നസീറിന് ഡേറ്റ് കൊടുക്കാത്തത് മോഹന്‍ലാല്‍ അല്ല! ശ്രീനിവാസന്‍ അവരുടെ പിണക്കം കൊണ്ട് പറഞ്ഞതാണ്- വേണു
സിനിമയുടെ പിന്നണിയില്‍ നടക്കുന്ന പല കഥകളും പുറംലോകത്തേക്ക് വരുന്നത് മറ്റൊരു തരത്തിലാണ്. അങ്ങനെ മോഹന്‍ലാലിനെ ചുറ്റിപ്പറ്റിയും ചില കഥകളുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച നടനാണ് മോഹന്‍ലാല്‍. ആ സിനിമ ശരിക്കും സംവിധായകനായ സ്റ്റാന്‍ലിയെ അദ്ദേഹം തിരിഞ്ഞ് നോക്കുന്നില്ലെന്ന് പറയുകയാണ് ക്യാമറമാന്‍ വേണു ജി.
മാത്രമല്ല, മുന്‍പ് മോഹന്‍ലാല്‍ പ്രേം നസീറിനെ പറ്റി പറഞ്ഞുവെന്ന് ശ്രീനിവാസന്‍ ആരോപിച്ച കാര്യം തെറ്റാണെന്നും അത് പറഞ്ഞത് മറ്റൊരാളാണെന്നും മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ക്യാമറമാന്‍ വ്യക്തമാക്കുന്നു. വിശദമായി വായിക്കാം...

സംവിധായകന്‍ ഫാസില്‍ ആദ്യം അഭിനയിക്കാന്‍ വന്നയാളാണ്. ഒരു സുന്ദരിയുടെ കഥ എന്ന സിനിമയില്‍ ചെറിയൊരു റോളില്‍ അഭിനയിച്ചിരുന്നു. നെടുമുടി വേണുവും ഫാസിലുമൊക്കെ അഭിനയിക്കാന്‍ വന്നതാണ്. പക്ഷേ ഫാസിലിന് നല്ല ആശയങ്ങളും ഭാവനയും ഉണ്ടായിരുന്നു. മഞ്ഞില്‍വിരിഞ്ഞ പൂവ് സ്റ്റാന്‍ലി ജോസഫ് സംവിധാനം ചെയ്തത ചിത്രമാണ്. അത് ഞാന്‍ സെറ്റില്‍ പോയി കണ്ടതാണ്.
ഫാസിലിന് അന്ന് ഒരു ഷോട്ടിന്റെ ലെഫ്‌റ്റോ റൈറ്റോ കണ്ട്യൂനിറ്റിയോ ഒന്നും അറിയില്ല. പിന്നീട് ഇപ്പോള്‍ പഠിച്ച് വലിയ ആളായി. അന്ന് നായകനായി അഭിനയിച്ച ശങ്കര്‍ ഇപ്പോള്‍ എവിടെ? മോഹന്‍ലാല്‍ എവിടെ? അതാണ് ഓരോരുത്തരുടെയും തലയിലെഴുത്ത്. മോഹന്‍ലാല്‍ ടാലന്റുള്ള ആക്ടറാണ്. അദ്ദേഹത്തിന്റെ രക്തത്തില്‍ തന്നെയുണ്ടത്. ഒന്നും വരുത്തി എടുക്കുന്നതല്ല.
ഒരു സത്യം മനസിലാക്കണം. സിനിമാ ഷൂട്ടിങ് കാണാത്ത ആള്‍ക്ക് പോലും ഒരു സിനിമ സംവിധാനം ചെയ്യാന്‍ സാധിക്കും. നല്ലൊരു അസോസിയേറ്റ് ഡയറക്ടറും ക്യാമറമാനും ഉണ്ടെങ്കില്‍ നമ്മുടെ ഐഡിയ പറഞ്ഞ് കൊടുത്ത് ബാക്കി വശം അവര്‍ നോക്കിക്കൊള്ളും. സ്റ്റാര്‍ട്ടും കട്ടും വിളിക്കേണ്ട ആവശ്യം മാത്രമേയുള്ളു. അതിന് പള്ളിക്കൂടത്തില്‍ പഠിക്കേണ്ട ആവശ്യമില്ലല്ലോ.
സ്റ്റാന്‍ലി ജോസഫ് ഇല്ലായിരുന്നെങ്കില്‍ ആ സിനിമ ഇതുപോലെ വിജയിക്കില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹം വയ്യാത്ത അവസ്ഥയിലാണ്. അവശകലാകാരന്മാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനാണ് ലഭിക്കുന്നുള്ളു. ഇടയ്ക്ക് തമിഴിലൊരു പടം ചെയ്തു. എന്നാല്‍ മോഹന്‍ലാലോ ആരും അദ്ദേഹത്തെ തിരിഞ്ഞ് നോക്കാറ് പോലുമില്ല.

മോഹന്‍ലാല്‍ അദ്ദേഹത്തെ ഓര്‍ക്കേണ്ടതാണ്. പക്ഷേ മനഃപൂര്‍വ്വം ചെയ്യാത്തത് പോലെയാണ് തോന്നുന്നത്. കാരണം വല്ല ബാധ്യതയുമാവുമോ എന്ന പേടിയുണ്ടാവും. മോഹന്‍ലാല്‍ മാത്രമല്ല എല്ലാവരും ചവിട്ടി വന്ന പടികള്‍ മറന്ന് പോകുമെന്നും അദ്ദേഹം പറയുന്നു.
നസീര്‍ സാറിനെ മോഹന്‍ലാല്‍ പുറകിലാക്കിയെന്ന് ഒരു സംസാരം ഉണ്ടായിരുന്നു. അത് ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നത്തില്‍ പറഞ്ഞതാണ്. എന്നാല്‍ ഒരു ടോപ്പ് ആര്‍ട്ടിസ്റ്റ് അങ്ങനൊന്ന് പറഞ്ഞിരുന്നു. അതാരാണെന്ന് ഞാന്‍ പറയില്ല. പക്ഷേ അയാളിപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. ഒരിക്കല്‍ നസീര്‍ സാര്‍ കാറില്‍ കയറി പോകാന്‍ നേരത്ത് ഈ വയസാന്‍ കാലത്ത് ഇങ്ങേര്‍ക്ക് വീട്ടില്‍ പോയിരുന്നുടേ എന്ന് ഒരാള്‍ ചോദിച്ചു.
അത് നസീര്‍ സാറിന്റെ വിശ്വസ്തനായിട്ടുള്ള ആള്‍ കേട്ട് സാറിനോട് പറയുകയും ചെയ്തു. ശ്രീനിവാസന്‍ അത് മോഹന്‍ലാലിനെയാക്കി. സംഭവം ഉള്ളതാണ്. കോള്‍ഷീറ്റ് നീണ്ട് പോകുന്നത് കൊണ്ട് വയസാന്‍ കാലത്ത് വീട്ടില്‍ പോയിരുന്ന് കൂടെ എന്ന് പറഞ്ഞതാണ്. പക്ഷേ ഇന്നത്തെ പല നടന്മാരും ബോട്ടക്‌സ് ഇന്‍ജെഷനും മറ്റുമൊക്കെ എടുത്ത് സൗന്ദര്യം നിലനിര്‍ത്തി. എന്നാല്‍ നസീര്‍ സാറിന് മരിക്കും വരെ അങ്ങനെ നില്‍ക്കാന്‍ സാധിച്ചത് ദൈവം നേരിട്ട് കൊടുത്ത സൗന്ദര്യം കൊണ്ടാണ്.
ശ്രീനിവാസന്‍ പറഞ്ഞത് പോലെ അത് മോഹന്‍ലാല്‍ അല്ല. നസീര്‍ സാറിനെ ഭയങ്കരമായി ആരാധിക്കുന്ന ആളാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ പറ്റി കുറ്റം പറഞ്ഞ ആളെ ലാല്‍ തല്ലിയ സംഭവം വരെയുണ്ട്.


Click it and Unblock the Notifications











