അതുകൊണ്ടാണ് ഇവൾ ശ്രീനിഷുമായി പ്രണയത്തിലായത്; ഡി ഫോർ ഡാൻസ് ഓർമ്മകൾ പങ്കുവെച്ച് ആദിലും പേളിയും
ആരാധകരേറെയുള്ള താരമാണ് പേളി മാണി. അവതാരക, നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തുടങ്ങി പല മേഖലകളിൽ പേളി സാന്നിധ്യം അറിയിക്കുന്നു, സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് പൊതുവെ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും ഉണ്ടാവാറുണ്ട്. എന്നാൽ പേളിയെ സംബന്ധിച്ച് ഹേറ്റേഴ്സേ ഇല്ലെന്ന് പറയാം. പേളിയോടും കുടുംബത്തോടും പ്രത്യേക മമത പ്രേക്ഷകർ കാണിക്കുന്നു. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയാണ് പേളി മാണിക്ക് ഇത്രമാത്രം ജനപ്രീതി നേടിക്കൊടുത്തത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഷോയിൽ പ്രധാന ഹൈലൈറ്റുകളിലൊന്ന് പേളിയുടെ അവതരണ മികവായിരുന്നു. പേളിക്കൊപ്പം അവതാരകയായി വന്നവരും ഷോയിൽ തിളങ്ങി. ആദ്യം ഗോവിന്ദ് പത്മസൂര്യയും പേളിയുമായിരുന്നു ഷോ ആങ്കർ ചെയ്തത്. പിന്നീട് ആദിൽ ഇബ്രാഹിമെത്തി. ആദിലും പേളിയും ഹിറ്റ് കോംബോയായി അന്നറിയപ്പെട്ടു.

പേളി മാണിയുടെ ചാറ്റ് ഷോയിൽ അതിഥിയായെത്തിയിരിക്കുകയാണ് ഇത്തവണ ആദിൽ. പേളിയെക്കുറിച്ചും തങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ആദിൽ സംസാരിച്ചു. ആദിലിനൊപ്പമുള്ള ഓർമ്മകൾ പേളിയും പങ്കുവെച്ചു.
ഡി ഫോർ ഡാൻസിലാണ് നമ്മൾ പരിചയപ്പെടുന്നതും ഒരു കെമിസ്ട്രി ഉണ്ടാവുന്നതും. അന്ന് തൊട്ട് ഇന്നുവരെ ഞങ്ങൾ സുഹൃത്തുക്കളാണ്. എപ്പോഴും ഞങ്ങൾ പരസ്പരം ഒന്നിച്ച് നിന്നു. കല്യാണത്തിന് ശേഷം ശ്രീനിയുമായി ആദിലും സുഹൃത്തുക്കളായി. ആദിലിന്റെ ഭാര്യയുമായും സൗഹൃദത്തിലായെന്നും പേളി വ്യക്തമാക്കി. പേളിയെക്കുറിച്ച് ആദിലും സംസാരിച്ചു.
ഡി ഫോർ ഡാൻസ് കഴിഞ്ഞ് ആ യാത്ര എങ്ങനെയായിരുന്നെന്ന് ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. 2017 ൽ സീസൺ കഴിഞ്ഞ്. ആറ് വർഷമായി. ഇപ്പോഴും ആളുകൾ ഓർക്കുന്നു. ഞാനങ്ങനെ പൊതുവിടങ്ങളിലുള്ള ആളല്ല. പക്ഷെ ഇപ്പോഴും പേളിയെ പറ്റിയും പ്രസന്ന മാസ്റ്ററെ പറ്റിയുമെല്ലാം ചോദിക്കാറുണ്ട്.
നമ്മൾ ഒരു പാക്കേജായി. ഡി ഫോർ ഡാൻസിന്റെ പ്രൊഡ്യൂസർ യമുന ചേച്ചി നമ്മളെ രണ്ട് പേരെയും ടെസ്റ്റ് ചെയ്ത് ശേഷം സ്ക്രിപ്റ്റ് തന്നിരുന്നില്ല. സർവൈവലിന് വേണ്ടിയാണ് നമ്മൾ പലപ്പോഴും ട്രോളി നശിപ്പിച്ചത്.
നമ്മൾ ഒരുപാട് പഴയ തമിഴ് ഗാനങ്ങളെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഞങ്ങൾക്ക് തമിഴിനോട് കോമൺ ലൗ ഉണ്ടായിരുന്നു. അത്കൊണ്ടാണ് ഇവൾ ശ്രീനിഷുമായി പ്രണയത്തിലായതെന്നും ആദിൽ പറഞ്ഞു. ഇതേക്കുറിച്ച് പേളിയും സംസാരിച്ചു. ശ്രീനി തമിഴ് പറയുന്ന രീതി എനിക്കിഷ്ടമായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ ക്യാരക്ടറും. അമ്മയോടും സഹോദരിമാരോടുമുള്ള ബഹുമാനം. അതെന്നെ അതിശയിപ്പിച്ച കാര്യമായിരുന്നെന്നും പേളി പറഞ്ഞു.

പേളിയുടെ ബിഗ് ബോസ് എപ്പിസോഡുകളെല്ലാം ഇറങ്ങിയ ശേഷമാണ് കണ്ടത്. പേളിയുടെ ഗോൾഡൻ വിസയ്ക്ക് ദുബായിൽ വന്ന സമയത്ത് ഒരുപാട് ഫാമിലി ടൈം ചെലവഴിച്ചു. ഞങ്ങളെല്ലാവരും രാത്രി പാട്ട് പാടി. എന്റെ ഭാര്യക്ക് കുട്ടിയെ വളരെ ഇഷ്ടമാണ്.
നിളയുമായി അവൾ വളരെ എളുപ്പം കൂട്ടായെന്നും ആദിൽ ഓർത്തു. ടെലിവിഷൻ പരിപാടികളിൽ ആദിലിനെ ഇപ്പോൾ കാണാറില്ല. ഇതിന് കാരണമെന്തെന്നും ആദിൽ വ്യക്തമാക്കി. സിനിമയാണ് പാഷൻ. കഥയെഴുത്തിന്റെ തിരക്കിലാണെന്നാണ് ആദിൽ പറയുന്നത്.
2019 ലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹം കഴിക്കുന്നത്. ബിഗ് ബോസിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ബിഗ് ബോസ് ആദ്യ സീസണിൽ പേളിയും ശ്രീനിഷും മത്സരാർത്ഥികളായി എത്തി. ഷോ മുന്നോട്ട് പോകവെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അന്നേറെ ആഘോഷമായിരുന്നു ഇരുവരുടെയും പ്രണയം. പിന്നീട് പല ജോഡികളും ബിഗ് ബോസ് ഷോയില വന്നെങ്കിലും ഇവർക്കൊന്നും ഈ തരംഗം ആവർത്തിക്കാൻ കഴിഞ്ഞില്ല.


Click it and Unblock the Notifications











