണെങ്കിലും സാധാരണക്കാരനായാണ് അരവിന്ദ് സ്വാമിയെ വളർത്തിയത്. കോളേജിൽ പഠിക്കുന്ന കാലത്ത് പോക്കറ്റ് മണി പോലും ധാരാളമായി നൽകിയിരുന്നില്ല.

Aravind Swami

സുഹൃത്തുക്കൾക്കൊപ്പം അടിച്ച് പൊളിക്കാൻ വേണ്ടിയാണ് മോഡലിം​ഗ് ചെയ്ത് തുടങ്ങിയത്. ഡോക്ടറാകാനാണ് അരവിന്ദ് സ്വാമി ആ​ഗ്രഹിച്ചതെന്നും ചെയ്യാറു ബാലു പറയുന്നു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നടൻ എവിടെയും സംസാരിക്കാറില്ല. അത്തരം ചോദ്യങ്ങൾ വേണ്ടെന്ന് അഭിമുഖങ്ങളിൽ ആദ്യമേ പറയുമെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

കരിയറിൽ അരവിന്ദ് സ്വാമിക്ക് വലിയ ജനപ്രീതി നൽകിയ സിനിമ 1995 ൽ റിലീസ് ചെയ്ത ബോംബെയാണ്. അരവിന്ദ് സ്വാമിക്കൊപ്പം മനീഷ കൊയ്രാള പ്രധാനവേഷത്തിലെത്തിയ സിനിമയിലെ കാസ്റ്റിം​ഗിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ അരവിന്ദ് സ്വാമി സമ്മതിച്ചു. എന്നാൽ മനീഷ കൊയ്രാള ആദ്യം സിനിമ നിരസിക്കുകയാണുണ്ടായത്.

Aravind Swami

കഥ കേട്ട ശേഷം വേണ്ടെന്ന് പറഞ്ഞ് മനീഷ ബോംബെയ്ക്ക് തിരിച്ച് പോയി. രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞാണ് നിരസിച്ചത്. ബോംബെയിൽ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് മനീഷയ്ക്ക് അബ​ദ്ധം മനസ്സിലായത്. മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കാനാണ് നിരവധി പേർ ഇവിടെ അലയുന്നത്. നീ തിരിച്ച് പോയി സിനിമ ചെയ്യെന്ന് സുഹൃത്തുക്കൾ പറഞ്ഞു. നേപ്പാളിൽ നിന്ന് വന്ന ആളായതിനാൽ മനീഷയ്ക്ക് മണിരത്നത്തെക്കുറിച്ച് അറിയില്ലായിരുന്നു.

തിരിച്ച് വന്ന് ക്ഷമ പറഞ്ഞ് മനീഷ സിനിമ ചെയ്യുകയായിരുന്നെന്ന് ചെയ്യാറു ബാലു ഓർത്തു. അരവിന്ദ് സ്വാമിക്ക് കരിയറിൽ ഈ സിനിമ വലിയ ​ഗുണം ചെയ്തെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. കൈനിറയെ അവസരങ്ങളുള്ളപ്പോളാണ് നടൻ സിനിമാ രം​ഗം വിട്ടത്. സിനിമകളിൽ നിന്നും അകന്ന് ബിസിനസിലേക്ക് അരവിന്ദ് സ്വാമി ശ്രദ്ധ നൽകി.

2013 ൽ കടൽ എന്ന സിനിമയിലൂടെ തിരിച്ചെത്തുകയും ചെയ്തു. സിനിമാ രം​ഗത്ത് ഇപ്പോൾ സജീവമാണ് അരവിന്ദ് സ്വാമി. തനി ഒരുവൻ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് അരവിന്ദ് സ്വാമിക്ക് കരിയറിൽ പഴയ ജനസ്വീകാര്യത തിരികെ ലഭിച്ചത്. സിനിമയിൽ വില്ലൻ വേഷമാണ് അരവിന്ദ് സ്വാമി ചെയ്തത്. പിന്നീട് തലൈവി ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച വേഷം ലഭിച്ചു. കഴിഞ്ഞ വർഷം ഒറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമാ രം​ഗത്തേക്കും ജയം രവി തിരിച്ചെത്തി. 25 വർഷത്തിന് ശേഷം നടൻ അഭിനയിച്ച മലയാള സിനിമയായിരുന്നു ഒറ്റ്.

More from Filmibeat

Read more about: aravind swami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X