'രാത്രിയുള്ള വരവും പോക്കും; ഭർത്താവിന്റെ വീട്ടുകാർക്ക് പ്രശ്നമായി; വേർപിരിയൽ അമലയുടെ അമ്മ ആ​ഗ്രഹിച്ചു'

മലയാള സിനിമയിൽ നിന്നും തമിഴകത്തേക്ക് കടന്ന് വന്ന് വിജയം കൈവരിച്ച നിരവധി നടിമാരുണ്ട്. ഇത്തരത്തിൽ തമിഴിൽ ഹിറ്റുകളുടെ നായികയായി മാറിയ മലയാളിയാണ് അമല പോൾ. സൂപ്പർസ്റ്റാറുകളുടെ നായികയായ അമല തെലുങ്കിലും നിരവധി സിനിമകളിൽ അഭിനയിച്ചു. കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ അമല പോൾ കണ്ടു. തുടക്ക കാലത്ത് നയൻതാര, തൃഷ, സമാന്ത തുടങ്ങിയ നടിമാരുടെ നിരയിലേക്ക് അമല ഉയർന്ന് വന്നു.

മലയാളത്തിൽ ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും ഇതിനിടെ അഭിനയിച്ചു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു അമലയുടെ വിവാഹം. സംവിധായകൻ എഎൽ വിജയ്നെ ആണ് അമല വിവാഹം ചെയ്തത്. ഇരുവരും തലൈവ എന്ന സിനിമയ്ക്കിടെ പ്രണയത്തിലാവുകയായിരുന്നു. 2014 ലായിരുന്നു വിവാഹം. വിവാഹശേഷം അഭിനയ രം​ഗത്ത് നടി സജീവമല്ലാതായി. എന്നാൽ ഈ വിവാഹബന്ധത്തിൽ പിന്നീട് പ്രശ്നങ്ങൾ വന്നു. 2017 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

Amala Paul

പിന്നീട് അടിമുടി മാറ്റങ്ങളോടെയാണ് അമലയെ പ്രേക്ഷകർ കണ്ടത്. തുടരെ വിവാ​ദങ്ങൾ അമലയുടെ പേരിൽ ഉയർന്ന് വന്നു. അടുത്തിടെ സോഷ്യൽ മീഡിയയിലും അമലയെ കാണാതെയായി. നടിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് കാണുന്നില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

അമല പോളിന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. അമല സിനിമാ അഭിനയം തുടർന്നതാണ് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഇദ്ദേഹം പറയുന്നു.

'എഎൽ വിജയ് വളരെ മര്യാദയുള്ള സംവിധായകനാണ്. ഇത് അമല പോളിന് വളരെ ഇഷ്ടമായി. തലൈവ സിനിമ പുരോ​ഗമിക്കവെ അമലയ്ക്ക് വിജയ്നോട് പ്രണയമായി. ബന്ധം വിജയുടെ വീട്ടിൽ അറിഞ്ഞപ്പോൾ അമല സിനിമാ നടിയായതിനാൽ എതിർപ്പ് വന്നു. ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്ന മകൾ വിവാഹം ചെയ്യുന്നതിൽ അമലയുടെ അമ്മയ്ക്കും എതിർപ്പായിരുന്നു. എന്നാൽ വിജയും അമലയും വിവാഹമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു'

'ഒടുവിൽ വിവാഹം നടന്നു. പിന്നാലെ പല വിവാ​ദങ്ങളും വന്നു. വിവാഹ ശേഷം അമല അഭിനയിച്ചിരുന്നു. വിജയുടെ വീട്ടുകാർ കൂട്ടുകുടുംബമായി കഴിയുന്നവരാണ്. അമല രാത്രി വീട്ടിലേക്ക് കയറി വരുന്നതും രാവിലെ തിരിച്ച് ഷൂട്ടിം​​ഗിന് പോവുന്നതും വീട്ടുകാർക്ക് ബുദ്ധിമുട്ടായി'

Amala Paul

'വിജയ്ക്കും ഒരു ഘട്ടത്തിൽ ഇത് പ്രശ്നമായി. അമലയോട് ഇക്കാര്യം പറഞ്ഞെങ്കിലും കേട്ടില്ല. വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പരസ്പര സമ്മതത്തോടെ പിരിയാമെന്ന് വിജയ് പറഞ്ഞു. ഇത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എന്ന മട്ടിൽ അമല പോളിന്റെ അമ്മ നടിയെയും വിളിച്ച് പോയി,' ചെയ്യാറു ബാലു പറഞ്ഞതിങ്ങനെ. വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോൾ എവിടെയും പറഞ്ഞിട്ടില്ല. എഎൽ വിജയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണുണ്ടായത്.

എഎൽ വിജയ് പിന്നീട് മറ്റൊരു വിവാഹം ചെയ്തു. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എഎൽ വിജയ് വിവാഹം ചെയ്തത്. ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. വിവാഹമോചനത്തിന് ശേഷം അമലയോ എഎൽ വിജയോ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. വിജയുടെ രണ്ടാം വിവാഹത്തിന് അമല പോൾ ആശംസകളും അറിയിച്ചിട്ടുണ്ട്.

ടീച്ചർ ആണ് മലയാളത്തിൽ അമല പോളിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. റിലീസ് ചെയ്യാനിരിക്കുന്ന ആടുജീവിതം എന്ന മലയാള സിനിമയിലും നടി പ്രധാന വേഷം ചെയ്തിട്ടുണ്ട്. പൃഥിരാജ് നായകനാവുന്ന ആടുജീവിതം സംവിധാനം ചെയ്തത് ബ്ലെസിയാണ്. മലയാളത്തിന് പുറമെ തമിഴിലും അമലയുടെ ഒരുപിടി സിനിമകൾ റിലീസ് ചെയ്യാനുണ്ട്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X