'ഞങ്ങളുടെ ഭാ​ഗ്യദേവതയാണ് അ‍ഞ്ജിത, ഇതുവരെ ഉണ്ടാക്കിയതൊന്നും പാളിയിട്ടില്ല, കമന്റ്സ് ഞങ്ങളെ വിഷമിപ്പിക്കാറില്ല'

കൊവിഡ് കാലത്താണ് യുട്യൂബേഴ്സിന്റെ എണ്ണം കേരളത്തിൽ കുത്തനെ ഉയർന്നത്. വ്യത്യസ്തമായ കണ്ടന്റുകൾ‌ വീഡിയോയാക്കി പ്രേക്ഷകരിൽ എത്തിച്ചാൽ മാത്രമെ റീച്ചും വരുമാനവും യുട്യൂബിലൂടെ കണ്ടെത്താൻ സാധിക്കുകയുള്ളു. അത്തരത്തിൽ പാചകവുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾക്കാണ് ആരാധകർ ഏറെയും. എളുപ്പത്തിൽ വിഭവങ്ങൾ ഉണ്ടാക്കാനും വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കാൻ ആ​ഗ്രഹിക്കുന്നവരും അതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇത്തരം യുട്യൂബ് ചാനലുകളെയാണ്.

അത്തരത്തിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു യുട്യൂബ് ചാനലാണ് അഞ്ജിത, രാഹുൽ എന്നിവരുടെ അഞ്ജിത രാഹുൽ24 എന്ന യുട്യൂബ് ചാനൽ. തീർത്തും വ്യത്യസ്തവും ആരും തന്നെ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തതുമായ വിഭവങ്ങളാണ് അഞ്ജിത രാഹുൽ24 എന്ന യുട്യൂബ് ചാനലിലൂടെ കാഴ്ചക്കാരിലേക്ക് എത്തുന്നത്.

Anjitha Rahul

മൂന്ന് മാസം മുമ്പ് ആരംഭിച്ച യുട്യൂബ് ചാനലിന് ഒരു ലക്ഷത്തിന് മുകളിൽ സബസ്ക്രൈബേഴ്സുണ്ട്. ഒട്ടുമിക്ക ഷോട്ട്സ്, റീൽസ് വീഡിയോകളും വൺ മില്യൺ വ്യൂസ് നേടിയവയുമാണ്. ഓറഞ്ച് തൊലി കൊണ്ട് അച്ഛാർ, തെങ്ങിന്റെ ഓല കൊണ്ട് പലഹാരം, പാവയ്ക്ക പായസം, വാഴയില ഹൽവ, മത്തി കൊണ്ടുള്ള സാമ്പാർ, ഓലകൊണ്ട് അട, പച്ചമുളക് പായസം, സവോള പായസം, കാബേജ് പായസം എന്നിങ്ങനെ ഒരിക്കലും ചേരില്ലെന്ന് നമ്മളിൽ പലരും ചിന്തിച്ചിരുന്നവ ചേർത്താണ് അ‍ഞ്ജിതയും കുടുംബവും സ്വാ​ദിഷ്ടമായ വിഭവങ്ങൾ ഒരുക്കുന്നത്.

വെറുതെ വീഡിയോയ്ക്കായി മാത്രം ചെയ്യുന്നവയല്ല വിഭവങ്ങളെന്നും എല്ലാ തങ്ങൾ കഴിക്കാറുണ്ടെന്നും അ‍ഞ്ജിതയും കുടുംബവും ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മത്തി കൊണ്ടുള്ള സാമ്പാർ, ഓലകൊണ്ട് അട, പച്ചമുളക് പായസം, സവോള പായസം, കാബേജ് പായസം തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളാണ് തയ്യാറാക്കാറുള്ളത്. ഇനി പരീക്ഷണത്തിനായി ഒന്നും തന്നെ ബാക്കിയില്ലെന്ന് പറയാം. ഇത്രയൊക്കെ വിഭവങ്ങൾ ഉണ്ടാക്കിയിട്ടും ഇതുവരെ ഉണ്ടാക്കിയതൊന്നും പാളിയിട്ടില്ല. അത്തരത്തിൽ ഉണ്ടാക്കിയവയാണ് മിക്കപ്പോഴും കഴിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് ഒമ്പത് മുതലാണ് വീഡ‍ിയോ അപ്ലോഡ് ചെയ്ത് തുടങ്ങിയത്.

എന്റെയും ഭർത്താവ് രാഹുലിന്റെയും വിവാഹം ഇക്കഴിഞ്ഞ മാർച്ച് രണ്ടിനായിരുന്നു. ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളിലാണ് വലിയൊരു സ്വീകാര്യത ലഭിച്ചത്. കമന്റ്സ് നമ്മൾ വിഷമമായി എടുക്കാറില്ല. വീഡിയോ കണ്ടിട്ട് കമന്റ്സ് കുറിക്കുമ്പോൾ അവർ നമ്മളെ അം​ഗീകരിക്കുന്നുണ്ട് എന്നല്ലെ മനസിലാക്കേണ്ടത്. അവർ കുറിക്കുന്നതിൽ നല്ല കാര്യങ്ങൾ ഞങ്ങൾ എടുക്കാറുമുണ്ട്.

Anjitha Rahul

അവരാണല്ലോ നമ്മളെ വളർത്തുന്നത്. ഭർത്താവ് രാഹുൽ ഷെഫാണ്. അ​ദ്ദേഹമാണ് ഐഡിയകൾ പറഞ്ഞ് തരുന്നത്. മത്തി സാമ്പാറിന് പ്രത്യേക ടേസ്റ്റായിരുന്നു. എന്താണെന്ന് വിവരിക്കാൻ കഴിയില്ലെന്നുമാണ് യുട്യൂബ് ചാനലിന്റെ വിശേഷങ്ങൾ പങ്കിട്ട് അ‍ഞ്ജിത പറഞ്ഞത്. തങ്ങളുടെ കുടുംബത്തിന്റെ ഭാ​ഗ്യദേവതയാണ് അ‍ഞ്ജിതയെന്നും അമ്മായിയമ്മ മരുമകൾ ബന്ധമല്ല കുടുംബത്തിലെ എല്ലാവരും പരസ്പരം സുഹൃത്തുക്കളെപ്പോലെയാണെന്നും രാഹുലിന്റെ മാതാപിതാക്കൾ മരുമകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.

ആരോ​ഗ്യപ്രദമായ ഭക്ഷണം കഴിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഫാസ്റ്റ് ഫുഡിന്റെ ജങ്ക് ഫുഡിന്റെയും ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പണ്ടുള്ള ആളുകൾ കഴിച്ചിരുന്ന ഭക്ഷണങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. പുതുതലമുറയിലെ കുട്ടികളെ ആരോ​ഗ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചാനൽ തുടങ്ങിയത്. ജനങ്ങൾക്കിടയിൽ പുതുമ കൊണ്ട് വരിക എന്നതും മനസിലുണ്ടായിരുന്നു.

വീടിന് മുറ്റത്തുള്ള ​ഔഷധ​ഗുണമുള്ള ഇലകൾ, ചെടികൾ കൊണ്ട് തന്നെ രുചികരമായി വിഭവങ്ങൾ തയ്യാറാക്കാനാകും. അധികം ചിലവില്ലാതെ ആരോ​ഗ്യകരമായ ഭക്ഷണം. മായമില്ലാത്ത ഭ​ക്ഷണങ്ങൾ ആളുകൾക്കിടയിൽ എത്തിക്കുക എന്നത് കൂടിയാണ് ഉദ്ദേശിക്കുന്നത്. പതിനൊന്ന് വർഷമായി ഷെഫായി ജോലി ചെയ്ത് വരികയാണ്. അതുകൊണ്ട് തന്നെ പാചകത്തോടെ പ്രത്യേക താൽപര്യമാണുള്ളതെന്നും രാഹുൽ അടുത്തിടെ സംസാരിക്കവെ പറഞ്ഞിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X