ആദ്യരാത്രിയില്‍ വഴക്കാണ് ഉണ്ടായത്; വ്‌ളോഗ് ചെയ്തിരുന്നെങ്കില്‍ അത് കാണിക്കുമായിരുന്നുവെന്ന് മീത്തും മിറിയും

ടിക് ടോക് വീഡിയോസും വ്‌ളോഗുമൊക്കെ ചെയ്ത് സോഷ്യല്‍ മീഡിയിയലൂടെ വൈറലായ താരദമ്പതിമാരാണ് മീത്തും മിറിയും. വളരെ കുറഞ്ഞ കാലം കൊണ്ടാണ് ഇരുവരും പ്രേക്ഷക പ്രശംസ നേടിയെടുക്കുന്നത്. പിന്നീട് പല ടെലിവിഷന്‍ പരിപാടികളിലും താരങ്ങള്‍ ഒരുമിച്ചെത്തിയത് ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞുവാവയ്ക്ക് കൂടി ജന്മം കൊടുത്തിരിക്കുകയാണ് താരങ്ങള്‍. മീത്തിന്റെയും മിറിയുടെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ക്ക് രസകരമായ വെളിപ്പെടുത്തലുമായിട്ടാണ് താരങ്ങളിപ്പോള്‍ എത്തിയത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍.

ആദ്യ രാത്രിയില്‍ സംസാരിക്കുകയായിരുന്നില്ല വഴക്കിടുകയായിരുന്നു

ആദ്യരാത്രിയില്‍ ഏറ്റവും കൂടുതല്‍ എന്താണ് സംസാരിച്ചത് എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് മിത്തും മിറിയും പറഞ്ഞത്. 'ആദ്യ രാത്രിയില്‍ സംസാരിച്ചതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന അവസ്ഥയിലായിരുന്നു മീത്ത്. എന്നാല്‍ തനിക്ക് നല്ല ഓര്‍മ്മയുണ്ടെന്ന് മിറി പറയുന്നു. ബാംഗ്ലൂരില്‍ പോവുന്നതിനെ പറ്റിയാണ് മീത്ത് എഴുതിയതെങ്കില്‍ ഞങ്ങള്‍ സംസാരിക്കുകയായിരുന്നില്ല വഴക്കിടുകയായിരുന്നു', എന്ന് മിറി പറഞ്ഞു.

എന്തിനാണ് വഴക്കിട്ടതെന്ന് ചോദിച്ചാൽ ലേറ്റ് ആയിട്ടും റൂമില്‍ വന്ന് കയറാത്തതിനാണെന്നാണ് മിറി പറഞ്ഞത്

ബാംഗ്ലൂരില്‍ ഒരാഴ്ച കഴിയുമ്പോള്‍ പോകാന്‍ തന്നെയായിരുന്നു പ്ലാന്‍. പക്ഷേ ആദ്യരാത്രിയില്‍ ഏകദേശം ഒരു മണിക്കൂറോളം വഴക്കിട്ടു. അതിന് ശേഷം വഴക്കേ ഉണ്ടായിട്ടില്ലെന്നാണ് മീത്ത് പറഞ്ഞത്. എന്തിനാണ് വഴക്കിട്ടതെന്ന് ചോദിച്ചപ്പോള്‍ വളരെ ലേറ്റ് ആയിട്ടും റൂമില്‍ വന്ന് കയറാത്തതിനാണെന്നാണ് മിറി പറഞ്ഞത്. അവതാരകനെ പോലും ചിരിപ്പിക്കുന്ന മറുപടിയായിരുന്നു ഇത്.

പുള്ളി കസിന്‍സിനോട് വര്‍ത്തമാനം പറയുകയാണെന്ന് മിറി സൂചിപ്പിച്ചു

'സത്യത്തില്‍ കല്യാണം കഴിഞ്ഞ് ആദ്യമായി ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ എനിക്ക് അവിടെയുള്ളവരെയൊക്കെ ഫേസ് ചെയ്യാന്‍ മടിയുണ്ടായിരുന്നു. എന്നാല്‍ മീത്തുവേട്ടന്‍ കുടുംബക്കാരുമായി വര്‍ത്തമാനം പറഞ്ഞിങ്ങനെ നില്‍ക്കുകയാണ്. എന്ത് ചെയ്തിട്ടും റൂമിലേക്ക് വരുന്നില്ല. എനിക്കാണെങ്കില്‍ അവിടെ ആരെയും അറിയില്ല. മീത്തുവേട്ടന്‍ ഒന്ന് വന്നിരുന്നെങ്കില്‍ എന്ന് ആലോചിച്ച് ഞാനിരിക്കുമ്പോള്‍ പുള്ളി കസിന്‍സിനോട് വര്‍ത്തമാനം പറയുകയാണെന്ന് മിറി സൂചിപ്പിച്ചു.

ആദ്യരാത്രിയെ കുറിച്ച് എനിക്കുള്ള സംശയങ്ങള്‍ ഞാനവരോട് ചോദിച്ചതെന്ന് മീത്ത്

സത്യത്തില്‍ ആദ്യരാത്രിയെ കുറിച്ച് എനിക്കുള്ള സംശയങ്ങള്‍ ഞാനവരോട് ചോദിക്കുകയായിരുന്നു എന്നാണ് മീത്തിന്റെ മറുപടി. ജീവിതം ആരംഭിക്കുമ്പോള്‍ തന്നെ തെറ്റ് കുറ്റങ്ങള്‍ ഒന്നും സംഭവിക്കാന്‍ പാടില്ലല്ലോ. അതിന് വേണ്ടിയാണ് കസിന്‍സിനോട് താന്‍ സംസാരിക്കാന്‍ പോയതെന്നാണ് താരം സൂചിപ്പിക്കന്നത്.

ഫസ്റ്റ് നൈറ്റ് സിനിമയിലേത് പോലെയായിരുന്നു

ഇനി ഫസ്റ്റ് നൈറ്റിനെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ ശരിക്കും സിനിമയില്‍ കാണുന്നത് പോലെ തന്നെയായിരുന്നു എന്നാണ് താരങ്ങള്‍ പറയുന്നത്. മുല്ലപ്പൂവ് കൊണ്ട് എല്ലാം അലങ്കരിച്ചു, പാലും ഫ്രൂട്സും ഒക്കെ വച്ച് തനി നാടന്‍ സ്റ്റൈലില്‍ ആയിരുന്നു. അന്ന് ഞങ്ങള്‍ വ്‌ളോഗ് ഒന്നും ചെയ്യാന്‍ തുടങ്ങിയിരുന്നില്ല. അതല്ലായിരുന്നെങ്കില്‍ യൂട്യൂബ് ചാനലിലൂടെ ആദ്യരാത്രിയുടെ എല്ലാം ഷൂട്ട് ചെയ്ത് കാണിക്കാമായിരുന്നെന്ന് മിറി പറയുന്നു.

ആദ്യരാത്രി തന്നെ ഉണ്ടായ വഴക്ക് ഒത്ത് തീര്‍പ്പ് ആക്കിയത് മീത്തുവേട്ടന്‍ തന്നെയാണ്. വളരെ പെട്ടെന്ന് നമ്മളെ പറഞ്ഞ് മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. സോറി പറഞ്ഞാല്‍ എല്ലാം ഓക്കെയാവുമെന്ന് മിറി പറയുമ്പോള്‍ എനിക്കിത്തിരി ക്ഷമ കൂടുതലാണെന്ന് മീത്ത് പറയുന്നു. മാത്രമല്ല അന്ന് വേഗം തന്നെ ഞങ്ങള്‍ വഴക്ക് ഒത്തുതീര്‍പ്പാക്കി കിടന്നുറങ്ങിയെന്നും താരങ്ങള്‍ പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X