മമ്മൂട്ടിയുടെ ആക്ഷൻ സീനിൽ നിന്ന് സ്റ്റെപ്പ് ഉണ്ടാക്കി, മെഗാസ്റ്റാറിന്റെ ഡാൻസിന് ഒരു പ്രത്യേകതയുണ്ട്

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. കുട്ടികൾക്കും കുടംബപ്രേക്ഷകർക്കുമെല്ലാം മെഗാസ്റ്റാർ പ്രിയപ്പെട്ട മമ്മൂക്കയാണ്. തലമുറവ്യത്യാസമില്ലാതെയാണ് മമ്മൂട്ടി ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. മെഗാസ്റ്റാറിന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തുടക്ക കാലത്ത് സീരിയസ് കഥാപാത്രങ്ങളിലായിരുന്നു മമ്മൂട്ടി കൂടുതലും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് രസകരമായ കഥാപാത്രങ്ങളിലും താരം പ്രത്യക്ഷപ്പെടുകയായിരുന്നു.

വ്യത്യസ്ത ലുക്കിൽ ഗ്ലാമറസ് ഗെറ്റപ്പിൽ ദിഷ, ചിത്രം വൈറലാകുന്നു

മമ്മൂട്ടിയുടെ ഡാൻസ് സിനിമയ്ക്ക് അകത്തും പുറത്തും വലിയ ചർച്ചാ വിഷയമാണ്. മമ്മൂക്ക തന്നെ അദ്ദേഹത്തിന്റെ നൃത്തത്തിനെ കുറിച്ച് സെൽഫ് ട്രോളുമായി എത്താറുണ്ട്. ഇപ്പോഴിത മമ്മൂട്ടിയുടെ ഡാൻസിലെ പ്രത്യേകതയെ കുറിച്ച് തെന്നിന്ത്യയിലെ നൃത്ത സംവിധായകരായ കലാ മാസ്റ്ററും ബൃന്ദ മാസ്റ്ററും, ഇന്ത്യ ഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്ലാണ് സഹോദരിമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയൊരു മോശം ഡാൻസർ അല്ലെന്നാണ് ഇവർ പറയുന്നത്.

മികച്ച ഡാൻസർ

തങ്ങളുടെ കാഴ്ചപ്പാടിൽ മികച്ച നൃത്തം ചെയ്യുന്നതും മോശമായ ഡാൻസ് ചെയ്യുന്നതുമായ താരങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്മൂട്ടിയുടെ നൃത്തത്തെ കുറിച്ച് പറഞ്ഞത്. വിഘ്നേശ് എന്ന പുതുമുഖനടന്റെ പേരാണ് കലാ മാസ്റ്റർ മോശം ഡാൻസറുടെ പേരായി പറഞ്ഞത്. മികച്ച രീതിയിൽ നൃത്തം ചെയ്യുന്നത് വിജയ് ആണെന്നും മാസ്റ്റർ പറഞ്ഞു. എത്ര പ്രയാസമുള്ള സ്റ്റെപ്പും അനായാസമായി ചെയ്യും.

മമ്മൂട്ടിയും  ഭാഗ്യരാജും

നടന്‍ ഭാഗ്യരാജിന്റെ ഡാന്‍സിനെ കുറിച്ചും അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഭാഗ്യരാജ് അദ്ദേഹത്തിന്റേതായ സ്റ്റൈലിലാണ് നൃത്തം ചെയ്യുന്നത്.അദ്ദേഹത്തെ പോലെ നൃത്തം ചെയ്യാൻ മറ്റൊരാൾക്കും കഴിയില്ലെന്നും കല മാസ്റ്റർ പറഞ്ഞു. ഭാഗ്യരാജ് സാര്‍ ഡാന്‍സ് ചെയ്യില്ലെന്നുള്ള ധാരണ തെറ്റാണെന്നും കല മാസ്റ്റർ കൂട്ടിച്ചേർത്തു.ഭാഗ്യരാജിന്റെ നൃത്തത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് മമ്മൂക്കയെ കുറിച്ച് മാസ്റ്റർ പറഞ്ഞത്. ഭാഗ്യരാജിനെ പോലെ തന്നെയാണ് മലയാളത്തില്‍ മമ്മൂട്ടിയും. മമ്മൂക്കയുടെ നൃത്തത്തിനെ കുറിച്ച് കലാ മാസ്റ്റർ പറഞ്ഞത് ഇങ്ങനെ...

മമ്മൂട്ടിയുടെ ഡാന്‍സിന്റെ പ്രത്യേകത

ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഞാന്‍ ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അപ്പോള്‍ പലരും ചോദിച്ചു മമ്മൂട്ടി ഡാന്‍സ് കളിക്കുമോ എന്ന്. എന്തുകൊണ്ട് ഇല്ല. അദ്ദേഹം വളരെ നന്നായി ഡാന്‍സ് കളിയക്കും. ആ ചിത്രത്തില്‍ മമ്മൂട്ടി തന്റെ ആക്ഷനില്‍ നിന്നെടുത്ത ഒരു സ്‌റ്റെപ്പ് ഇട്ടിരുന്നു. അത് വളരെ അധികം ഹിറ്റാകുകയും മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു- എന്ന് കല മാസ്റ്റര്‍ പറഞ്ഞു

Recommended Video

മമ്മൂട്ടി പുകവലി ഉപേക്ഷിക്കാനുള്ള കാരണം ഇതാണ് | FilmiBeat Malayalam
ദുൽഖർ സൽമാൻ

ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന സ്റ്റെപ്പുകളാണ് നമ്മള്‍ പറഞ്ഞു കൊടുക്കേണ്ടത്. അത് എത്രമാത്രം നന്നായി കൊണ്ടു വരാന്‍ പറ്റുമോ അത്രയും ശ്രമിയ്ക്കണം. അല്ലാതെ നമ്മള്‍ ചെയ്യുന്നത് പോലെ തന്നെ അവരും ചെയ്യണം എന്ന് വാശിപിടിക്കാന്‍ കഴിയില്ല എന്ന് ബൃന്ദ മാസ്റ്റര്‍ പറയുന്നു. നടൻ വിജയി തന്നെയാണ് ബൃന്ദ മാസ്റ്ററുടേയും പ്രിയപ്പെട്ട ഡാൻസർ. ഹിന്ദിയിൽ ഹൃത്വിക് റോഷൻ. മലയാളത്തിൽ ദുൽഖർ സൽമാന്റെ സ്റ്റൈൽ വളരെ ഇഷ്ടമാണെന്ന് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X