പേളി ശ്രീനി ചേ‌ട്ടനെ കാണുന്നതിന് മുമ്പുള്ള സൗഹൃദം; ശ്രീനി ചേട്ടൻ വന്ന ശേഷമുള്ള മാറ്റം; ദീപ്തി സതി

നീന എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് ദീപ്തി സതി. മികച്ച വിജയം നേടിയ നീനയിൽ ടെെറ്റിൽ റോളാണ് ദീപ്തി ചെയ്തത്. ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാ​ഗമാകാൻ ദീപ്തി സതിക്ക് കഴിഞ്ഞു. മുംബൈയിലാണ് ദീപ്തി ജനിച്ച് വളർന്നത്. അമ്മ മലയാളിയാണെങ്കിലും ആദ്യ സിനിമ ചെയ്യുമ്പോൾ നടിക്ക് മലയാളം അറിയില്ല. ഇന്ന് മലയാള സിനിമാ ലോകത്തിന് ദീപ്തി സതി സുപരിചിതയാണ്.

ദീപ്തിയുടെ അടുത്ത സുഹൃത്താണ് പേളി മാണി. പേളി മാണിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ദീപ്തി. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. പേളി വളരെ ചിൽ ആണ്. മോട്ടിവേറ്റ് ചെയ്യും. സുഹൃത്തുക്കളെ സപ്പോർട്ട് ചെയ്യും. തമാശക്കാരിയാണ്. അവൾ ശ്രീനി ചേട്ടനെ കാണുന്നതിന് ഒരു വർഷം മുമ്പാണ് ഞങ്ങൾ കണ്ടത്. ആ മാറ്റവും ഞാൻ കണ്ടു. ഫൺ ആയ ചേഞ്ച് ആണ്. ശ്രീനി ചേട്ടനും അവളെ പോലെയാണ്. അവർ പരസ്പരം കോംപ്ലിമെന്റ് ചെയ്യുന്നു.

Pearle Maaney  Deepti Sati

അടുത്തിടെ ശ്രീനി ചേട്ടൻ ദീപ്തിയുടെ ഭാവി പ്ലാൻ എന്താണെന്ന് ചോദിച്ചു. ശ്രീനി ചേട്ടനെ പോലെ പയ്യനെ കിട്ടുകയാണെങ്കിൽ ആലോചിക്കാമെന്ന് ഞാൻ. തനിക്ക് അധികം പ്രൊപ്പോസലുകൾ വരാറില്ലെന്നും ദീപ്തി സതി വ്യക്തമാക്കി. അറ്റൻഷൻ ലഭിക്കാറുണ്ട്. പക്ഷെ വിവാഹം എന്നത് വലിയ തീരുമാനമാണല്ലോ. ആലോചിച്ചേ തീരുമാനമെടുക്കൂയെന്നും ദീപ്തി സതി വ്യക്തമാക്കി. മലയാള സിനിമാ രം​ഗത്തെക്കുറിച്ചും ദീപ്തി സതി സംസാരിച്ചു. മലയാളത്തിൽ എന്നും സ്ക്രിപ്റ്റ് ആണ് രാജാവ്.

Deepti Sati

ഞാൻ മലയാള സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നില്ല. മുംബൈയിൽ ജനിച്ച് വളർന്നതിനാൽ ഹിന്ദി സിനിമ ചെയ്തേനെ. മലയാളം സിനിമ വന്നപ്പോൾ ചെയ്യണോ എന്ന് തോന്നിയിരുന്നു. എക്സിപീരിയൻസ് വേണം. അതിനാൽ നീ ചെയ്യെന്ന് അമ്മ പറഞ്ഞു. ഇന്ന് തമിഴിലും തെലുങ്കിലും പോകുമ്പോൾ മലയാള സിനിമയിൽ അഭിനയിച്ചതിനാൽ ബഹുമാനം കിട്ടും.

എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. മലയാളം എനിക്ക് രണ്ടാമത്തെ വീടാണ്. അടുത്തിടെ കണ്ട സിനിമകളിൽ ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ വളരെ ഇഷ്ടപ്പെട്ടെന്നും ദീപ്തി സതി പറഞ്ഞു. താനാരാ ഹൂ ആർ യു ആണ് ദീപ്തി സതിയുടെ പുതിയ ചിത്രം.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X