മോഹന്‍ലാലിന്റെ കണ്ണ് മുറിഞ്ഞ് അവസ്ഥയാണ്; ലൊക്കേഷനില്‍ പിന്നെ നടന്നതെന്താണെന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ ജയന്‍

കംപ്ലീറ്റ് ആക്ടര്‍, നടനവിസ്മയം എന്നൊക്കെയാണ് മോഹന്‍ലാല്‍ അറിയപ്പെടുന്ന പേരുകള്‍. മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളായി വര്‍ഷങ്ങളായി വാഴുകയാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് നടനെ സംബന്ധിച്ച് വന്നിട്ടുള്ളു.

ഏറ്റവും പുതിയതായി എലോണ്‍ എന്ന സിനിമയാണ് മോഹന്‍ലാലിന്റേതായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 2023 ലെ ലാലിന്റെ ആദ്യ സിനിമ തന്നെ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതിനിടയില്‍ അഭിനയത്തില്‍ മോഹന്‍ലാല്‍ കാണിക്കുന്ന ഡെഡിക്കേഷനെ പറ്റിയൊരു കഥ വൈറലാവുകയാണ്.

പരദേശി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണിനൊരു അപകടം പറ്റിയിരുന്നു. എന്നാല്‍ വിശ്രമിക്കണമെന്ന നിര്‍ദ്ദേശം പോലും അവഗണിച്ച് ചിത്രീകരണം മുന്നോട്ട് കൊണ്ട് പോകാനാണ് മോഹന്‍ലാല്‍ ശ്രമിച്ചത്. പ്രേക്ഷകര്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് ആ സീന്‍ നടന്‍ പൂര്‍ത്തിയാക്കിയതെന്നാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഛായാഗ്രാഹകന്‍ കൂടിയായ കെ ജി ജയന്‍ പറയുന്നത്.

 മോഹന്‍ലാലിന്റെ ഏറ്റവും നല്ല ക്വാളിറ്റി

മോഹന്‍ലാലിന്റെ ഏറ്റവും നല്ല ക്വാളിറ്റിയെന്ന് പറഞ്ഞാല്‍ ഒരു സിനിമ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അത് തീരുന്നത് വരെ ആ സിനിമയുടെ കൂടെയായിരിക്കും. വേറൊരു അഭിപ്രായം അദ്ദേഹം പറയത്തില്ല. ഇതുപോലെ ആയിരിക്കണം, അല്ലെങ്കില്‍ എനിക്ക് പറ്റില്ല അങ്ങനൊരു പരിഭവങ്ങളോ പരാതിയോ പുള്ളിയ്ക്ക് ഇല്ല. സംവിധായകന്‍ പറയുന്നത് എന്തൊക്കെയാണോ അതൊക്കെ ചെയ്യുക എന്നതാണ് പുള്ളിയുടെ രീതി. ഞാന്‍ വലിയ നടനാണ് എന്ന പൊസിഷനൊന്നും അദ്ദേഹം നോക്കാറില്ല.

ഒരു വ്യക്തിയോടും ഉള്ളില്‍ ദേഷ്യമുണ്ടാകാത്ത ആളാണ് മോഹന്‍ലാല്‍

പലപ്പോഴും അതിശയം തോന്നാറുണ്ട്. ഒരു വ്യക്തിയോടും ഉള്ളില്‍ ദേഷ്യമുണ്ടാകാത്ത ആളാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടാറില്ല. നല്ല ഓര്‍മ്മയാണ്. ഒരു പടത്തിന്റെ ബന്ധമേ ഞങ്ങള്‍ തമ്മിലുള്ളു. പിന്നീട് എന്നെ കണ്ടപ്പോള്‍ ആ സൗഹൃദം പുലര്‍ത്തി. എന്റെ മകളെ കുറിച്ച് പോലും അന്ന് ചോദിച്ചിരുന്നുവെന്ന് താരം പറയുന്നു.

അഭിനയിക്കുന്നുണ്ടോന്ന് വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ മനസിലാവുകയുള്ളു

പിന്നെ അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നുണ്ടോന്ന് വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ മനസിലാവുകയുള്ളു. ഡയലോഗ് പറയുന്ന സമയത്തൊക്കെ അങ്ങനെയാണ്. പരദേശി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പുള്ളിയ്ക്ക് കണ്ണിന് അസുഖം വന്നു. കണ്ണില്‍ കരട് പോയിട്ട് അത് തിരുമ്മി, ശേഷം കണ്ണില്‍ ചെറിയൊരു മുറിവ് വന്നു.

ഡോക്ടറെ കൊണ്ട് വന്ന് പരിശോധിച്ചപ്പോള്‍ മരുന്ന് ഒഴിച്ച് വിശ്രമിക്കാനാണ് പറഞ്ഞത്. എന്നാല്‍ അത് സമ്മതിക്കാതെ സിനിമയുടെ ചിത്രീകരണം എടുക്കാമെന്നാണ് പറഞ്ഞത്. ആ വേദനയും വെച്ച് പരദേശിയുടെ ഒരു സീന്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്.

ആ സീന്‍ ഇന്നും കണ്ട് നോക്കിയാല്‍ അങ്ങനൊരു പ്രശ്‌നമുള്ളതായി പോലും ആര്‍ക്കും തോന്നില്ല

ആ സീനില്‍ ക്യാമറയിലേക്ക് നോക്കാതെ കണ്ണൊക്കെ അടച്ചിരുന്ന് വേറൊരു ആംഗിളില്‍ ചെയ്യാമെന്ന് പുള്ളിയാണ് നിര്‍ദ്ദേശിച്ചത്. ശരിക്കും ആ രംഗത്തിന് ആവശ്യമായ രീതിയില്‍ ആര്‍ക്കും സംശയം കൊടുക്കാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.

ആ സീന്‍ ഇന്നും കണ്ട് നോക്കിയാല്‍ അങ്ങനൊരു പ്രശ്‌നമുള്ളതായി പോലും ആര്‍ക്കും തോന്നുന്നില്ല. ശരിക്കും അത്രത്തോളം പെര്‍ഫെക്ഷന്‍ നോക്കുന്ന ആളാണ് മോഹന്‍ലാല്‍ എന്നാണ് ജയന്‍ പറയുന്നത്. മോഹന്‍ലാലിനോളം ഡെഡിക്കേഷനുള്ള നടന്‍ വേറെ ആരുണ്ടാവുമെന്ന് ചോദിക്കുകയാണ് ആരാധകരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X